കൈപ്പുറത്ത് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് 102 പേർക്ക്
തിരുവേഗപ്പുറ ∙ കൈപ്പുറത്ത് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചവരുടെ എണ്ണം 102 ആയി. പഞ്ചായത്തിലെ നാല്, അഞ്ച്, ആറ്, ഏഴ്, ഒൻപത് വാർഡുകളിലാണ് മഞ്ഞപ്പിത്ത വ്യാപനം. കൂടുതൽ പേർക്ക് മഞ്ഞപ്പിത്ത രോഗ ലക്ഷണങ്ങളുള്ളതായാണ് ആരോഗ്യ വകുപ്പ് പറയുന്നത്. വരും ദിവസങ്ങളിൽ നടത്തുന്ന പരിശോധനയിലൂടെ മാത്രമേ രോഗ ബാധിതരുടെ എണ്ണം

തിരുവേഗപ്പുറ ∙ കൈപ്പുറത്ത് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചവരുടെ എണ്ണം 102 ആയി. പഞ്ചായത്തിലെ നാല്, അഞ്ച്, ആറ്, ഏഴ്, ഒൻപത് വാർഡുകളിലാണ് മഞ്ഞപ്പിത്ത വ്യാപനം. കൂടുതൽ പേർക്ക് മഞ്ഞപ്പിത്ത രോഗ ലക്ഷണങ്ങളുള്ളതായാണ് ആരോഗ്യ വകുപ്പ് പറയുന്നത്. വരും ദിവസങ്ങളിൽ നടത്തുന്ന പരിശോധനയിലൂടെ മാത്രമേ രോഗ ബാധിതരുടെ എണ്ണം വ്യക്തമാകൂ. രോഗം സ്ഥിരീകരിച്ചവരിൽ രണ്ടു പേരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അഞ്ചു പേരുടെ രക്ത സാംപിൾ വിദഗ്ധ പരിശോധനയ്ക്കായി പാലക്കാട്ടേക്ക് അയച്ചു. രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയപ്പോൾ രണ്ടു പേരുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചിരുന്നുവെങ്കിലും ഫലം വ്യക്തമായിരുന്നില്ല. ഇതേ തുടർന്നാണ് വീണ്ടും സാംപിൾ ശേഖരിച്ചു വിദഗ്ധ പരിശോധനയ്ക്കായി അയച്ചത്.
രോഗം സ്ഥിരീകരിച്ചവർ 80%വും കുട്ടികളാണ്. കുടിക്കാൻ ഉപയോഗിച്ച വെളളത്തിൽ നിന്നാണ് രോഗബാധയെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. ഒരു മാസം മുൻപ് തന്നെ കൈപ്പുറത്തെ കുട്ടികളിൽ രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയിരുന്നു. മഞ്ഞപ്പിത്തം സ്ഥിരീകരിച്ച കേസുകൾ കൂടിയതോടെ പഞ്ചായത്തും ആരോഗ്യ വകുപ്പും ഇടപെട്ടു. വെള്ളത്തിലൂടെ വൈറസ് ബാധിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ശക്തമായ ബോധവൽക്കണ പ്രവർത്തനങ്ങളുമായി പഞ്ചായത്തും ആരോഗ്യ വകുപ്പും രംഗത്തിറങ്ങുകയായിരുന്നു. മഞ്ഞപ്പിത്തം സ്ഥിരീകരിച്ചവർക്ക് പുറമേ ഒട്ടേറെ പേർക്ക് രോഗ ലക്ഷണങ്ങൾ ഉള്ളതായാണ് പറയുന്നത്. പഞ്ചായത്ത് അധ്യക്ഷൻ കെ.കെ.എ.അസീസിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും ആശാ വർക്കർമാരും സന്നദ്ധ സംഘടനകളുടെ വൊളന്റിയർമാരും ചേർന്ന് രോഗ വ്യാപനം തടയാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചതായും എല്ലാവരോടും പൂർണമായ വിശ്രമം ആവശ്യപ്പെട്ടതായും പഞ്ചായത്ത് അധികൃതർ അറിയിച്ചു.