കേന്ദ്രീയ വിദ്യാലയ കലാ ഉത്സവ്: മികവോടെ പാലക്കാട് ക്ലസ്റ്റർ
ഒറ്റപ്പാലം∙ രാഷ്ട്രീയ ഏകതാ പർവിന്റെ ഭാഗമായി കേന്ദ്രീയ വിദ്യാലയ സംഘതൻ എറണാകുളം മേഖലാതല (സംസ്ഥാനതല) ഏക് ഭാരത് ശ്രേഷ്ഠ ഭാരത്, കലാ ഉത്സവ് മത്സരങ്ങൾ സമാപിച്ചു. ഒറ്റപ്പാലം കേന്ദ്രീയ വിദ്യാലയത്തിൽ 2 ദിവസങ്ങളിലായി 10 മത്സരങ്ങളാണു പൂർത്തിയായത്. ആറിനങ്ങളിൽ ആതിഥേയരായ പാലക്കാട് ക്ലസ്റ്ററിനാണ് ഒന്നാം സ്ഥാനം.

ഒറ്റപ്പാലം∙ രാഷ്ട്രീയ ഏകതാ പർവിന്റെ ഭാഗമായി കേന്ദ്രീയ വിദ്യാലയ സംഘതൻ എറണാകുളം മേഖലാതല (സംസ്ഥാനതല) ഏക് ഭാരത് ശ്രേഷ്ഠ ഭാരത്, കലാ ഉത്സവ് മത്സരങ്ങൾ സമാപിച്ചു. ഒറ്റപ്പാലം കേന്ദ്രീയ വിദ്യാലയത്തിൽ 2 ദിവസങ്ങളിലായി 10 മത്സരങ്ങളാണു പൂർത്തിയായത്. ആറിനങ്ങളിൽ ആതിഥേയരായ പാലക്കാട് ക്ലസ്റ്ററിനാണ് ഒന്നാം സ്ഥാനം. രണ്ടിനങ്ങളിൽ എറണാകുളവും ഓരോന്നിൽ കോട്ടയം, പയ്യന്നൂർ ക്ലസ്റ്ററുകളും ജേതാക്കളായി.
സംഘനൃത്തത്തിനും സംഘഗാനത്തിനും നാടകത്തിനും കഥാകഥനത്തിനും പാലക്കാട് ക്ലസ്റ്റർ ജേതാക്കളായി. സംഘനൃത്തത്തിൽ കോട്ടയവും സംഘഗാനത്തിലും കഥാകഥനത്തിലും നാടകത്തിലും കോഴിക്കോടുമാണു രണ്ടാം സ്ഥാനത്ത്. പുരാവസ്‌തു–കലാപ്രദർശനത്തിൽ പയ്യന്നൂർ ക്ലസ്റ്ററിനാണ് ഒന്നാം സ്ഥാനം. പാലക്കാടാണു രണ്ടാമത്.
പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലെ 6 കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെട്ടതാണു പാലക്കാട് ക്ലസ്റ്റർ. വിജയികൾ നവംബർ 11 മുതൽ 13 വരെ ഹൈദരാബാദിൽ നടക്കുന്ന ദേശീയ മത്സരങ്ങളിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കും. വിജയികൾക്ക് ഒറ്റപ്പാലം കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പൽ വി.സന്തോഷ്കുമാർ, വൈസ് പ്രിൻസിപ്പൽ കെ.വിശ്വനാഥൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്‌തു.
വ്യക്തിഗത മത്സരങ്ങളിൽ ഒന്നാംസ്ഥാനം നേടിയവർ:
∙ ഉപകരണ സംഗീതം: ഇ.എം.ആര്യ (പാലക്കാട്).
∙ വായ്പ്പാട്ട്: വിഭ വിനോദ് (പാലക്കാട്).
∙ വിഷ്വൽ ആർട്‌സ്: എൻ.മുഹമ്മദ് ഇർഫാൻ (കോട്ടയം).
∙ തത്സമയ ചിത്രരചന: സി.അമൻജീത്ത് (എറണാകുളം).