പനി ബാധിച്ച് വിദ്യാർഥി മരിച്ചു; ഓർമയായത് ഷട്ടിൽ ബാഡ്മിന്റൻ ജില്ലാ ടീം അംഗം
കുഴൽമന്ദം ∙ പനിയും ഛർദിയും ബാധിച്ചു ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കുത്തനൂർ മലഞ്ചിറ്റി വീട്ടിൽ അജിത്ത് (അമ്പാടി 17) ആണു മരിച്ചത്. ഡെങ്കിപ്പനി ആണെന്നാണു സംശയം. നേരിയ പനിയും ഛർദിയും രണ്ടാഴ്ച മുൻപ് ഉണ്ടായിരുന്നു. അസുഖം കൂടിയതിനെ തുടർന്ന് 26നു കുഴൽമന്ദം സാമൂഹികാരോഗ്യകേന്ദ്രത്തിലും, കാഴ്ചപ്പറമ്പ്

കുഴൽമന്ദം ∙ പനിയും ഛർദിയും ബാധിച്ചു ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കുത്തനൂർ മലഞ്ചിറ്റി വീട്ടിൽ അജിത്ത് (അമ്പാടി 17) ആണു മരിച്ചത്. ഡെങ്കിപ്പനി ആണെന്നാണു സംശയം. നേരിയ പനിയും ഛർദിയും രണ്ടാഴ്ച മുൻപ് ഉണ്ടായിരുന്നു. അസുഖം കൂടിയതിനെ തുടർന്ന് 26നു കുഴൽമന്ദം സാമൂഹികാരോഗ്യകേന്ദ്രത്തിലും, കാഴ്ചപ്പറമ്പ് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചു.
കുഴൽമന്ദം സിഎ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായ അജിത്ത് ഷട്ടിൽ ബാഡ്മിന്റൻ സീനിയർ ജില്ലാ ടീമിൽ അംഗവുമാണ്. പഠനത്തിലും മികവുതെളിയിച്ചിട്ടുണ്ട്. അധ്യാപകർക്കിടയിലും വിദ്യാർഥികൾക്കിടയിലും ഏറെ പ്രിയപ്പെട്ടവനായിരുന്നു. ഒട്ടേറെ മത്സരങ്ങളിൽ സമ്മാനങ്ങളും നേടിയിരുന്നു. ഇന്നലെ ഉച്ചയോടെ നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തിൽ തോലനൂർ ശാന്തിവനം ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. അച്ഛൻ: വാസു. അമ്മ: പരേതയായ സജിത. സഹോദരൻ: അശ്വിൻ.