കൈരളി ഗ്രാമത്തിലെ റോഡുകൾ നന്നാക്കി വീട്ടുകാരുടെ കൂട്ടായ്മ
പാലക്കാട് ∙ യാക്കര ജംക്‌ഷനു സമീപം കണ്ണാടി പഞ്ചായത്തിലെ കൈരളി ഗ്രാമം റസിഡൻഷ്യൽ കോളനിയിലെ റോഡുകൾ വീട്ടുകാർ തന്നെ കുഴിയടച്ചു നന്നാക്കി.കോളനിയിലെ എഴുപതോളം വരുന്ന വീട്ടുകാർ ഏകദേശം അരലക്ഷം രൂപ പിരിവെടുത്താണ് റോഡിലെ കുഴിയടച്ച് ഗതാഗതം അപകടരഹിതമാക്കിയത്.വീട്ടുകാരുടെ ഈ നന്മയ്ക്കു പിന്നിൽ ഒരു അനുഭവ കഥയുണ്ട്.

പാലക്കാട് ∙ യാക്കര ജംക്‌ഷനു സമീപം കണ്ണാടി പഞ്ചായത്തിലെ കൈരളി ഗ്രാമം റസിഡൻഷ്യൽ കോളനിയിലെ റോഡുകൾ വീട്ടുകാർ തന്നെ കുഴിയടച്ചു നന്നാക്കി. കോളനിയിലെ എഴുപതോളം വരുന്ന വീട്ടുകാർ ഏകദേശം അരലക്ഷം രൂപ പിരിവെടുത്താണ് റോഡിലെ കുഴിയടച്ച് ഗതാഗതം അപകടരഹിതമാക്കിയത്.വീട്ടുകാരുടെ ഈ നന്മയ്ക്കു പിന്നിൽ ഒരു അനുഭവ കഥയുണ്ട്. കോളനിയിലെ 3 റോഡുകൾ വർഷങ്ങളായി തകർന്നടിഞ്ഞു കിടക്കുകയാണ്. ഭരണനേതൃത്വത്തോടും ജനപ്രതിനിധികളോടും പരാതി പറഞ്ഞു മടുത്തു. ഓരോ ദിവസവും റോഡിലെ കുഴിയിൽ വീണും മടുത്തു. ഇതിൽ ജലജീവൻ മിഷൻ പദ്ധതിക്കായി പൊളിച്ചിട്ട റോഡും ഉണ്ട്. റോഡ് പൊളിച്ച് പൈപ്പിട്ടെങ്കിലും ഇതുവരെ വെള്ളം കിട്ടിയിട്ടില്ല. ഇതിന് പ്രധാന റോഡ് വെട്ടിപ്പൊളിച്ച് വീണ്ടും പൈപ്പിടണം.
അതിനുള്ള അനുമതിയും തുകയും ഇപ്പോഴും ലഭ്യമായിട്ടില്ലെന്നു വീട്ടുകാർ പറയുന്നു.ഇതോടെ വീട്ടുകാർ സ്വയം പിരിവെടുത്ത് 5 ടിപ്പർ ലോറി ക്വാറി മെറ്റൽ മിക്സ് എത്തിച്ച് 2 ദിവസം കൊണ്ട് റോഡിലെ കുഴി നികത്തി.ടാറിങ് ഉൾപ്പെടെ നടത്തി റോഡ് നേരെയാക്കണമെന്നാവശ്യപ്പെട്ട് കണ്ണാടി പഞ്ചായത്തിനു നിവേദനം നൽകിയിട്ടുണ്ട്. എംപി, ജില്ലാ പഞ്ചായത്ത് അധ്യക്ഷ, ജില്ലാ കലക്ടർ എന്നിവർക്കും ഉടൻ പരാതി നൽകും.കോളനി പ്രസിഡന്റ് പി.ഇ.തങ്കച്ചൻ, വൈസ് പ്രസിഡന്റ് പി.ജെ.തോമസ്, സെക്രട്ടറി സി.ശിവൻ, ഭാരവാഹികളായ കെ.ശിവദാസ്, എൻ.സഹദേവൻ, ഒ.വിജയൻ, ദീപാ മദനകുമാർ എന്നിവർ നേതൃത്വത്തിൽ മുഴുവൻ വീട്ടുകാരുടെയും സഹകരണത്തോടെയാണ് റോഡിലെ അപകടക്കുഴികൾ നികത്തിയത്.