മംഗളകർമങ്ങൾക്കു മുൻപു വെറ്റിലയും അടയ്ക്കയും വച്ചു ദക്ഷിണ നൽകുന്ന പതിവു മലയാളികൾക്ക് ഇന്നുമുണ്ട്. ചിറ്റൂർപ്പുഴയെന്ന ശോകനാശിനിപ്പുഴയുടെ തീരത്തുള്ള ചിറ്റൂർ ഗവ.കോളജിൽ നിന്നു ഹോർത്തൂസിനുള്ള ദക്ഷിണയായ ‘ദ’ എന്ന അക്ഷരത്തിന്റെ മാതൃകയാണു സ്വീകരിച്ചത്. മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛൻ ജ്ഞാനതപസ്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മംഗളകർമങ്ങൾക്കു മുൻപു വെറ്റിലയും അടയ്ക്കയും വച്ചു ദക്ഷിണ നൽകുന്ന പതിവു മലയാളികൾക്ക് ഇന്നുമുണ്ട്. ചിറ്റൂർപ്പുഴയെന്ന ശോകനാശിനിപ്പുഴയുടെ തീരത്തുള്ള ചിറ്റൂർ ഗവ.കോളജിൽ നിന്നു ഹോർത്തൂസിനുള്ള ദക്ഷിണയായ ‘ദ’ എന്ന അക്ഷരത്തിന്റെ മാതൃകയാണു സ്വീകരിച്ചത്.മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛൻ ജ്ഞാനതപസ്സ് ചെയ്തതും ജീവിതത്തിലെ അവസാന പതിറ്റാണ്ടുകൾ ചെലവഴിച്ചതും ശോകനാശിനിപ്പുഴയുടെ തീരത്താണ്. അക്ഷരം നിഷേധിക്കപ്പെട്ടവർക്ക് അക്ഷരം പറഞ്ഞു കൊടുത്ത മഹാഗുരുവിനെ സ്മരിച്ചുകൊണ്ടാണ് ‘ദ’ എന്ന അക്ഷരം ഹോർത്തൂസിനായി നാടക രചയിതാവ് കാളിദാസ് പുതുമന, ഫിസിക്സ് വിഭാഗം മേധാവി ഡോ.എം.വി.വിജയകൃഷ്ണൻ എന്നിവരിൽ നിന്നു മലയാള മനോരമ മാർക്കറ്റിങ് ഡപ്യൂട്ടി ജനറൽ മാനേജർ സുരേഷ് ചെറിയാൻ ജോൺ ഏറ്റുവാങ്ങിയത്.

കോളജിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണു ചിറ്റൂർ ക്യാംപസിലേക്ക് അക്ഷരപ്രയാണം എത്തിയത്. നാടൻപാട്ടു പാടിയാണു കുട്ടികൾ വരവേറ്റത്. കെ.സജിന, എസ്.നന്ദിനി, ടി.എസ്.സോന, ശ്രീലക്ഷ്മി, കൃഷ്ണാഞ്ജലി, അഷിത, അനഘ, അശ്വതി, വിസ്മയ എന്നിവരുടെ നേതൃത്വത്തിലാണു വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ നാടൻപാട്ട് അവതരിപ്പിച്ചത്. ആരോമൽ, നിഖിത, വിഷ്ണു, സജിത, നിരഞ്ജന തുടങ്ങിയ വിദ്യാർഥികൾ പാട്ടുമായി അക്ഷര പ്രയാണത്തിന്റെ കലാവേദി സമൃദ്ധമാക്കി. കെ.അഞ്ജു, ജി.പൂജ, പി.ബി.ഭാവന, അനുശ്രീ എന്നിവർ ചടുലതയാർന്ന നൃത്തച്ചുവടുകളുമായി കലാവേദിയിലെത്തി.

മലയാള ഭാഷയുടെ വികാസത്തിനു വലിയ സംഭാവന നൽകിയ മാധ്യമ സ്ഥാപനമാണു മലയാള മനോരമ. മലയാളത്തിലെ ആദ്യകാല സാമൂഹിക നാടകങ്ങളിൽ ഒന്നായ മറിയാമ്മ നാടകം പോലും മനോരമയിലെ നാടകസമിതിയുടെ നേതൃത്വത്തിലാണു പല വേദികളിലും അവതരിപ്പിച്ചത്. പോളച്ചിറയ്ക്കൽ കൊച്ചീപ്പൻ തരകൻ എഴുതിയ നാടകം മലയാള മനോരമ സ്ഥാപക പത്രാധിപർ കണ്ടത്തിൽ വർഗീസ് മാപ്പിളയാണു സംവിധാനം ചെയ്തത്. ഇത്തരത്തിൽ മലയാള സാഹിത്യത്തിന്റെ വളർച്ചയിൽ നിർണായക പങ്ക് എല്ലാകാലത്തും മനോരമ വഹിച്ചിട്ടുണ്ട്. ഹോർത്തൂസ് എന്ന കലാ സാഹിത്യ സാംസ്കാരികോത്സവം മലയാള മനോരമയുടെ ഭാഗത്തു നിന്നുള്ള മറ്റൊരു അധ്യായത്തിന്റെ തുടക്കമാണ്.

English Summary:

This article explores the enduring tradition of offering betel leaves and Dakshina in Kerala, linking it to the historical significance of the Hortus Malabaricus. It delves into the fascinating story of how the letter "ദ" (Da) from the Government College, Chittur, located by the Shokanashini River, became a model for the Hortus, highlighting the deep-rooted cultural practices and their influence on history.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT