തത്തേങ്ങലം: പകരം ഭൂമി നൽകാനുള്ള സാധ്യത പരിശോധിക്കണമെന്ന് മന്ത്രി
മണ്ണാർക്കാട് ∙ തത്തേങ്ങലത്ത് ആദിവാസികൾക്ക് ഒരു ഏക്കർ വീതം കൃഷി ഭൂമി നൽകിയത് കോടതി നടപടിയിൽ നിന്ന് തലയൂരാനാണെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. തത്തേങ്ങലത്ത് നൽകിയ ഭൂമിക്ക് പകരം ഭൂമി നൽകാൻ കഴിയുമോയെന്ന് പരിശോധിക്കാൻ കലക്ടർക്ക് നിർദേശം നൽകി.ജനവാസ കേന്ദ്രങ്ങളിൽ വനംവകുപ്പിന്റെ അധീനതയിലുള്ള ഭൂമി ഇവർക്ക്

മണ്ണാർക്കാട് ∙ തത്തേങ്ങലത്ത് ആദിവാസികൾക്ക് ഒരു ഏക്കർ വീതം കൃഷി ഭൂമി നൽകിയത് കോടതി നടപടിയിൽ നിന്ന് തലയൂരാനാണെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. തത്തേങ്ങലത്ത് നൽകിയ ഭൂമിക്ക് പകരം ഭൂമി നൽകാൻ കഴിയുമോയെന്ന് പരിശോധിക്കാൻ കലക്ടർക്ക് നിർദേശം നൽകി.ജനവാസ കേന്ദ്രങ്ങളിൽ വനംവകുപ്പിന്റെ അധീനതയിലുള്ള ഭൂമി ഇവർക്ക് നൽകാൻ കഴിയുമോയെന്ന് പരിശോധിക്കും. സാധ്യമെങ്കിൽ ആ ഭൂമി അവർക്കു നൽകും. ഇല്ലെങ്കിൽ തത്തേങ്ങലത്ത് ഭൂമി ലഭിച്ചവരെ ഉൾപ്പെടുത്തി ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്മിറ്റി രൂപീകരിച്ച് കൂട്ടമായി കൃഷി നടത്തും. ഇവർക്ക് നൽകിയ സ്ഥലത്ത് കൃഷിയിറക്കണമെങ്കിൽ വന്യമൃഗ സംരക്ഷണം, ജലസേചനം എന്നിവയ്ക്കായി വൻതുക ചെലവഴിക്കേണ്ടി വരും. ജില്ലാ കലക്ടർ മേധവിയായി രൂപീകരിക്കുന്ന കമ്പനിയിൽ വിവിധ വകുപ്പു ഉദ്യോഗസ്ഥരും ഭൂമിയുടെ ഉടമകളും അംഗങ്ങളാകും.
ഈ ഭൂമിയിൽ ജോലി ചെയ്യാൻ കഴിയുന്ന ഭൂഉടമകൾക്ക് വേതനം നൽകും. തത്തേങ്ങലത്തെ ഭൂപ്രകൃതി അനുസരിച്ച് കുരുമുളക് കൃഷിയാണ് ഏറ്റവും അനുയോജ്യം. കൂടാതെ ഏലം, ഔഷധ തോട്ടം എന്നിവയും അനുയോജ്യമാണോ എന്ന് പരിശോധിക്കും. വന്യമൃഗശല്യം നേരിടാനും ജലലഭ്യത ഉറപ്പാക്കാനുമുള്ള പദ്ധതികൾ നടപ്പാക്കും. ഇതിന് നബാർഡിന്റെ സഹായം ലഭ്യമാക്കും. അതേ സമയം തത്തേങ്ങലത്തെ ഭൂമി കൃഷിയോഗ്യമാക്കുന്നതിന് വൻ തുക ചെലവഴിക്കേണ്ടി വരുമെന്ന് വിദഗ്ധർ യോഗത്തിൽ അറിയിച്ചു. തേക്ക് ഒഴികെയുള്ള മരങ്ങളിലും കോൺക്രീറ്റ് തൂണുകളിലും കുരുമുളക് കൃഷി ചെയ്യാനാവുമെന്ന് മന്ത്രി പറഞ്ഞു. തത്തേങ്ങലത്തെ മണ്ണിന്റെ പ്രത്യേകത, ആഴത്തിൽ മണ്ണില്ലാത്ത സ്ഥിതി, ഭൂമിയുടെ ചെരിവ്, വന്യമൃഗ ശല്യം, വെള്ളത്തിന്റെ ലഭ്യത എന്നിവയെല്ലാം കണക്കിലെടുക്കുമ്പോൾ ഇവിടെ കൃഷി വിജയിക്കാനുള്ള സാധ്യതയിൽ വിദഗ്ധർ സംശയം പ്രകടിപ്പിച്ചു. ജില്ലാ കലക്ടർ ഡോ. എസ്.ചിത്ര, ഡപ്യൂട്ടി കലക്ടർ ഡി.അമൃതവല്ലി, മണ്ണാർക്കാട് ഡിഎഫ്ഒ സി.അബ്ദുൽ ലത്തീഫ്, ജില്ലാ ട്രൈബൽ ഓഫിസർ എം.ഷമീന, പ്രിൻസിപ്പൽ കൃഷി ഓഫിസർ പി.സിന്ധുദേവി, വനം റേഞ്ച് ഓഫിസർ എൻ.സുബൈർ, കാർഷിക വിദഗ്ധൻ ഡോ.പി.പി.മൂസ, ഡപ്യൂട്ടി തഹസിൽദാർ പി.എം.അസ്മാബി, ഡപ്യൂട്ടി തഹസിൽദാർ വി.ജെ.ബീന, വില്ലേജ് ഓഫിസർ പി.എസ്.രാജേഷ്, ഡപ്യൂട്ടി റേഞ്ച് ഓഫിസർ എൻ.പുരുഷോത്തമൻ, തെങ്കര പഞ്ചായത്ത് പ്രസിഡന്റ് എ.ഷൗക്കത്ത്, പഞ്ചായത്തംഗം നജ്മുന്നിസ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം യോഗത്തിൽ പങ്കെടുത്തു.