ശോഭാ സുരേന്ദ്രന്റെ ഫ്ലെക്സിനു തീവച്ചു
പാലക്കാട് ∙ നഗരസഭാ മന്ദിരത്തിനു മുന്നിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ ഫ്ലെക്സ് ബോർഡ് അജ്ഞാതർ തീകൊളുത്തി നശിപ്പിച്ചു. നടപ്പാതയുടെ കൈവരിയിൽ വച്ചിരുന്ന, ‘ശോഭാ സുരേന്ദ്രനു പാലക്കാടൻ കാവിക്കോട്ടയിലേക്കു സ്വാഗതം’ എന്ന ബോർഡിനാണു തീവച്ചത്. പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പിൽ ബിജെപി

പാലക്കാട് ∙ നഗരസഭാ മന്ദിരത്തിനു മുന്നിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ ഫ്ലെക്സ് ബോർഡ് അജ്ഞാതർ തീകൊളുത്തി നശിപ്പിച്ചു. നടപ്പാതയുടെ കൈവരിയിൽ വച്ചിരുന്ന, ‘ശോഭാ സുരേന്ദ്രനു പാലക്കാടൻ കാവിക്കോട്ടയിലേക്കു സ്വാഗതം’ എന്ന ബോർഡിനാണു തീവച്ചത്. പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയെ തീരുമാനിക്കുന്നതിനു മുൻപ് ആരോ സ്ഥാപിച്ച ബോർഡാണ് ഇത്. ഇതു നശിപ്പിച്ച് പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ് ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി.
ബിജെപിയെയും നേതാക്കളെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇതെന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്. സമീപത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് ടൗൺ സൗത്ത് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കത്തിച്ചതുൾപ്പെടെ നടപ്പാതയുടെ കൈവരിയിൽ സ്ഥാപിച്ചിരുന്ന മുഴുവൻ ബോർഡുകളും അധികൃതർ നീക്കി.