കണ്ണൂർ എഡിഎമ്മിന്റെ മരണം: ഗോവിന്ദനെതിരെ സുരേന്ദ്രൻ
പാലക്കാട് ∙ കണ്ണൂർ എഡിഎം കെ.നവീൻ ബാബുവിന്റെ മരണത്തിൽ പ്രതി പി.പി.ദിവ്യയ്ക്കെതിരെ സിപിഎം നടപടി സ്വീകരിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ കുടുംബമാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു. പി.പി.ദിവ്യ നടത്തിയ അഴിമതി ഏതു

പാലക്കാട് ∙ കണ്ണൂർ എഡിഎം കെ.നവീൻ ബാബുവിന്റെ മരണത്തിൽ പ്രതി പി.പി.ദിവ്യയ്ക്കെതിരെ സിപിഎം നടപടി സ്വീകരിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ കുടുംബമാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു. പി.പി.ദിവ്യ നടത്തിയ അഴിമതി ഏതു ബെനാമിക്കു വേണ്ടിയാണെന്നു പരിശോധിക്കണം. അതിൽ എം.വി.ഗോവിന്ദനു കൃത്യമായ ബന്ധങ്ങളുണ്ട്. ഗോവിന്ദന്റെ ബന്ധുക്കൾക്കും ബന്ധമുണ്ട്. അതുകൊണ്ടാണു പ്രതികളെ സിപിഎം സംസ്ഥാന നേതൃത്വം സംരക്ഷിച്ചത്.
ഗത്യന്തരമില്ലാതായപ്പോഴാണു ദിവ്യയുടെ കീഴടങ്ങൽ. ഇതൊന്നും സിപിഎമ്മിന്റെയോ ഗോവിന്ദന്റെയോ അടുക്കളക്കാര്യമല്ല. ആരാണ് ഈ ബെനാമി എന്ന് എം.വി.ഗോവിന്ദൻ പറയണം. തെറ്റുപറ്റി എന്നു നവീൻ ബാബു തന്നോടു പറഞ്ഞെന്നുള്ള മൊഴി കലക്ടറെക്കൊണ്ട് ആരാണു പറയിപ്പിച്ചതെന്നു മന്ത്രി കെ.രാജൻ പറയണം. എഡിഎമ്മിനല്ല കലക്ടർക്കാണു തെറ്റിയത്. കലക്ടറെ പ്രതി ചേർത്ത് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.