ഓടപ്പെട്ടിയിൽ നീലക്കടുവകളുടെ വസന്തോത്സവം; പറന്നെത്തിയത് ആയിരക്കണക്കിന് ശലഭങ്ങൾ
ജെല്ലിപ്പാറ ∙ ഓടപ്പെട്ടിയിൽ ഏതാനും ദിവസമായി നീലക്കടുവകളുടെ വസന്തോത്സവമാണ്. പ്രദേശത്തെ വീടുകളുടെ മുറ്റത്തും തൊടിയിലും ചെടികളിലും നിറയെ നീലക്കടുവയെന്നു വിളിക്കുന്ന ചിത്രശലഭങ്ങളാണ്. അഞ്ചും പത്തുമല്ല.ആയിരക്കണക്കിനു ശലഭങ്ങളുണ്ട്.മഴയൊഴിഞ്ഞു മാനം തെളിഞ്ഞതോടെയാണു ശലഭങ്ങൾ എത്തിത്തുടങ്ങിയതെന്നു

ജെല്ലിപ്പാറ ∙ ഓടപ്പെട്ടിയിൽ ഏതാനും ദിവസമായി നീലക്കടുവകളുടെ വസന്തോത്സവമാണ്. പ്രദേശത്തെ വീടുകളുടെ മുറ്റത്തും തൊടിയിലും ചെടികളിലും നിറയെ നീലക്കടുവയെന്നു വിളിക്കുന്ന ചിത്രശലഭങ്ങളാണ്. അഞ്ചും പത്തുമല്ല.ആയിരക്കണക്കിനു ശലഭങ്ങളുണ്ട്.മഴയൊഴിഞ്ഞു മാനം തെളിഞ്ഞതോടെയാണു ശലഭങ്ങൾ എത്തിത്തുടങ്ങിയതെന്നു പ്രദേശവാസികളായ വി.ആർ.രാമകൃഷ്ണനും ചിഞ്ചു സനീഷും പറഞ്ഞു.മുറ്റത്തെ കിലുകിലുപ്പ ചെടികളിലാണു ബ്ലൂടൈഗർ ഇനത്തിൽപെട്ട പൂമ്പാറ്റകൾ തമ്പടിച്ചിരിക്കുന്നത്.കേരളത്തിൽ സാധാരണയായി കാണപ്പെടുന്ന ചിത്രശലഭമാണു നീലക്കടുവ. തിരുമല ലിംനിയേസ് എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്നു. ദക്ഷിണ പൂർവ ഏഷ്യയിലാണ് ഇവ കാണപ്പെടുക.ദേശാടന സ്വഭാവമുള്ള ഈ പൂമ്പാറ്റകൾ ആറളം വന്യജീവി സങ്കേതത്തിലും മറ്റും വലിയ കൂട്ടമായി ഒത്തുചേരാറുണ്ട്.വിശാലമായ ചിറകുകളുള്ള വലിയ ചിത്രശലഭമാണിത്.ചിറകിന്റെ മുകൾ ഭാഗം കടും തവിട്ടു മുതൽ കറുപ്പ് വരെയുള്ള നിറങ്ങളിൽ കാണപ്പെടുന്നു. നീലകലർന്ന വെള്ളയിലുള്ള അർധ സുതാര്യ പാടുകളും വരകളുമുണ്ട്.