ADVERTISEMENT

പാലക്കാട് ∙ കെഎസ്ആർടിസി പാലക്കാട്–കൊല്ലൂർ മൂകാംബിക, പാലക്കാട് കന്യാകുമാരി മിന്നൽ സൂപ്പർ ഡീലക്സ് എയർ ബസുകളുടെ ഫ്ലാഗ് ഓഫ് വി.െക.ശ്രീകണ്ഠൻ എംപി നിർവഹിച്ചു. പാലക്കാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമായ ഇരു ബസ് സർവീസുകളും അനുവദിച്ച സർക്കാരിനെ എംപി അഭിനന്ദിച്ചു. നാടിന്റെ വികസനത്തിന് രാഷ്ട്രീയം നോക്കാതെ എന്നും കൂടെയുണ്ടാകുമെന്നും എംപി ഉദ്ഘാടനം പ്രസംഗത്തിൽ പറഞ്ഞു. ഇരു ബസിലെ ഡ്രൈവറും, കണ്ടക്ടറും ചേർന്ന് ലോഗ്ഷീറ്റും, ഇടിഎം മെഷീനും എംപിയിൽ നിന്നു ഏറ്റുവാങ്ങി. ഡിടിഒ ടി.കെ.സന്തോഷ് അധ്യക്ഷത വഹിച്ചു.

കെഎസ്ആർടിസി ഇൻസ്പെക്ടർ പി.എസ്.മഹേഷ്, ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രതിനിധി ഷാറോൺ വർഗീസ്, കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് എസ്.വിശ്വനാഥൻ, ജില്ലാ ജനറൽ സെക്രട്ടറി ഷെയ്ക്ക് മുസ്തഫ, എം.വി.രാമകൃഷ്ണൻ, സി.നിഷിൽ, സി.ബാബു, ടി.സന്തോഷ് കുമാർ, പി.കെ.ബൈജു, ഉമ്മർ പാറക്കൽ, വിജയകുമാർ, മുഹമ്മദ് മൻസൂർ, വി.സഞ്ജീവ് കുമാർ, സി.എസ്.സതീഷ് കുമാർ, എം.സുനിൽ എന്നിവർ പങ്കെടുത്തു.

മൂകാംബികയിലേക്കു പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് ദിവസവും രാത്രി എട്ടിനു പുറപ്പെടുന്ന ബസ് പിറ്റേന്ന് പുലർച്ചെ 6.20നു കൊല്ലൂരിലെത്തും. കൊല്ലൂരിൽ നിന്ന് രാത്രി 8ന് പാലക്കാട്ടേക്കും സർവീസ് നടത്തും. പാലക്കാട് സ്റ്റാൻഡിൽ നിന്നു ദിവസവും വൈകിട്ട് 7.30നു പുറപ്പെടുന്ന ബസ് പുലർച്ചെ 4.45നു കന്യാകുമാരിയിലെത്തും. തിരിച്ച് കന്യാകുമാരിയിൽ നിന്ന് വൈകിട്ട് 7.45ന് പാലക്കാട്ടേക്ക് സർവീസ് ആരംഭിക്കും.

English Summary:

New KSRTC air bus services connecting Palakkad to Kollur Mookambika and Kanyakumari were launched by V.K. Sreekandan MP, fulfilling a long-standing demand of the people and boosting tourism in the region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com