ബിജെപി നേതാവിന്റെ ബൈക്ക് കത്തിനശിച്ചു; പൊലീസ് അന്വേഷണം തുടങ്ങി
വടക്കഞ്ചേരി∙ കിഴക്കഞ്ചേരിയിൽ ബിജെപി നേതാവിന്റെ ബൈക്ക് കത്തി നശിച്ച നിലയിൽ കണ്ടെത്തി. ബിജെപി കിഴക്കഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കരുമനശ്ശേരി പ്രേംരാജിന്റെ ബൈക്കാണ് കത്തി നശിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. വീട്ടിൽ നിർത്തിയിട്ടതായിരുന്നു ബൈക്ക്. പ്രേംരാജിനെ ദിവസങ്ങള്‍ക്കു മുന്‍പ് ഒരു സംഘം ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ബിജെപിയിൽ ഇരു വിഭാഗം നേതാക്കള്‍ തമ്മില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തർക്കങ്ങളും വാക്കേറ്റവും നടന്നിരുന്നു.

ഇതിനിടയിലാണ് ബൈക്ക് കത്തിയ സംഭവം ഉണ്ടായിരിക്കുന്നത്. പ്രേംരാജിന്റെ പരാതിയിൽ വടക്കഞ്ചേരി പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രി ബിജെപി മുൻ മണ്ഡലം ജനറൽ സെക്രട്ടറിയുടെ കിഴക്കഞ്ചേരിയിലെ വീട്ടിൽ മാരകായുധങ്ങളുമായി ഒരു സംഘം അതിക്രമിച്ചു കയറി സെക്യൂരിറ്റിയെ മര്‍ദിച്ചെന്നാരോപിച്ച് ഇയാള്‍ വടക്കഞ്ചേരി പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഇതിലും അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.