‘മത്സരം എൻഡിഎയും ‘ഇൻഡി’യും തമ്മിൽ’: ഇരു മുന്നണികളും പൊട്ടിത്തെറിയുടെ വക്കിലെന്ന് എൻഡിഎ നേതാക്കൾ
പാലക്കാട്∙ ദീപാവലി സമ്മാനമായി നരേന്ദ്രമോദിക്കു പാലക്കാട് വിജയം നൽകുമെന്നും ദേശീയ ജനാധിപത്യ സഖ്യവും(എൻഡിഎ) ഇൻഡി മുന്നണിയും തമ്മിലാണ് മണ്ഡലത്തിൽ പോരാട്ടമെന്നും എൻഡിഎ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളിയും സംസ്ഥാന കോഒാർഡിനേറ്റർ പി.കെ.കൃഷ്ണദാസും അവകാശപ്പെട്ടു.കോൺഗ്രസുകാരാണ് എൽഡിഎഫ്, യുഡിഎഫ്

പാലക്കാട്∙ ദീപാവലി സമ്മാനമായി നരേന്ദ്രമോദിക്കു പാലക്കാട് വിജയം നൽകുമെന്നും ദേശീയ ജനാധിപത്യ സഖ്യവും(എൻഡിഎ) ഇൻഡി മുന്നണിയും തമ്മിലാണ് മണ്ഡലത്തിൽ പോരാട്ടമെന്നും എൻഡിഎ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളിയും സംസ്ഥാന കോഒാർഡിനേറ്റർ പി.കെ.കൃഷ്ണദാസും അവകാശപ്പെട്ടു. കോൺഗ്രസുകാരാണ് എൽഡിഎഫ്, യുഡിഎഫ് പാലക്കാട് സ്ഥാനാർഥികൾ. പാർട്ടി സ്ഥാനാർഥിയെ നിർത്താൻ സിപിഎമ്മിന് ആത്മവിശ്വാസമില്ല. ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മുന്നണികളുടെ തട്ടിപ്പും വഞ്ചനയും ജനം തിരിച്ചറിഞ്ഞതാണ് തൃശൂരിലെ ബിജെപി വിജയത്തിനു കാരണം. തൃശൂർ കാറ്റ് പാലക്കാട്ടും ചേലക്കരയിലും വയനാട്ടിലും പ്രതിഫലിക്കും.
എൽഡിഎഫ് വോട്ട് നൽകിയതിനാലാണു കഴിഞ്ഞ തവണ പാലക്കാട്ടു യുഡിഎഫ് വിജയിച്ചത്. പാലക്കാട്ട് ധ്രുവീകരണ രാഷ്ട്രീയമുണ്ട്. ഇരുമുന്നണികളും പൊട്ടിത്തെറിയുടെ വക്കിലാണ്. പിണറായി സർക്കാരിന്റെ രക്ഷാകവചമാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെന്നു പി.കെ.കൃഷ്ണദാസ് ആരോപിച്ചു. പ്രതിപക്ഷ നേതാവിനുളള സൗജന്യങ്ങൾ ഉപേക്ഷിക്കാൻ അദ്ദേഹം തയാറാകണം. കാരണം ഭരണകക്ഷിക്കു വേണ്ടിയാണ് സതീശൻ സംസാരിക്കുന്നത്. 28നു ചേലക്കരയിലും പാലക്കാടും തിരഞ്ഞെടുപ്പു കൺവൻഷൻ നടക്കും. 29നു മൂന്നു മണ്ഡലങ്ങളിലും പഞ്ചായത്തുതല കൺവൻഷനുകളും നവംബർ 5,6,7 തീയതികളിൽ ഏരിയ റാലികളും 10,11 തീയതികളിൽ മഹാസമ്പർക്കവും നടത്തും. യോഗത്തിൽ എൻഡിഎ ചെയർമാനും ബിജെപി സംസ്ഥാന പ്രസിഡന്റുമായ കെ.സുരേന്ദ്രൻ അധ്യക്ഷനായി.
ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ്, ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പളളി, വൈസ് പ്രസിഡന്റുമാരായ എ.എൻ. അനുരാഗ്, അഡ്വ.സംഗീത വിശ്വനാഥൻ, എൻകെസി സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ്, ശിവസേന സംസ്ഥാന പ്രസിഡന്റ് പേരൂർക്കട ഹരികുമാർ, ജനറൽ സെക്രട്ടറി രാധാകൃഷ്ണ മേനോൻ, കെകെസി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സന്തോഷ് കാളിയത്ത്, എം.എൽ.അലി, എസ്‌ജെഡി സംസ്ഥാന പ്രസിഡന്റ് വി.വി.രാജേന്ദ്രൻ, ജനറൽ സെക്രട്ടറി ബി.ടി.രമ, എൽജെപി(ആർ)സംസ്ഥാന പ്രസിഡന്റ് പി.എച്ച്. രാമചന്ദ്രൻ, ജനറൽ സെക്രട്ടറി ജേക്കബ് പീറ്റർ, എൻകെസി സംസ്ഥാന ജനറൽ സെക്രട്ടറി എം.എൻ. ഗിരി തുടങ്ങിയവർ പ്രസംഗിച്ചു.