കൽപാത്തി ∙ രഥോത്സവത്തിനു ദേവരഥങ്ങൾ തയാറാക്കാനുള്ള മുന്നൊരുക്കം തുടങ്ങി. ഇതിന്റെ ഭാഗമായി തേരുമുട്ടിയിൽ രഥങ്ങൾ സൂക്ഷിച്ചിരിക്കുന്ന സുതാര്യ കവചം അഴിച്ചുതുടങ്ങി. അടുത്ത ദിവസങ്ങളിലായി കൽപാത്തി വിശാലാക്ഷി സമേത വിശ്വനാഥ ക്ഷേത്രത്തിലെ രഥങ്ങൾക്ക് അറ്റകുറ്റപ്പണി തുടങ്ങും. നവംബർ ആദ്യത്തോടെ പുതിയ കൽപാത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപാത്തി ∙ രഥോത്സവത്തിനു ദേവരഥങ്ങൾ തയാറാക്കാനുള്ള മുന്നൊരുക്കം തുടങ്ങി. ഇതിന്റെ ഭാഗമായി തേരുമുട്ടിയിൽ രഥങ്ങൾ സൂക്ഷിച്ചിരിക്കുന്ന സുതാര്യ കവചം അഴിച്ചുതുടങ്ങി. അടുത്ത ദിവസങ്ങളിലായി കൽപാത്തി വിശാലാക്ഷി സമേത വിശ്വനാഥ ക്ഷേത്രത്തിലെ രഥങ്ങൾക്ക് അറ്റകുറ്റപ്പണി തുടങ്ങും. നവംബർ ആദ്യത്തോടെ പുതിയ കൽപാത്തി മന്ദക്കര മഹാഗണപതി ക്ഷേത്രം, പഴയ കൽപാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലെ തേരുകൾ പുറത്തിറക്കി രഥ പ്രദക്ഷിണത്തിനു സജ്ജമാക്കും. രഥോത്സവത്തിനു മുന്നോടിയായി ഗ്രാമത്തിലെ റോഡുകളിലടക്കം അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ട്. ഇതിനുള്ള നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. ഗ്രാമക്ഷേത്രങ്ങളിലും ഒരുക്കം തുടങ്ങിയിട്ടുണ്ട്. 

നവംബർ 6 മുതൽ 16 വരെയാണു കൽപാത്തി രഥോത്സവം. നവംബർ 7നാണു കൊടിയേറ്റം. 13നാണ് ഒന്നാം തേരുത്സവം. 14നു രണ്ടാം തേരുത്സവം ആഘോഷിക്കും. 15നു മൂന്നാം തേരുത്സവ ദിനത്തിൽ വൈകിട്ടാണു ദേവരഥസംഗമം. രഥോത്സവത്തിനു മുന്നോടിയായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ അവലോകന യോഗവും നടത്തിയിരുന്നു.

English Summary:

Excitement builds in Kalpathy as preparations for the annual Ratholsavam begin at the Vishwanatha temple. The chariots, protected under transparent coverings at Thermutti, have been revealed, marking the start of repair work for the grand festival.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT