സി.കൃഷ്ണകുമാറിന്റെ കൈവശം 10,000 രൂപ; വാർഷിക വരുമാനം 5,41,360
പാലക്കാട് ∙ നിയമസഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാറിന്റെ കൈവശമുള്ളത് 10,000 രൂപ. വാർഷിക വരുമാനം 5,41,360 രൂപ. 3 അക്കൗണ്ടുകളിലായി 1,25,429 രൂപ ബാങ്ക് നിക്ഷേപം ഉണ്ട്. ബോണ്ട്, കടപ്പത്രം, മ്യൂച്വൽ ഫണ്ട് ഇനങ്ങളിലായി 1,50,000 രൂപയുടെ നിക്ഷേപമാണ് ഉള്ളത്. ഇൻഷുറൻസ് ഉൾപ്പെടെ 17.15 ലക്ഷം രൂപയുടെ

പാലക്കാട് ∙ നിയമസഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാറിന്റെ കൈവശമുള്ളത് 10,000 രൂപ. വാർഷിക വരുമാനം 5,41,360 രൂപ.
3 അക്കൗണ്ടുകളിലായി 1,25,429 രൂപ ബാങ്ക് നിക്ഷേപം ഉണ്ട്. ബോണ്ട്, കടപ്പത്രം, മ്യൂച്വൽ ഫണ്ട് ഇനങ്ങളിലായി 1,50,000 രൂപയുടെ നിക്ഷേപമാണ് ഉള്ളത്. ഇൻഷുറൻസ് ഉൾപ്പെടെ 17.15 ലക്ഷം രൂപയുടെ പോളിസിയുണ്ട്.
24 ഗ്രാം സ്വർണം ഉൾപ്പെടെ ആകെ 41,90, 429 രൂപയുടെ സമ്പാദ്യം ഉണ്ട്. 40,000 രൂപ വിലയുള്ള സ്കൂട്ടറും ഇതിൽ ഉൾപ്പെടുന്നു.കൃഷ്ണകുമാറിന്റെ പേരിൽ 7 സെന്റ് സ്ഥലത്ത് 3920 ചതുരശ്ര അടി വിസ്തീർണമുള്ള വീടുണ്ട്. 40 ലക്ഷം രൂപയാണു മതിപ്പുവില. സ്വന്തമായി കൃഷിഭൂമി ഇല്ല. 5,64,733 രൂപയുടെ വായ്പയുണ്ട്.
ഭാര്യ മിനി കൃഷ്ണകുമാറിന്റെ കൈവശം 10,000 രൂപയുണ്ട്. സ്വർണം, കാർ ഉൾപ്പെടെ 37,82,150 രൂപയുടെ ആസ്തിയുണ്ട്. ഉണ്ട്. മിനി കൃഷ്ണകുമാറിന്റെ പേരിൽ 4 ലക്ഷം രൂപ മതിപ്പുവില കണക്കാക്കുന്ന 13 സെന്റ് കാർഷികേതര ഭൂമിയും 6 സെന്റിൽ 2613.6 ചതുരശ്ര അടി വിസ്തീർണത്തിൽ വീടും ഉണ്ട്. 35 ലക്ഷം രൂപയാണു മതിപ്പുവില. 1.2 ലക്ഷം രൂപയുടെ വായ്പയുണ്ട്.
കൃഷ്ണകുമാറിന്റെ പേരിൽ രാഷ്ട്രീയ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകളുണ്ട്. ഇതിൽ 9 കേസുകൾ വിചാരണയിലാണ്. 21 കേസുകളിൽ പിഴ അടയ്ക്കാനാണു ശിക്ഷാവിധി.