പാലക്കാട് ∙ ഓരോ വോട്ടും ഉറപ്പിക്കാനുള്ള ‘വോട്ടോട്ടത്തിലാണ്’ യുഡിഎഫ് സ്ഥാനാ‍ർഥി രാഹു‍ൽ മാങ്കൂട്ടത്തിൽ. ഇന്നലെ പുലർച്ചെ വലിയങ്ങാടിയിലെ മത്സ്യമാർക്കറ്റ് സന്ദർശിച്ചാണു പര്യടനം തുടങ്ങിയത്.അവിടെ വ്യാപാരികളും തൊഴിലാളികളുമായി ചർച്ച നടത്തി അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. പ്രശ്നപരിഹാരത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ഓരോ വോട്ടും ഉറപ്പിക്കാനുള്ള ‘വോട്ടോട്ടത്തിലാണ്’ യുഡിഎഫ് സ്ഥാനാ‍ർഥി രാഹു‍ൽ മാങ്കൂട്ടത്തിൽ. ഇന്നലെ പുലർച്ചെ വലിയങ്ങാടിയിലെ മത്സ്യമാർക്കറ്റ് സന്ദർശിച്ചാണു പര്യടനം തുടങ്ങിയത്. അവിടെ വ്യാപാരികളും തൊഴിലാളികളുമായി ചർച്ച നടത്തി അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. പ്രശ്നപരിഹാരത്തിന് ഒപ്പമുണ്ടാകുമെന്ന ഉറപ്പും നൽകി. അവിടെ നിന്ന് കോട്ടമൈതാനത്തും കോട്ട നടപ്പാതയിലും എത്തി പ്രഭാത സവാരിക്കാരെ കണ്ട് അവർക്കൊപ്പം നടന്നും ഓടിയും വോട്ടഭ്യർഥിച്ചു. ചക്കാന്തറ സെന്റ് റാഫേൽസ് കത്തീഡ്രലിലും, യാക്കര സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലും സന്ദർശനം നടത്തി. 

മേഴ്സി കോളജ് ജംക്‌ഷനിൽ ഓട്ടോ ഡ്രൈവർമാർ, തൊഴിലാളികൾ ഉൾപ്പെടുയുള്ളവരുമായി ചർച്ച നടത്തിയായിരുന്നു തുടർന്നുള്ള  വോട്ടഭ്യർഥന. മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്മെന്റ് നടത്തിയ ഹയർ സെക്കൻഡറി വിദ്യാർഥി സമ്മേളനത്തിലും സ്ഥാനാർഥി പങ്കെടുത്തു. പത്തിലധികം വിവാഹച്ചടങ്ങുകളിലും എത്തി. എസ്ടിയു മേഖലാ കൺവൻഷനിൽ പ്രഭാഷണം നടത്തി. വൈകിട്ടോടെ കൽപാത്തിയിലെത്തിയും വോട്ടഭ്യർഥിച്ചു. ഷാഫി പറമ്പിൽ എംപിയും യുഡിഎഫ് നേതാക്കളും ഒപ്പമുണ്ടായിരുന്നു. 

ADVERTISEMENT

കൺവൻഷൻ ഇന്ന് 
പാലക്കാട് ∙ യുഡിഎഫ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പു കൺവൻഷൻ ഇന്നു വൈകിട്ട് 4നു ചന്ദ്രനഗർ പാർവതി മണ്ഡപത്തിൽ നടക്കും. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, മുസ്‌‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, നിയമസഭാ കക്ഷി ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, നേതാക്കളായ യുഡിഎഫ് കൺവീനർ എം.എം.ഹസൻ, പി.ജെ.ജോസഫ് എംഎൽഎ, എൻ.െക.പ്രേമചന്ദ്രൻ എംപി, അനൂപ് ജേക്കബ് എംഎൽഎ, ഷിബു ബേബി ജോ‍ൺ, സി.പി.ജോൺ, രാജൻ ബാബു, സലിൻ പി.മാത്യു, ഡി.ദേവരാജൻ, എംപിമാരായ അടൂർ പ്രകാശ്, ബെന്നി ബഹനാൻ, വി.കെ.ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ, ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ, യുഡിഎഫ് ജില്ലാ ചെയർമാൻ മരയ്ക്കാർ മാരായമംഗലം ഉൾപ്പെടെ പങ്കെടുക്കും.

English Summary:

This article highlights the active election campaign of UDF candidate Rahul Mankoottathil in the Palakkad constituency. Mankoottathil has been connecting with voters from various walks of life, understanding their concerns, and presenting his vision. A major UDF election convention is scheduled, featuring prominent leaders like K. Sudhakaran and Panakkad Sadiq Ali Shihab Thangal.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT