കനത്ത മഴയും കാറ്റും; കരിമ്പ, കല്ലടിക്കോട് മേഖലയിൽ വൻ നാശം
കല്ലടിക്കോട്∙ കരിമ്പ, കല്ലടിക്കോട് മേഖലയിൽ കനത്ത മഴയിലും കാറ്റിലും വ്യാപകനാശം. വീശിയടിച്ച കാറ്റിൽ കരിമ്പ മേഖലയിൽ മാത്രം പതിനേഴിലേറെ വീടുകൾക്കു നാശമുണ്ടായി. കാളിയോട് ആലിൻകുന്നിൽ വീടിന്റെ ഓടുകൾ വീണ് തായു അമ്മ (90), രമാദേവി എന്നിവർക്കു പരുക്കേറ്റു, തലയ്ക്കു പരുക്കേറ്റതിനാൽ തായു അമ്മയെ ആശുപത്രിയിലേക്കു മാറ്റി. മരം വീണു വീടുകൾ തകർന്നപ്പോൾ പലരും ഒടി മാറിയാണു രക്ഷപ്പെട്ടത്. റബർ മരങ്ങളടക്കം കാറ്റിൽ ഒടിഞ്ഞുവീണു വ്യാപക കൃഷിനാശവും നേരിട്ടു. കരിമ്പ ഭാഗത്ത് ഒരു കിലോമീറ്റർ ചുറ്റളവിലാണു കനത്ത കാറ്റ് വീശിയത്. മരങ്ങൾ വീണ് ഒട്ടേറെ വൈദ്യുതിത്തൂണുകളും തകർന്നതു പ്രദേശത്തെ ആകെ ഇരുട്ടിലാക്കി.

കല്ലടിക്കോട്∙ കരിമ്പ, കല്ലടിക്കോട് മേഖലയിൽ കനത്ത മഴയിലും കാറ്റിലും വ്യാപകനാശം. വീശിയടിച്ച കാറ്റിൽ കരിമ്പ മേഖലയിൽ മാത്രം പതിനേഴിലേറെ വീടുകൾക്കു നാശമുണ്ടായി. കാളിയോട് ആലിൻകുന്നിൽ വീടിന്റെ ഓടുകൾ വീണ് തായു അമ്മ (90), രമാദേവി എന്നിവർക്കു പരുക്കേറ്റു, തലയ്ക്കു പരുക്കേറ്റതിനാൽ തായു അമ്മയെ ആശുപത്രിയിലേക്കു മാറ്റി. മരം വീണു വീടുകൾ തകർന്നപ്പോൾ പലരും ഒടി മാറിയാണു രക്ഷപ്പെട്ടത്. റബർ മരങ്ങളടക്കം കാറ്റിൽ ഒടിഞ്ഞുവീണു വ്യാപക കൃഷിനാശവും നേരിട്ടു. കരിമ്പ ഭാഗത്ത് ഒരു കിലോമീറ്റർ ചുറ്റളവിലാണു കനത്ത കാറ്റ് വീശിയത്. മരങ്ങൾ വീണ് ഒട്ടേറെ വൈദ്യുതിത്തൂണുകളും തകർന്നതു പ്രദേശത്തെ ആകെ ഇരുട്ടിലാക്കി. ഇടക്കുറുശ്ശി, തുപ്പനാട്, എരുമേനി, കാളിയോട്, കപ്പടം ഭാഗത്തും വ്യാപകമായി കാറ്റിൽ മരം വീണു വീടുകൾക്കു നാശം നേരിട്ടു. ദേശീയപാത പനയംപാടത്ത് വെള്ളക്കെട്ടുണ്ടായി. പനയംപാടം പ്രമോദ്, ചെറുള്ളി ഐഷ, ഇടക്കുറുശ്ശി ജയ്സൺ തുടങ്ങിയവരുടെ വീടുകൾക്കും കേടുപറ്റി.
കച്ചേരിപ്പടിയിൽ ദേശീയപാതയിലേക്കു മരം വീണു 2 മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. മണ്ണാർക്കാട്ടു നിന്ന് അഗ്നിരക്ഷാസേന, കല്ലടിക്കോട് പൊലീസ് എന്നിവർ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെയാണു മരം മുറിച്ചുമാറ്റിയത്.ഇന്നലെ വൈകിട്ട് പെയ്ത മഴയും കാറ്റുമാണു പ്രദേശത്തു നാശം വിതച്ചത്. വീശിയടിച്ച കാറ്റിൽ ഗ്രാമീണ റോഡുകളിലും വീടുകൾക്കു മുകളിലും മരം പൊട്ടിവീണു. പ്രദേശത്തു വൈദ്യുതി വിതരണവും താറുമാറായി. സ്കൂൾ വിടുന്ന സമയത്തു ദേശീയപാതയിലടക്കം ഗതാഗതം തടസ്സപ്പെട്ടതോടെ വിദ്യാർഥികൾ ബസുകളിൽ നിന്ന് ഇറങ്ങി നടന്നാണു വീടുകളിലെത്തിയത്. പനയംപാടത്ത് വാഹനങ്ങളും അപകടത്തിൽപെട്ടു. ഒട്ടേറെ വൈദ്യുതിത്തൂണുകളും തകർന്നു.