സംസ്ഥാന പാതയ്ക്ക് ഇരുവശവും കാടുകയറി; പട്ടാമ്പി മുതൽ ചാലിശ്ശേരി വരെ അപകട ഭീഷണി
കൂറ്റനാട് ∙ സംസ്ഥാന പാതയിൽ തൃത്താല നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന ഭാഗത്ത് പലയിടങ്ങളിലും റോഡിനിരുവശവും കാടുകയറി അപകടഭീഷണിയെന്ന് പരാതി. അപകട മേഖലയായ വാവന്നൂരിനും കൂറ്റനാടിനുമിടയിലാണ് ഏറ്റവും കൂടുതൽ കാടുകയറിയത്. റോഡിന്റെ വശങ്ങളിൽ ഓവുപാലത്തിന്റെ വശങ്ങളിൽ കോൺക്രീറ്റ് പാളി സ്ഥാപിക്കുന്നതിനു പകരം

കൂറ്റനാട് ∙ സംസ്ഥാന പാതയിൽ തൃത്താല നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന ഭാഗത്ത് പലയിടങ്ങളിലും റോഡിനിരുവശവും കാടുകയറി അപകടഭീഷണിയെന്ന് പരാതി. അപകട മേഖലയായ വാവന്നൂരിനും കൂറ്റനാടിനുമിടയിലാണ് ഏറ്റവും കൂടുതൽ കാടുകയറിയത്. റോഡിന്റെ വശങ്ങളിൽ ഓവുപാലത്തിന്റെ വശങ്ങളിൽ കോൺക്രീറ്റ് പാളി സ്ഥാപിക്കുന്നതിനു പകരം ഇരുമ്പുകൊണ്ടുള്ള സുരക്ഷാവേലിയാണ് സ്ഥാപിച്ചിട്ടുള്ളത്. വാവന്നൂർ സെന്ററിന്റെ പടിഞ്ഞാറുഭാഗത്ത് റോഡിനോടു ചേർന്നുള്ള ആഴത്തിലുള്ള കുളത്തിനെ വേർതിരിക്കുന്നതും ഇത്തരത്തിലുള്ള ഇരുമ്പു പാളി ഉപയോഗിച്ചാണ്.
എന്നാൽ ഇതെല്ലാം പൂർണമായും കാടുകയറിയതിനാൽ വാഹനങ്ങൾക്ക് പുൽക്കാടുകൾക്കുള്ളിലെ ഭീമൻ ഇരുമ്പുപാളി കാണാനാകില്ല. ഫലത്തിൽ ഏതെങ്കിലും ഒരു വാഹനം എതിർഭാഗത്തുനിന്നുവരുന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ പുൽക്കാടിനകത്തുള്ള ശക്മായ ഇരുമ്പുപാളി കാണാനാകാതെ അതിൽ ഇടിച്ചുകയറി വൻ ദുരന്തമാണ് കാത്തിരിക്കുന്നത്. കമ്പി പാളികൾ സ്ഥാപിച്ചിരിക്കുന്നത് റോഡിനോട് ചേർന്നാണ് എന്നതിനാൽ അപകട സാധ്യത ഏറെയാണ്.
രണ്ട് സംസ്ഥാന പാതകൾ ഒന്നിച്ചു കടന്നുപോകുന്ന ഓരോ മിനിട്ടിലും ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന ഇടുങ്ങിയ റോഡായതിനാൽ പ്രത്യേകിച്ച് രാത്രി സമയം അപകട സാധ്യത പതിന്മടങ്ങ് വർധിക്കും. ഈ സാഹചര്യത്തിൽ റോഡരികിലെ പുൽക്കാട് വെട്ടിനീക്കി അപകടാവസ്ഥയ്ക്ക് ഉടൻ പരിഹാരം കാണണമെന്നതാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.