അൻസാർ നഗർ മർകസിൽനാളെ നേത്രപരിശോധന തെക്കുമ്മല ∙ അന്‍സാര്‍ നഗര്‍ മര്‍കസില്‍ നാളെ സൗജന്യ നേത്രപരിശോധന, തിമിര ശസ്ത്രക്രിയ ക്യാംപ് നടത്തുമെന്നു മര്‍കസ് ഭാരവാഹികള്‍ അറിയിച്ചു. മര്‍കസ് കമ്മിറ്റിയും എസ്‍വൈഎസ് സാന്ത്വനം സമിതിയും പാലക്കാട് അഹല്യ കണ്ണാശുപത്രിയും ചേര്‍ന്നു നടത്തുന്ന ക്യാംപ് രാവിലെ 9നു കൊപ്പം

അൻസാർ നഗർ മർകസിൽനാളെ നേത്രപരിശോധന തെക്കുമ്മല ∙ അന്‍സാര്‍ നഗര്‍ മര്‍കസില്‍ നാളെ സൗജന്യ നേത്രപരിശോധന, തിമിര ശസ്ത്രക്രിയ ക്യാംപ് നടത്തുമെന്നു മര്‍കസ് ഭാരവാഹികള്‍ അറിയിച്ചു. മര്‍കസ് കമ്മിറ്റിയും എസ്‍വൈഎസ് സാന്ത്വനം സമിതിയും പാലക്കാട് അഹല്യ കണ്ണാശുപത്രിയും ചേര്‍ന്നു നടത്തുന്ന ക്യാംപ് രാവിലെ 9നു കൊപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അൻസാർ നഗർ മർകസിൽനാളെ നേത്രപരിശോധന തെക്കുമ്മല ∙ അന്‍സാര്‍ നഗര്‍ മര്‍കസില്‍ നാളെ സൗജന്യ നേത്രപരിശോധന, തിമിര ശസ്ത്രക്രിയ ക്യാംപ് നടത്തുമെന്നു മര്‍കസ് ഭാരവാഹികള്‍ അറിയിച്ചു. മര്‍കസ് കമ്മിറ്റിയും എസ്‍വൈഎസ് സാന്ത്വനം സമിതിയും പാലക്കാട് അഹല്യ കണ്ണാശുപത്രിയും ചേര്‍ന്നു നടത്തുന്ന ക്യാംപ് രാവിലെ 9നു കൊപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അൻസാർ നഗർ മർകസിൽ നാളെ നേത്രപരിശോധന
തെക്കുമ്മല ∙ അന്‍സാര്‍ നഗര്‍ മര്‍കസില്‍ നാളെ സൗജന്യ നേത്രപരിശോധന, തിമിര ശസ്ത്രക്രിയ ക്യാംപ് നടത്തുമെന്നു മര്‍കസ് ഭാരവാഹികള്‍ അറിയിച്ചു. മര്‍കസ് കമ്മിറ്റിയും എസ്‍വൈഎസ് സാന്ത്വനം സമിതിയും പാലക്കാട് അഹല്യ കണ്ണാശുപത്രിയും ചേര്‍ന്നു നടത്തുന്ന ക്യാംപ് രാവിലെ 9നു കൊപ്പം പഞ്ചായത്ത് അധ്യക്ഷന്‍ ടി.ഉണ്ണിക്കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മര്‍കസ് കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് എം.സുലൈമാന്‍ സഖാഫി അധ്യക്ഷനാകും.

മര്‍കസ് പ്രിന്‍സിപ്പല്‍ അബ്ദുല്‍റഷീദ് ബാഖവി പാലത്തറ ഗേറ്റ് സന്ദേശ പ്രഭാഷണം നടത്തും. 15 വര്‍ഷമായി തെക്കുമ്മല അന്‍സാര്‍ നഗറില്‍ പ്രവര്‍ത്തിക്കുന്ന മത ഭൗതിക വിദ്യാഭ്യാസ കേന്ദ്രമായ മര്‍കസിനു കീഴില്‍ ഇതിനകം ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും സാന്ത്വന സേവന പ്രവര്‍ത്തനങ്ങള്‍ വിപുലമായി നടത്താന്‍ പദ്ധതികള്‍ തയാറാക്കുമെന്നും ഭാരവാഹികളായ അബ്ദുല്‍ റഷീദ് ബാഖവി പാലത്തറ ഗേറ്റ്, മാര്‍ക്കശ്ശേരി സുലൈമന്‍ സഖാഫി, എം.അബൂബക്കര്‍ സഖാഫി, മുര്‍ശിദ് തങ്ങള്‍ അല്‍ ബുഖാരി, കെ.ഇസ്മായില്‍ കുഞ്ഞു എന്നിവര്‍ പറഞ്ഞു.

ADVERTISEMENT

ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഡിസംബറിൽ
വടക്കഞ്ചേരി ∙ ട്രാക്ക് ഫൈൻഡർ റെക്കോർഡിങ് സ്റ്റുഡിയോയുടെ നേതൃത്വത്തില്‍ വടക്കഞ്ചേരിയില്‍ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഡിസംബറിൽ നടക്കും. 2024 ഒക്ടോബർ വരെ നിർമിച്ച ചിത്രങ്ങളാണു പുരസ്കാരങ്ങൾക്കു പരിഗണിക്കുക. 5 മിനിറ്റിനും 30 മിനിറ്റിനും ഇടയിലായിരിക്കണം ദൈർഘ്യം. മികച്ച ഷോർട്ട് ഫിലിം, പ്രത്യേക ജൂറി പുരസ്‌കാരം, മികച്ച സംവിധാനം, കഥ, തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിങ്, ശബ്ദലേഖനം, നടൻ, നടി, രണ്ടാമത്തെ നടൻ, നടി എന്നീ വിഭാഗങ്ങളിൽ അവാർഡുകൾ നൽകും. മത്സരത്തിന് എത്തുന്ന എല്ലാ ചിത്രങ്ങളും ഒരേ വിഭാഗത്തിലാണു പരിഗണിക്കുക. വിജയികള്‍ക്കു കാഷ് അവാര്‍ഡ് സമ്മാനിക്കും. അപേക്ഷകൾ ചിത്രത്തിന്റെ പെൻഡ്രൈവ് സഹിതം സ്വീകരിക്കുന്ന അവസാന തീയതി നവംബർ 20. ഫോൺ. 8089109002

മുൻഗണന റേഷൻ: ഇ–കെവൈസി  അപ്‌ഡേഷൻ  മൂന്ന് മുതൽ
പാലക്കാട് ∙ ജില്ലയിലെ റേഷൻ കടകൾ വഴി ഒക്ടോബർ മൂന്നു മുതൽ 8 വരെ ദേശീയ ഭക്ഷ്യസുരക്ഷ നിയമപ്രകാരമുള്ള ഗുണഭോക്താക്കളുടെ (എഎവൈ, പിഎച്ച്എച്ച്) ഇ–കെവൈസി അപ്‌ഡേഷൻ നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു. എഎവൈ, പിഎച്ച്എച്ച് കാർഡുകളിൽ ഉൾപ്പെട്ട മുഴുവൻ അംഗങ്ങളും തങ്ങളുടെ കാർഡ് റജിസ്റ്റർ ചെയ്ത റേഷൻ കടകൾ വഴിയോ അല്ലെങ്കിൽ അടുത്തുള്ള റേഷൻ കടകളിലെത്തിയോ ഇ–കെവൈസി അപ്‌ഡേഷൻ നടത്തണം. ആധാർ കാർഡ് നിർബന്ധമായും കരുതണം. പാലക്കാട് താലൂക്ക്-0491-2536872, ചിറ്റൂർ താലൂക്ക്-0492-222329, ഒറ്റപ്പാലം താലൂക്ക്-0466-2244397, മണ്ണാർക്കാട് താലൂക്ക് - 0492-4222265, ആലത്തൂർ താലൂക്ക് -0492-2222325, പട്ടാമ്പി താലൂക്ക് -0466-2970300.

ADVERTISEMENT

തൊഴിൽമേള ഇന്ന്
പാലക്കാട് ∙ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ എന്നിവയുടെ നേതൃത്വത്തിൽ കോങ്ങാട് പഞ്ചായത്തിന്റെ സഹകരണത്തോടെ ഇന്ന് കോങ്ങാട് കെപിആർപി ഹയർസെക്കൻഡറി സ്‌കൂളിൽ തൊഴിൽമേള സംഘടിപ്പിക്കും. 15 പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ സോണൽ മാനേജർ, ബ്രാഞ്ച് മാനേജർ, അസിസ്റ്റന്റ്‌ മാനേജർ, ഡപ്യൂട്ടി അക്കൗണ്ട്‌സ് മാനേജർ, ലോജിസ്റ്റിക്‌സ് ഓപ്പറേഷൻസ്, അക്കൗണ്ടന്റ്, ഡവലപ്‌മെന്റ് ഓഫിസർ, സൈറ്റ് സൂപ്പർവൈസർ, പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, കംപ്യൂട്ടർ സയൻസസ് ഫാക്കൽറ്റി, ടീം ലീഡർ, എച്ച്ആർ എക്‌സിക്യൂട്ടീവ്, സെയിൽസ് കൺസൾട്ടന്റ്‌ തുടങ്ങി 500 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താൽപര്യമുള്ള ഉദ്യോഗാർഥികൾ https://forms.gle/zYXAz8YMTaigM3Lf8 എന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് റജിസ്‌ട്രേഷൻ ഉറപ്പുവരുത്തി ബയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം നേരിട്ട് എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫിസർ അറിയിച്ചു. പ്രവേശനം സൗജന്യം. സ്‌പോട് റജിസ്‌ട്രേഷൻ സൗകര്യവും ഉണ്ട്.

ചിറ്റൂർ ഗവ. കോളജിൽ സീറ്റൊഴിവ്
ചിറ്റൂർ ∙ ഗവ.കോളജിൽ ഒന്നാം വർഷ പിജി കോഴ്സുകൾക്ക് വിവിധ സംവരണ സീറ്റുകളിൽ ഒഴിവുകളുണ്ട്. കാലിക്കറ്റ് സർവകലാശാല സിഎപി (ക്യാപ്) റജിസ്റ്റർ ചെയ്ത അർഹതയുള്ള വിദ്യാർഥികൾ നിർദിഷ്ട രേഖകൾ സഹിതം 30ന് ഉച്ചയ്ക്ക് രണ്ടിന് മുൻപ്് കോളജിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9947154832

ADVERTISEMENT

അധ്യാപക ഒഴിവ്
കൂറ്റനാട്∙ ചാലിശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ യുപിഎസ്ടി ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകൻ, ക്ലാർക്ക് എന്നീ തസ്തികകളിൽ ഒഴിവുണ്ട്. കൂടിക്കാഴ്ച 30ന് ഉച്ചയ്ക്കു രണ്ടിനു നടക്കും