നിയന്ത്രണമില്ലാതെ ലോറികൾ; യാത്രക്കാർക്ക് ദുരിതം
മുടപ്പല്ലൂർ∙ ചെറു വാഹനങ്ങൾ മാത്രം സർവീസ് നടത്താറുള്ള മുടപ്പല്ലൂർ ചാച്ചാജി റോഡിലൂടെ ലോറികൾ സർവീസ് നടത്തുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു.മംഗലംഡാം വണ്ടാഴി ഭാഗങ്ങളിൽ നിന്നു വരുന്ന ചെറു വാഹനങ്ങൾക്ക് മുടപ്പല്ലൂർ ടൗണിൽ പോകാതെ മംഗലം - ഗോവിന്ദാപുരം സംസ്ഥാന പാതയിലേക്കും ദേശീയപാത അണക്കപ്പാറയിലേക്കും

മുടപ്പല്ലൂർ∙ ചെറു വാഹനങ്ങൾ മാത്രം സർവീസ് നടത്താറുള്ള മുടപ്പല്ലൂർ ചാച്ചാജി റോഡിലൂടെ ലോറികൾ സർവീസ് നടത്തുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു. മംഗലംഡാം വണ്ടാഴി ഭാഗങ്ങളിൽ നിന്നു വരുന്ന ചെറു വാഹനങ്ങൾക്ക് മുടപ്പല്ലൂർ ടൗണിൽ പോകാതെ മംഗലം - ഗോവിന്ദാപുരം സംസ്ഥാന പാതയിലേക്കും ദേശീയപാത അണക്കപ്പാറയിലേക്കും കടക്കാനുള്ള വഴിയാണ് ചാച്ചാജി റോഡ്.
ചെറുവാഹനങ്ങൾക്ക് മാത്രം പോകാൻ കഴിയുന്ന വീതികുറഞ്ഞ ലിങ്ക് റോഡാണിത്. കരിങ്കൽ ക്വാറികളിലേക്ക് പോകുന്ന ലോറികൾ മുടപ്പല്ലൂർ ടൗൺ ചുറ്റി പോകേണ്ടതിനു പകരം എളുപ്പത്തിൽ കടക്കാൻ ഈ റോഡ് ഉപയോഗിക്കുന്നത് പലപ്പോഴും ഗതാഗത തടസ്സങ്ങൾക്കും തർക്കങ്ങൾക്കും കാരണമാകുന്നുണ്ടെന്നും ഇത്തരം വാഹനങ്ങൾക്കെതിരെ ബന്ധപ്പെട്ട അധികാരികൾ നിയമനടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.