ട്രെയിൻസർവീസിൽ മാറ്റം:പാലക്കാട് ∙ തിരുവനന്തപുരം റെയിൽവേ ഡിവിഷനു കീഴിലെ വിവിധയിടങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നിലമ്പൂർ‌ റോഡ് – കോട്ടയം ഇന്റർസിറ്റി എക്സ്പ്രസ് (16325) 18നു ഏറ്റുമാനൂരിൽ യാത്ര അവസാനിപ്പിക്കും. തിരികെയുള്ള എക്സ്പ്രസ് (16326) 20നു ഏറ്റുമാനൂരിൽ നിന്നു പുലർച്ചെ 5.27നാകും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ട്രെയിൻ സർവീസിൽ മാറ്റം: പാലക്കാട് ∙ തിരുവനന്തപുരം റെയിൽവേ ഡിവിഷനു കീഴിലെ വിവിധയിടങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നിലമ്പൂർ‌ റോഡ് – കോട്ടയം ഇന്റർസിറ്റി എക്സ്പ്രസ് (16325) 18നു ഏറ്റുമാനൂരിൽ യാത്ര അവസാനിപ്പിക്കും. തിരികെയുള്ള എക്സ്പ്രസ് (16326) 20നു ഏറ്റുമാനൂരിൽ നിന്നു പുലർച്ചെ 5.27നാകും പുറപ്പെടുക. മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസ് (16348) 40 മിനിറ്റ് വൈകി ഓടും.

അധ്യാപക ഒഴിവ്
പട്ടാമ്പി ∙ ഗവ.സംസ്കൃത കോളജിൽ 2024–25 അധ്യയന വർഷത്തിൽ കെമിസ്ട്രി വിഷയത്തിൽ അതിഥി അധ്യാപകനെ ആവശ്യമുണ്ട്. യുജിസി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യത ഉള്ളവരും തൃശൂർ കോളജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് റജിസ്റ്റർ ചെയ്തവരുമായ ഉദ്യേ‍ാഗാർഥികൾ വയസ്സ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 14ന് 11.30ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
കൂറ്റനാട്∙ ചാലിശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി ജൂനിയർ സംസ്കൃതം അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 14ന് 10 മണിക്ക്. സംസ്കൃതം പിജി, ബിഎഡ്, സെറ്റ് എന്നിവയാണു വിദ്യാഭ്യാസ യോഗ്യത.