മംഗലംഡാമിലെ നെൽപാടങ്ങളിൽ കാട്ടുപന്നികളുടെ വിളയാട്ടം
മംഗലംഡാം ∙ ഒരാഴ്ച കഴിഞ്ഞാൽ കൊയ്യാൻ പാകമായ നെൽപാടങ്ങൾ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു. ഒടുകൂർ പാടശേഖരത്തിലുൾപ്പെട്ട മംഗലംഡാം വടക്കേ കളത്താണ് അഞ്ച് ഏക്കറോളം വരുന്ന നെൽപാടങ്ങൾ നശിപ്പിച്ചത്. കതിരു വന്ന് മൂപ്പെത്താറായ പാടങ്ങളിലെത്തിയ പന്നിക്കൂട്ടം നെൽചെടികൾ മുഴുവൻ ചവിട്ടിക്കൂട്ടി ഉഴുതുമറിച്ച രീതിയിലാണ്

മംഗലംഡാം ∙ ഒരാഴ്ച കഴിഞ്ഞാൽ കൊയ്യാൻ പാകമായ നെൽപാടങ്ങൾ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു. ഒടുകൂർ പാടശേഖരത്തിലുൾപ്പെട്ട മംഗലംഡാം വടക്കേ കളത്താണ് അഞ്ച് ഏക്കറോളം വരുന്ന നെൽപാടങ്ങൾ നശിപ്പിച്ചത്. കതിരു വന്ന് മൂപ്പെത്താറായ പാടങ്ങളിലെത്തിയ പന്നിക്കൂട്ടം നെൽചെടികൾ മുഴുവൻ ചവിട്ടിക്കൂട്ടി ഉഴുതുമറിച്ച രീതിയിലാണ് നശിപ്പിച്ചിട്ടുള്ളത്.
മെയിൻ റോഡിനു സമീപത്തുള്ള പാടങ്ങളിൽ സന്ധ്യമയങ്ങുന്നതോടെ കാട്ടുപന്നികൾ കൂട്ടത്തോടെ എത്തുന്നത് എപ്പോഴും വാഹന ഗതാഗതമുള്ള മംഗലംഡാം മുടപ്പല്ലൂർ റോഡിലെ യാത്രക്കാർക്കും ഭീഷണിയാവുകയാണ്. വണ്ടാഴി പഞ്ചായത്തിൽ കാട്ടുപന്നികളെ തുരത്താൻ ആവശ്യമായ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന പരാതി ശക്തമാകുന്നതിനിടയിലാണ് റോഡരികിലെ പാടങ്ങളിൽ കാട്ടുപന്നികളുടെ വിളയാട്ടം.