വടക്കൻ കേരളത്തിലെ കാറ്റിന്റെ ദിശയും മഴമേഘങ്ങളുടെ സാന്നിധ്യവും പഠിക്കും; പുൽപ്പള്ളിയിൽ റഡാർ
പാലക്കാട് ∙ വടക്കൻ കേരളത്തിൽ കാലാവസ്ഥാ നിരീക്ഷണത്തിനു കേന്ദ്ര കാലാവസ്ഥാ കേന്ദ്രം (ഐഎംഡി) വയനാട്ടിലെ പുൽപ്പള്ളിയിൽ റഡാർ സ്റ്റേഷൻ സ്ഥാപിക്കാൻ ആലോചിക്കുന്നു. പുൽപ്പള്ളി പഴശ്ശിരാജാ കോളജ് ക്യാംപസിൽ സ്ഥലം കണ്ടെത്തിയതായാണു വിവരം. ഔദ്യോഗിക തീരുമാനമായാൽ മൂന്നു മാസത്തിനുള്ളിൽ അടിസ്ഥാന നടപടികൾ പൂർത്തിയാക്കാനാണു സർക്കാർ നിർദേശം. സ്ഥലം ഏറ്റെടുക്കൽ അടക്കമുള്ള നടപടികൾ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുഖേനയാണു നടത്തുന്നത്. കാറ്റിന്റെ ദിശയും മഴമേഘങ്ങളുടെ സാന്നിധ്യവും നിരീക്ഷിച്ചു മുന്നറിയിപ്പു നൽകാനുള്ള റഡാർ സ്റ്റേഷൻ വടക്കൻ കേരളത്തിൽ സ്ഥാപിക്കണമെന്നതു വർഷങ്ങളായുള്ള ആവശ്യമാണ്. മുണ്ടക്കൈ, ചൂരൽമല ദുരന്തത്തോടെ സ്റ്റേഷന്റെ പ്രസക്തി കൂടുതൽ ചർച്ചയായി. സംസ്ഥാന സർക്കാരും നടപടിക്കു മുൻകയ്യെടുത്തു.

പാലക്കാട് ∙ വടക്കൻ കേരളത്തിൽ കാലാവസ്ഥാ നിരീക്ഷണത്തിനു കേന്ദ്ര കാലാവസ്ഥാ കേന്ദ്രം (ഐഎംഡി) വയനാട്ടിലെ പുൽപ്പള്ളിയിൽ റഡാർ സ്റ്റേഷൻ സ്ഥാപിക്കാൻ ആലോചിക്കുന്നു. പുൽപ്പള്ളി പഴശ്ശിരാജാ കോളജ് ക്യാംപസിൽ സ്ഥലം കണ്ടെത്തിയതായാണു വിവരം. ഔദ്യോഗിക തീരുമാനമായാൽ മൂന്നു മാസത്തിനുള്ളിൽ അടിസ്ഥാന നടപടികൾ പൂർത്തിയാക്കാനാണു സർക്കാർ നിർദേശം.
സ്ഥലം ഏറ്റെടുക്കൽ അടക്കമുള്ള നടപടികൾ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുഖേനയാണു നടത്തുന്നത്. കാറ്റിന്റെ ദിശയും മഴമേഘങ്ങളുടെ സാന്നിധ്യവും നിരീക്ഷിച്ചു മുന്നറിയിപ്പു നൽകാനുള്ള റഡാർ സ്റ്റേഷൻ വടക്കൻ കേരളത്തിൽ സ്ഥാപിക്കണമെന്നതു വർഷങ്ങളായുള്ള ആവശ്യമാണ്. മുണ്ടക്കൈ, ചൂരൽമല ദുരന്തത്തോടെ സ്റ്റേഷന്റെ പ്രസക്തി കൂടുതൽ ചർച്ചയായി. സംസ്ഥാന സർക്കാരും നടപടിക്കു മുൻകയ്യെടുത്തു.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഐഎംഡി റഡാർ റിസർച് സ്റ്റേഷൻ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും വടക്കൻ പ്രദേശം നിരീക്ഷിക്കാൻ തടസ്സങ്ങൾ ഏറെയാണ്. വർഷകാലത്തു മേഘങ്ങളുടെ നീക്കം, കാറ്റിന്റെ ദിശ തുടങ്ങിയവ മിക്കപ്പോഴും ഭാഗികമായാണു ലഭിക്കുക. മേഖലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണു കാരണം. കാലവർഷത്തിൽ മിക്കപ്പോഴും കൂടുതൽ മഴ ലഭിക്കുന്നത് ഈ പ്രദേശങ്ങളിലാണ്. റഡാർ സ്റ്റേഷൻ സ്ഥാപിക്കാൻ ദുരന്തനിവാരണ അതോറിറ്റിയുടെ സഹായത്തോടെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, ജില്ലകളിൽ ഐഎംഡി പരിശോധന നടത്തിയെങ്കിലും നിരീക്ഷണത്തിനു തടസ്സങ്ങൾ ഏറെയായിരുന്നു. പുൽപ്പള്ളിയിൽ നിന്നു വടക്കൻ ജില്ലകളുടെ അന്തരീക്ഷം വ്യക്തമായി നിരീക്ഷിക്കാൻ കഴിയുമെന്നാണു വിലയിരുത്തൽ. 200 കിലോമീറ്റർ അന്തരീക്ഷം വ്യക്തമാകുന്ന എക്സ് ബാൻഡ് റഡാർ ആയിരിക്കും ഇവിടെ സ്ഥാപിക്കുക.