പാലക്കാട് ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ പിണറായി പഞ്ചായത്തിലെ സിപിഎമ്മുകാർ പോലും തനിക്കു വോട്ട് ചെയ്തതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. മുഖ്യമന്ത്രിയെ അത്രയേറെ മടുത്തിട്ടുണ്ട്. സ്ഥാനത്തു നിന്നു പിണറായി വിജയനെ മാറ്റണമെന്ന സഖാക്കളുടെ ആഗ്രഹം യാഥാർഥ്യമാക്കാനുള്ള ബാധ്യത കൂടി കോൺഗ്രസിനുണ്ടെന്നു ചന്ദ്രനഗറിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ പിണറായി പഞ്ചായത്തിലെ സിപിഎമ്മുകാർ പോലും തനിക്കു വോട്ട് ചെയ്തതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. മുഖ്യമന്ത്രിയെ അത്രയേറെ മടുത്തിട്ടുണ്ട്. സ്ഥാനത്തു നിന്നു പിണറായി വിജയനെ മാറ്റണമെന്ന സഖാക്കളുടെ ആഗ്രഹം യാഥാർഥ്യമാക്കാനുള്ള ബാധ്യത കൂടി കോൺഗ്രസിനുണ്ടെന്നു ചന്ദ്രനഗറിൽ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത അദ്ദേഹം പറഞ്ഞു. കണ്ണൂർ എഡിഎമ്മിന്റെ മരണത്തിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ തന്റെ ശിഷ്യയുടെ പങ്കു പുറത്തു വന്നിട്ടും കുലുങ്ങാത്ത ‘മരം പോലെയുള്ള’ മുഖ്യമന്ത്രിയാണു കേരളം ഭരിക്കുന്നത്. നാടു നന്നാക്കലല്ല, വീടു നന്നാക്കലാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. പിണറായി വിജയനെതിരെ കേന്ദ്രസർക്കാർ കേസെടുക്കില്ല. ബിജെപി നിയന്ത്രണത്തിൽ നിൽക്കുന്ന മുഖ്യമന്ത്രി നാണക്കേടാണ്. 

ബിജെപിയുടെ അരികുപിടിച്ചു നടക്കുന്നത് അതിനുവേണ്ടിയാണ്. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വൻ ജനപങ്കാളിത്തംകൊണ്ടു ശ്രദ്ധേയമായ കൺവൻഷനി‍ൽ പങ്കെടുത്ത യുഡിഎഫ് നേതാക്കളെല്ലാം രാഹുൽ അഞ്ചക്ക ഭൂരിപക്ഷം നേടുമെന്ന് ആവർത്തിച്ചു പറഞ്ഞു.

ADVERTISEMENT

യുഡിഎഫ് ജില്ലാ കൺവീനർ മരയ്ക്കാർ മാരായമംഗലം അധ്യക്ഷത വഹിച്ചു. യുഡിഎഫ് കൺവീനർ എം.എം.ഹസൻ. എംപിമാരായ വി.കെ.ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ, ബെന്നി ബഹനാൻ, എൻ.കെ.പ്രേമചന്ദ്രൻ, ജെബി മേത്തർ, എംഎൽഎമാരായ എൻ. ഷംസുദ്ദീൻ പി.സി.വിഷ്ണുനാഥ്, ചാണ്ടി ഉമ്മൻ, അൻവർ സാദത്ത്, എൻ.സൂപ്പി, എൽദോസ് കുന്നപ്പള്ളി, എം.വിൻസന്റ്, എഐസിസി സെക്രട്ടറി പി.വി.മോഹൻ, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, തോമസ് ഉണ്ണിയാടൻ, എ.എൻ.രാജൻ ബാബു, സി.എൻ.വിജയകൃഷ്ണൻ, ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ, എ.തങ്കപ്പൻ, മുഹമ്മദ്‌ ഷിയാസ്, പി.ബാലഗോപാൽ, ജോബി ജോൺ എന്നിവർ പ്രസംഗിച്ചു.

സിപിഎം നശിക്കാതിരിക്കാൻ ഇത്തവണ സഖാക്കളിൽ പലരും യുഡിഎഫിനു വോട്ടുചെയ്യും. അത്രമാത്രം തകർന്നിരിക്കുകയാണ് ആ പാർട്ടി. 5 പതിറ്റാണ്ടിനുള്ളിൽ ഇത്രയേറെ ഒറ്റക്കെട്ടായി യുഡിഎഫ് നേരിട്ട ഒരു ഉപതിരഞ്ഞെടുപ്പില്ല. അതിന്റെ ഫലം പാലക്കാട് കാണും. യുഡിഎഫ് പല പാർട്ടികളുടെ കൂട്ടമല്ല, ഒരു പാർട്ടിയായാണ് നിയമസഭയിലുള്ളതെന്ന് ഒരു മന്ത്രിതന്നെ എന്നോടു പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടുകാരുടെ മനസ്സിൽ പതിഞ്ഞുകഴിഞ്ഞു. പതിനായിരത്തിലേറെ വോട്ടിനു ജയിക്കും. ബിജെപിക്കാർ രാഷ്ട്രീയ നേട്ടത്തിനായി സിപിഎമ്മുമായി ചേർന്നു പൂരം കലക്കിയവരാണ്.

പൂരം കലക്കുന്നു, നാട്ടിലാകെ മദ്യം കലക്കുന്നു, മനുഷ്യരുടെ ഐക്യം കലക്കുന്നു എന്നിങ്ങന എല്ലാം കലക്കുന്ന ഇടതുസർക്കാരിനെതിരായ വിധിയെഴുത്താകണം ഉപതിരഞ്ഞെടുപ്പ്. ജനവിരുദ്ധമായ നടപടികൾ തിരുത്താൻ ഈ സർക്കാരിനെതിരെ പലതവണ കോടതികൾ ഇടപെട്ടു. ജനകീയ കോടതികൾ ഇനി മറുപടി നൽകണം.

ഇനിയും ഇടതുസർക്കാരിനെ സഹിക്കാൻ വയ്യെന്നു ജനം തീരുമാനിച്ചുകഴി‍ഞ്ഞു. ഇനി കോൺഗ്രസിന്റെ കാലമാണ്, അസൂയപ്പെട്ടിട്ടു കാര്യമില്ല. വയനാട് ദുരന്തം നടന്നിട്ട് ഒന്നും കേന്ദ്രം നൽകിയില്ല. എന്നാൽ വാങ്ങാൻ‍ പറ്റിയ സർക്കാരും കേരളത്തിലില്ല.

English Summary:

In a recent speech, KPCC President K. Sudhakaran asserted that even CPI(M) members in Pinarayi Vijayan's own panchayat voted for him in the Lok Sabha elections. He attributed this to widespread dissatisfaction with the Chief Minister, emphasizing the Congress's commitment to unseating Vijayan.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT