പാലക്കാട് ജില്ലയിൽ ഇന്ന് (30-10-2024); അറിയാൻ, ഓർക്കാൻ
ഇന്ന് ∙ ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത ∙ തീരത്ത് ശക്തമായ കാറ്റിനും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട് ∙ മീൻപിടിത്തക്കാരും തീരദേശവാസികളും ജാഗ്രത പാലിക്കണം ∙ നാളെ ബാങ്ക് അവധിയായതിനാൽ ഇടപാടുകൾ ഇന്നു നടത്തുക. ഒറ്റപ്പാലം-പട്ടാമ്പിപാതയിൽഇന്നു മുതൽഗതാഗത നിയന്ത്രണം ഷൊർണൂർ∙ നിർമാണം

ഇന്ന്
∙ ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
∙ തീരത്ത് ശക്തമായ കാറ്റിനും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്
∙ മീൻപിടിത്തക്കാരും തീരദേശവാസികളും ജാഗ്രത പാലിക്കണം
∙ നാളെ ബാങ്ക് അവധിയായതിനാൽ ഇടപാടുകൾ ഇന്നു നടത്തുക.
ഒറ്റപ്പാലം-പട്ടാമ്പി പാതയിൽ ഇന്നു മുതൽ ഗതാഗത നിയന്ത്രണം
ഷൊർണൂർ∙ നിർമാണം നടക്കുന്ന വാടാനാംകുറുശ്ശി റെയിൽവേ മേൽപാലം ഭാഗത്തു ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഷൊർണൂ ർ പൊലീസ് ഇന്നു മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
∙ ഒറ്റപ്പാലം ഗുരുവായൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ കുളപ്പുള്ളി ജംക്‌ഷനിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് എസ്എംപി ജംക്‌ഷൻ ചെറുതുരുത്തി വഴി കൂട്ടുപാതയിലെത്തി ഗുരുവായൂർ ഭാഗത്തേക്കു പോകണം.
∙ ഗുരുവായൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ കൂട്ടുപാത ജംക്‌ഷനിൽ നിന്നു വലത്തോട്ടു തിരിഞ്ഞു ചെറുതുരുത്തി എസ്എംപി ജംക്‌ഷൻ കുളപ്പുള്ളി വഴി പാലക്കാട് ഭാഗത്തേക്കു പോകണം.
∙ ഒറ്റപ്പാലം ഭാഗത്തു നിന്നു വല്ലപ്പുഴ ഭാഗത്തേക്കുള്ള വാഹനങ്ങൾ വാണിയംകുളത്തു നിന്നു വലത്തോട്ടു തിരിഞ്ഞു പനയൂർ വായനശാല റോഡ് വഴിയോ കുളപ്പുള്ളി ജംക്‌ഷൻ കഴിഞ്ഞു കയിലിയാട് റോഡ് വഴിയോ പോകണം.
∙ വല്ലപ്പുഴയിൽ നിന്ന് ഒറ്റപ്പാലം പാലക്കാട് ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ തിരിച്ച് അതേ റോഡുകൾ വഴി പോകണം.
∙ വാടാനാംകുറിശ്ശി മേൽപാലം ഭാഗത്തേക്കു തിരക്കേറിയ മണിക്കൂറുകളിൽ ടോറസ് വാഹനങ്ങൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ലോഡുമായി വരുന്നതിനും നിയന്ത്രണമുണ്ട്.
സൗജന്യ നേത്ര പരിശോധന ക്യാംപ്
കണ്ണാടി ∙ നാഷനൽ സ്പോർട്സ് ക്ലബ്ബും വടക്കുമുറി യൂണൈറ്റഡ് ഡ്രമാറ്റിക് സൊസൈറ്റി പാലക്കാട് ട്രിനിറ്റി കണ്ണാശുപത്രിയും ചേർന്നു നാളെ രാവിലെ 9.30 മുതൽ വടക്കുമുറി ക്ലബ്ബിൽ സൗജന്യ നേത്ര പരിശോധന ക്യാംപ് നടത്തും. ഫോൺ: 8129576103.