കൊല്ലങ്കോട് ∙ നെന്മേനി–സീതാർകുണ്ട് റോഡിലെ താമരപ്പാടത്തു രൂപപ്പെട്ട ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ശ്രമിച്ചയാളെ ബൈക്കിൽ വന്നയാൾ ആക്രമിച്ചു. പയ്യലൂർ വേങ്ങപ്പാറയിൽ ചാമിയാരുടെ മകൻ ബിജുവിനെ(46) ആണ് ആക്രമിച്ചത്. ഞായറാഴ്ച വൈകിട്ടാണു സംഭവം. കൊല്ലങ്കോട് പൊലീസ് പറയുന്നത്: കൊല്ലങ്കോട് താമരപ്പാടത്തു ഞായറാഴ്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലങ്കോട് ∙ നെന്മേനി–സീതാർകുണ്ട് റോഡിലെ താമരപ്പാടത്തു രൂപപ്പെട്ട ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ശ്രമിച്ചയാളെ ബൈക്കിൽ വന്നയാൾ ആക്രമിച്ചു. പയ്യലൂർ വേങ്ങപ്പാറയിൽ ചാമിയാരുടെ മകൻ ബിജുവിനെ(46) ആണ് ആക്രമിച്ചത്. ഞായറാഴ്ച വൈകിട്ടാണു സംഭവം. കൊല്ലങ്കോട് പൊലീസ് പറയുന്നത്: കൊല്ലങ്കോട് താമരപ്പാടത്തു ഞായറാഴ്ച വൈകിട്ട് ആറോടെ ഗതാഗതക്കുരുക്കുണ്ടായി. ഓട്ടോറിക്ഷ ഡ്രൈവറായ ബിജു തിരക്ക് ഒഴിവാക്കാൻ ശ്രമിക്കുമ്പോൾ അതുവഴി ബൈക്കിൽ വന്ന യുവാവിനോടു പതുക്കെ പോകാൻ ആവശ്യപ്പെട്ടു. പ്രകോപിതനായ ബൈക്ക് യാത്രികൻ ബിജുവിനെ ആക്രമിക്കുകയായിരുന്നു. ബിജുവിന്റെ ഇടതു പുരികത്തിനു മുകളിലാണു പരുക്ക്. ബിജു കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കണ്ടാലറിയുന്ന നാട്ടുകാരനെതിരെ കൊല്ലങ്കോട് പൊലീസ് കേസെടുത്തിട്ടുണ്ട്.

വാഹനത്തിരക്ക് വെല്ലുവിളി
രാജ്യത്തെ സുന്ദര ഗ്രാമമായ കൊല്ലങ്കോട് കാണാനെത്തുന്നവരുടെ വാഹനങ്ങളുടെ തിരക്കു പ്രദേശവാസികൾക്കു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കൊല്ലങ്കോട്–നെന്മേനി–തേക്കിൻചിറ റോഡും സീതാർകുണ്ട് റോഡും വീതി കുറഞ്ഞവയാണ്. അവധി ദിനങ്ങളിൽ ജില്ലയ്ക്കു പുറത്തു നിന്നുൾപ്പെടെ വാഹനങ്ങൾ കൂട്ടത്തോടെ എത്തുന്നതിനാൽ ഗതാഗതത്തിരക്കു പതിവാണ്. ഇതേത്തുടർന്നു തർക്കങ്ങളും പ്രശ്നങ്ങളും നാട്ടുകാർക്കു തലവേദന സൃഷ്ടിക്കുന്നുണ്ട്. വാഹനത്തിരക്ക് ഒഴിവാക്കാൻ ശ്രമിക്കുന്ന നാട്ടുകാരെ കയ്യേറ്റം ചെയ്യുന്ന സാഹചര്യവും നാട്ടുകാരെ പ്രകോപിപ്പിക്കുന്നുണ്ട്.

English Summary:

In a disturbing incident highlighting road rage, a person attempting to clear a traffic block near Thamarappadam on the Nenmeni-Seetharkundu Road was assaulted by an individual on a motorcycle. The incident raises concerns about road safety and the increasing frequency of aggressive behavior on Indian roads.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT