കൊപ്പം ∙ പന്തിരുകുല പ്രമാണിയുടെ കാൽപാടുകള്‍ തേടി രണ്ടാം ദിവസവും രായിരനല്ലൂർ മല ചവിട്ടി ആയിരങ്ങള്‍. നാറാണത്തു ഭ്രാന്തനെ മനസ്സില്‍ ധ്യാനിച്ചു വിവിധ ജില്ലകളില്‍ നിന്നുള്ള ഭക്തസഹസ്രങ്ങളാണ് ഇന്നലെയും മല കയറിയത്. ഒന്നാന്തിപ്പടിയിൽ നിന്നു മലമുകളിലേക്കുള്ള ഇടവഴിയിലൂടെ കല്ലും മുള്ളും നിറഞ്ഞ ഊടുവഴി താണ്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊപ്പം ∙ പന്തിരുകുല പ്രമാണിയുടെ കാൽപാടുകള്‍ തേടി രണ്ടാം ദിവസവും രായിരനല്ലൂർ മല ചവിട്ടി ആയിരങ്ങള്‍. നാറാണത്തു ഭ്രാന്തനെ മനസ്സില്‍ ധ്യാനിച്ചു വിവിധ ജില്ലകളില്‍ നിന്നുള്ള ഭക്തസഹസ്രങ്ങളാണ് ഇന്നലെയും മല കയറിയത്. ഒന്നാന്തിപ്പടിയിൽ നിന്നു മലമുകളിലേക്കുള്ള ഇടവഴിയിലൂടെ കല്ലും മുള്ളും നിറഞ്ഞ ഊടുവഴി താണ്ടി ഭക്തര്‍ 800 അടി ഉയരത്തിലുള്ള മലമുകളിലെ നാറാണത്തു ഭ്രാന്തനെ വണങ്ങി. 

ജീവിതത്തിലെ ഉയർച്ചതാഴ്ചകളെ കാണിച്ചുതന്ന തത്വജ്ഞാനിയായ ഭ്രാന്തന്റെ ഐതിഹ്യസ്മരണകളും പുണ്യവും തേടിയാണ് എല്ലാ വര്‍ഷവും തുലാം ഒന്നിനു മല ചവിട്ടുന്നത്. തുലാം ഒന്ന് (ഒക്ടോബർ 17) ഉദയത്തിനു ശേഷമാണ് സംക്രമം എന്നതിനാൽ 18ന് ആണു മലകയറ്റം എന്നു നാറാണത്ത് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചിരുന്നു. രണ്ടു ദിവസമായാണ് ഇത്തവണ മലകയറ്റം നടന്നത്. ഇന്നലെയും പുലർച്ചെ മുതൽ മലകയറ്റം തുടങ്ങി. മഴയിലും രണ്ടു ദിവസവും മലകയറ്റത്തിന് അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്.

ADVERTISEMENT

മലമുകളിലെ ദുർഗാദേവിയുടെ ക്ഷേത്രദർശനവും തുടർന്ന് നാറാണത്തു ഭ്രാന്തന്റെ കൂറ്റൻ പ്രതിമയ്ക്കു ചുറ്റും പ്രദക്ഷിണവും കഴിഞ്ഞു കാണിക്കയർപ്പിച്ച ശേഷമാണു ഭക്തർ തിരിച്ചിറങ്ങിയത്. നാറാണത്ത് തപസ്സു ചെയ്തു ദുർഗാദേവിയെ പ്രത്യക്ഷപ്പെടുത്തിയതെന്നു കരുതപ്പെടുന്ന കൈപ്പുറം ഭ്രാന്താചല ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ആഘോഷത്തിലും പങ്കു കൊണ്ടു പ്രസാദവും വാങ്ങി ഭ്രാന്തൻകല്ലും കാഞ്ഞിരമരവും കണ്ടാണു തീർഥാടകർ രായിരനല്ലൂർ വിട്ടത്.  മലകയറ്റത്തോടനുബന്ധിച്ചു കൊപ്പം - വളാഞ്ചേരി പാതയിൽ ഗതാഗതം നിയന്ത്രിച്ചിരുന്നു. മലമുകളിലെ ദുർഗാദേവീ ക്ഷേത്രത്തിൽ മൂന്നു ദിവസമായി നടത്തിവന്നിരുന്ന ലക്ഷാർച്ചന ഇന്നലെ സമാപിച്ചു. നാറാണത്ത് ശ്രീദ്വാദസാക്ഷരീ ട്രസ്റ്റ് ഭാരവാഹികളായ മധുസൂദനൻ ഭട്ടതിരിപ്പാട്, രാമൻ ഭട്ടതിരിപ്പാട് എന്നിവർ മലമുകളിലെ ചടങ്ങുകൾക്കു കാർമികത്വം വഹിച്ചു.

മുഹമ്മദ് മുഹസിന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മലകയറാന്‍ എത്തി. കാട്ടുപാത ഒഴിവാക്കി പടിഞ്ഞാറു ഭാഗത്തെ ചവിട്ടുപടികളിലൂടെയാണ് ഇവര്‍ മലകയറിയത്. മലമുകളിലെ ക്ഷേത്രം തന്ത്രിമാരുമായി എംഎല്‍എ ചര്‍ച്ച നടത്തി. മലകയറി വന്ന ഭക്തരെ സ്വീകരിച്ചു. മലയുടെ മുകളിലും താഴെയും ശുദ്ധജലവും സംഭാരവും സേവാ ഭാരതിയുടെ നേതൃത്വത്തില്‍ കഞ്ഞിവിതരണവും ഒരുക്കിയിരുന്നു.  ശക്തമായി തുടർന്ന മഴ മലകയറ്റത്തെ ബാധിക്കുമോ ആശങ്ക ഉണ്ടായിരുന്നു എങ്കിലും അല്‍പനേരം മഴ വിട്ടുനിന്നത് തീർഥാടകർക്ക് അനുഗ്രഹമായി. തിരക്കു നിയന്ത്രിക്കാൻ 170 പൊലീസ് ഉദ്യോഗസ്ഥരും ഹരിതകര്‍മസേനയും ട്രോമാകെയര്‍ വൊളന്റിയര്‍മാരും സ്ഥലത്തുണ്ടായിരുന്നു.

English Summary:

This article details the recent Naranathu Mala pilgrimage in Koppam, Kerala, where thousands of devotees ascended the hill to honor the legacy of sage Naranathu Bhranthan. The article highlights the challenging climb, the religious significance of the location, the festivities at the Durga Devi and Bhrantanchala temples, and the efforts made to ensure the safety and well-being of the pilgrims.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT