ഉപ്പുകുളം ആരോഗ്യ ഉപകേന്ദ്രത്തിന് ശാപമോക്ഷമാകുന്നു
എടത്തനാട്ടുകര∙ മൂന്നര പതിറ്റാണ്ടോളം പഴക്കമുള്ള ഉപ്പുകുളം ആരോഗ്യ ഉപകേന്ദ്രത്തിനു ശാപമോക്ഷമാകുന്നു.ആരോഗ്യവകുപ്പ് ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിനു കീഴിൽ, ആധുനികസൗകര്യങ്ങളോടു കൂടിയ കെട്ടിടത്തിനും അനുബന്ധസൗകര്യങ്ങൾക്കുമായി 57 ലക്ഷം രൂപ അനുവദിച്ച് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള ടെൻഡർ നടപടികൾ

എടത്തനാട്ടുകര∙ മൂന്നര പതിറ്റാണ്ടോളം പഴക്കമുള്ള ഉപ്പുകുളം ആരോഗ്യ ഉപകേന്ദ്രത്തിനു ശാപമോക്ഷമാകുന്നു. ആരോഗ്യവകുപ്പ് ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിനു കീഴിൽ, ആധുനികസൗകര്യങ്ങളോടു കൂടിയ കെട്ടിടത്തിനും അനുബന്ധസൗകര്യങ്ങൾക്കുമായി 57 ലക്ഷം രൂപ അനുവദിച്ച് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള ടെൻഡർ നടപടികൾ ഉൾപ്പെടെയുള്ള എല്ലാ സാങ്കേതിക നടപടികളും പൂർത്തിയായി.മലയോര കുടിയേറ്റ പിന്നാക്ക പ്രദേശങ്ങളിൽ മികച്ച ആരോഗ്യസേവനം ലഭ്യമാക്കാൻ ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ് ആരംഭിച്ചതാണ് ഈ കേന്ദ്രം. അലനല്ലൂർ പഞ്ചായത്തിലെ 1, 2, 3, 23 വാർഡുകളിലെ ആയിരക്കണക്കിനാളുകൾക്കു വിവിധ തരം കുത്തിവയ്പുകൾ, പ്രാഥമിക ചികിത്സകൾ, സ്ത്രീകൾക്കും കുട്ടികൾക്കും പോഷകാഹാരക്കുറവു പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ എന്നിവ കൂടാതെ പൊൻപാറ, ചളവ, പടിക്കപ്പാടം, മങ്ങാട്ടുതാടി, വട്ടമണ്ണപ്പുറം മേഖലകളിലെ എട്ടോളം പട്ടികജാതി ആവാസകേന്ദ്രങ്ങളിലും ഓടക്കളത്തെ പട്ടികവർഗ ആവാസകേന്ദ്രങ്ങളിലും ഇവിടെ നിന്നുള്ള സേവനം ലഭിച്ചിരുന്നു.
ആരോഗ്യ വകുപ്പിനു കീഴിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് കേന്ദ്രത്തിൽ താമസിച്ചു സേവനം നൽകിയിരുന്നു. പഴകി ദ്രവിച്ച ഹെൽത്ത് സെന്റർ കെട്ടിടം വർഷങ്ങൾക്കു മുൻപ് ഉപയോഗശൂന്യമായതോടെ പ്രവർത്തനം പൂർണമായി നിലച്ചു. കുത്തിവയ്പുകൾക്കും മറ്റ് അടിയന്തര സേവനങ്ങൾക്കും നാട്ടുകാർക്കു കിലോമീറ്ററുകൾ യാത്ര ചെയ്ത് എടത്തനാട്ടുകര, അലനല്ലൂർ, മേലാറ്റൂർ എന്നിവിടങ്ങളിലേക്കു പോകേണ്ട ഗതികേടായി. കെട്ടിടം ജീർണിച്ച് ഉപയോഗശൂന്യമായ വാർത്ത മുൻപു മനോരമ നൽകിയിരുന്നു.ഒന്നാം വാർഡംഗം നൈസി ബെന്നിയുടെയും വാർഡ് വികസന സമിതിയുടെയും നേതൃത്വത്തിൽ അവസ്ഥ ആരോഗ്യമന്ത്രിയെ നേരിൽക്കണ്ട് അറിയിച്ചതിനെത്തുടർന്നാണ് നടപടി.