കനത്ത മഴ: ദുരിതത്തിലായി ജനം മലയോര മേഖലയിൽ കോസ്‌വേകൾ മുങ്ങി
കാഞ്ഞിരപ്പുഴ ∙ മലയോര മേഖലയിൽ കനത്ത മഴയെ തുടർന്നു കോസ്‌വേകൾ മുങ്ങി. ഗതാഗതം തടസ്സപ്പെട്ടു. കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്നു ഷട്ടറുകളും 10 സെന്റിമീറ്റർ വീതം ഉയർത്തി. ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ ശക്തമായ മഴയിൽ പാലക്കയം മൂന്നാംതോട്, കാഞ്ഞിരം കോൽപ്പാടം, ഇരുമ്പകച്ചോല എന്നിവിടങ്ങളിലെ കോസ്‌വേകളാണു മലവെള്ളപ്പാച്ചിലിൽ

കാഞ്ഞിരപ്പുഴ ∙ മലയോര മേഖലയിൽ കനത്ത മഴയെ തുടർന്നു കോസ്‌വേകൾ മുങ്ങി. ഗതാഗതം തടസ്സപ്പെട്ടു. കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്നു ഷട്ടറുകളും 10 സെന്റിമീറ്റർ വീതം ഉയർത്തി. ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ ശക്തമായ മഴയിൽ പാലക്കയം മൂന്നാംതോട്, കാഞ്ഞിരം കോൽപ്പാടം, ഇരുമ്പകച്ചോല എന്നിവിടങ്ങളിലെ കോസ്‌വേകളാണു മലവെള്ളപ്പാച്ചിലിൽ മുങ്ങിയത്. പാലക്കയം വനമേഖലയിൽ മണിക്കൂറോളം പെയ്ത മഴയെ തുടർന്നു വൈകിട്ടോടെ കോസ്‌വേയിൽ വെള്ളം കയറി. ഇതോടെ റോഡിനു മറുവശത്തേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
കോസ്‌വേയ്ക്കു സമീപമുള്ള നടപ്പാലത്തിലൂടെ ജനങ്ങൾ മറുകരപറ്റി. ഈ നടപ്പാലവും ബലക്ഷയം നേരിടുന്നുണ്ട്. മലയിൽ മഴ പെയ്താൽ കോസ്‌വേ മുങ്ങുന്നതു പതിവാണ്. പരിഹാരം വേണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇതുവരെ യാഥാർഥ്യമായിട്ടില്ല.ഇരുമ്പകച്ചോല കോസ്‌വേയിലും സമാനമായ സ്ഥിതിയായിരുന്നു. മലവെള്ളപ്പാച്ചിലിൽ മണിക്കൂറുകളോളം കോസ്‌വേയിൽ വെള്ളം കയറി. കാഞ്ഞിരപ്പുഴ–തെങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോൽപ്പാടം കോസ്‌വേയിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.
കനത്ത മഴയെത്തുടർന്നു പുഴകളിലും തോടുകളിലും ക്രമാതീതമായി വെള്ളം പൊങ്ങി. പാലക്കയം പുഴ, ഇരുമ്പകച്ചോല പുഴ എന്നിവയിൽ നീരൊഴുക്കു വർധിച്ചതു കാഞ്ഞിരപ്പുഴ അണക്കെട്ടിലെ ജലനിരപ്പു കൂട്ടി. അണക്കെട്ടിന്റെ മൂന്നു ഷട്ടറുകളും തുറന്നു. 97.50 മീറ്റർ സംഭരണശേഷിയുള്ള അണക്കെട്ടിൽ ഇന്നലെ 96.57 മീറ്ററിലെത്തി. വൃഷ്ടി പ്രദേശത്തു മഴ തുടരുന്നതിനാൽ ഷട്ടറുകൾ കൂടുതൽ ഉയർത്താൻ സാധ്യതയുണ്ട്. കനത്ത മഴയിൽ ശിരുവാണി അണക്കെട്ടിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.