വടക്കഞ്ചേരി∙ മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയില്‍ വാണിയമ്പാറയിലും പ‌ട്ടിക്കാട് കല്ലിടുക്കിലും മണ്ണുത്തി മുടിക്കോടും നട‌ക്കുന്ന അടിപ്പാത നിർമാണം വേഗത്തിലാക്കണമെന്ന് ആവശ്യം. ആറുവരിപ്പാതയില്‍ അപകടങ്ങള്‍ ആവര്‍ത്തിച്ചപ്പോഴാണ് ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയില്‍ 3

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടക്കഞ്ചേരി∙ മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയില്‍ വാണിയമ്പാറയിലും പ‌ട്ടിക്കാട് കല്ലിടുക്കിലും മണ്ണുത്തി മുടിക്കോടും നട‌ക്കുന്ന അടിപ്പാത നിർമാണം വേഗത്തിലാക്കണമെന്ന് ആവശ്യം. ആറുവരിപ്പാതയില്‍ അപകടങ്ങള്‍ ആവര്‍ത്തിച്ചപ്പോഴാണ് ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന്  മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയില്‍ 3 അടിപ്പാതകള്‍ കൂടി നിര്‍മിക്കാന്‍ ആരംഭിച്ചത്. ദേശീയപാതയ്‌ക്ക്‌ കുറുകെയുള്ള അടിപ്പാതയുടെ നിര്‍മാണം മൂലം ഗതാഗതതടസ്സം രൂക്ഷമാണ്. ഇതിനാല്‍ അടിപ്പാത നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

നിർമാണം നടക്കുന്നതിന്റെ ഭാഗമായി  3 സ്ഥലത്തും ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്. വൈകുന്നേരങ്ങളിലാണ് ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്. കൂടുതല്‍ തൊഴിലാളികളെ എത്തിച്ച് നിര്‍മാണം വേഗത്തിലാക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പന്നിയങ്കര ടോള്‍ പ്ലാസയില്‍ വാഹനങ്ങളുടെ ഉയര്‍ന്ന ടോള്‍ നിരക്ക് കണക്കിലെടുത്ത് അടിപ്പാത നിര്‍മാണ ഉടന്‍ പൂര്‍ത്തിയാക്കണം. ജനങ്ങള്‍ ടോള്‍ നല്‍കുന്നത് സുഗമമായി യാത്ര ചെയ്യാനാണെന്നും പല നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാത്തതിനാല്‍ ടോള്‍ നിരക്ക് കുറയ്ക്കണമെന്നുമാണ് വിവിധ സംഘടകള്‍ ആവശ്യപ്പെടുന്നത്.

English Summary:

Construction delays plague the Mannuthy-Vadakkanchery highway, leading to traffic snarls and frustration among locals who demand faster underpass construction and reduced toll rates.