തൃത്താലയിലെ പാടശേഖരങ്ങളിൽ കീടബാധ; നശിച്ചത് 150 ഏക്കർ പാടത്തെ നെൽക്കൃഷി
തൃത്താല ∙ ഒന്നാംവിള വിളവെടുപ്പിൽ പ്രതീക്ഷ അർപ്പിച്ച തൃത്താല മേഖലയിലെ നെൽക്കർഷകർക്കു സങ്കടം മാത്രം. കർഷകരുടെ പ്രതീക്ഷകളെ കീടങ്ങൾ കാർന്നു തിന്നപ്പോൾ 150 ഏക്കറോളം പാടശേഖരത്തെ വിരുപ്പു നെൽക്കൃഷി നശിച്ചു. തൃത്താല, പട്ടിത്തറ പഞ്ചായത്തുകളിലെ പാടശേഖരങ്ങളിലാണ് വ്യാപകമായ തോതിൽ കൃഷിനാശം ഉണ്ടായത്. പട്ടിത്തറ

തൃത്താല ∙ ഒന്നാംവിള വിളവെടുപ്പിൽ പ്രതീക്ഷ അർപ്പിച്ച തൃത്താല മേഖലയിലെ നെൽക്കർഷകർക്കു സങ്കടം മാത്രം. കർഷകരുടെ പ്രതീക്ഷകളെ കീടങ്ങൾ കാർന്നു തിന്നപ്പോൾ 150 ഏക്കറോളം പാടശേഖരത്തെ വിരുപ്പു നെൽക്കൃഷി നശിച്ചു. തൃത്താല, പട്ടിത്തറ പഞ്ചായത്തുകളിലെ പാടശേഖരങ്ങളിലാണ് വ്യാപകമായ തോതിൽ കൃഷിനാശം ഉണ്ടായത്. പട്ടിത്തറ പഞ്ചായത്തിലെ മങ്ങാരം ഒന്ന്, മങ്ങാരം രണ്ട് പാടശേഖരം തൃത്താലയിലെ ഹൈസ്കൂളിനു സമീപമുള്ള പാടശേഖരം, മേഴത്തൂർ എന്നിവിടങ്ങളിലെ കൊയ്യാറായ നെൽക്കൃഷിയാണു കീടബാധ മൂലം നശിച്ചത്. കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.
കീടബാധ കാരണം നെല്ലുൽപാദനം വൻ തോതിലാണ് കുറഞ്ഞത്. 1 ഏക്കറിൽ 1800 കിലോ വിള ലഭിച്ചിരുന്ന ഇവിടം 300 കിലോ പോലും ലഭിക്കാത്ത അവസ്ഥയിലാണ്.
ജ്യോതി നെൽവിത്ത് ഇനമാണ് തൃത്താലയിൽ ഇത്തവണ പ്രധാനമായി കൃഷി ഇറക്കിയിരുന്നത്. പ്രളയ സമയത്ത് പാടശേഖരങ്ങളിൽ വ്യാപകമായി വെള്ളം കയറിയിരുന്നു. ഇതിനു ശേഷമാണ് നെൽച്ചെടികളിൽ രോഗബാധ കണ്ടു തുടങ്ങിയതെന്നു കർഷകർ പറയുന്നു.
കാലാവസ്ഥ വ്യതിയാനമാണ് കീടത്തിന്റെ ആക്രമണത്തിന് കാരണമായി അധികൃതർ പറയുന്നത്. കീടബാധ കണ്ട ഉടനെ മരുന്ന് തളിച്ചെങ്കിലും ഫലപ്രദമായില്ലെന്ന് കർഷകർ പറയുന്നു. കടം വാങ്ങിയും ബാങ്ക് വായ്പ എടുത്തും ഇറക്കിയ നെൽക്കൃഷി നശിച്ചതിനു പുറമേ നേരത്തെ സംഭരിച്ച നെല്ലിന്റെ പണം ലഭിക്കാത്തതും കർഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വ്യാപക കൃഷി നാശം മൂലം കൃഷി ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ് മേഖലയിലെ കർഷകർ. നെൽക്കൃഷി നശിച്ച പ്രദേശങ്ങളിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പരിശോധന നടത്തി. കൃഷി നശിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം അതിവേഗം ലഭ്യമാക്കണമെന്നു കർഷകർ ആവശ്യപ്പെട്ടു.