പാലക്കാട്∙ ജീർണിച്ച എൽഡിഎഫ് സർക്കാരിനെതിരെയുള്ള ജനരേ‍ാഷം ഉപതിരഞ്ഞെടുപ്പിൽ ശക്തമായി പ്രതിഫലിക്കുമെന്ന് എഐസിസി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗേ‍ാപാൽ പറഞ്ഞു. സാധാരണക്കാരാണ് സിപിഎമ്മിന്റെ അഹങ്കാരത്തിനും ധിക്കാരത്തിനും ഇരയാകുന്നത്. വേദനയേ‍ാടെ കഴിയുന്ന അവർ തിരഞ്ഞെടുപ്പിൽ പ്രതികരിക്കും. വയനാട്ടിൽ

പാലക്കാട്∙ ജീർണിച്ച എൽഡിഎഫ് സർക്കാരിനെതിരെയുള്ള ജനരേ‍ാഷം ഉപതിരഞ്ഞെടുപ്പിൽ ശക്തമായി പ്രതിഫലിക്കുമെന്ന് എഐസിസി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗേ‍ാപാൽ പറഞ്ഞു. സാധാരണക്കാരാണ് സിപിഎമ്മിന്റെ അഹങ്കാരത്തിനും ധിക്കാരത്തിനും ഇരയാകുന്നത്. വേദനയേ‍ാടെ കഴിയുന്ന അവർ തിരഞ്ഞെടുപ്പിൽ പ്രതികരിക്കും. വയനാട്ടിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ ജീർണിച്ച എൽഡിഎഫ് സർക്കാരിനെതിരെയുള്ള ജനരേ‍ാഷം ഉപതിരഞ്ഞെടുപ്പിൽ ശക്തമായി പ്രതിഫലിക്കുമെന്ന് എഐസിസി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗേ‍ാപാൽ പറഞ്ഞു. സാധാരണക്കാരാണ് സിപിഎമ്മിന്റെ അഹങ്കാരത്തിനും ധിക്കാരത്തിനും ഇരയാകുന്നത്. വേദനയേ‍ാടെ കഴിയുന്ന അവർ തിരഞ്ഞെടുപ്പിൽ പ്രതികരിക്കും. വയനാട്ടിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ ജീർണിച്ച എൽഡിഎഫ് സർക്കാരിനെതിരെയുള്ള ജനരേ‍ാഷം ഉപതിരഞ്ഞെടുപ്പിൽ ശക്തമായി പ്രതിഫലിക്കുമെന്ന് എഐസിസി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗേ‍ാപാൽ പറഞ്ഞു. സാധാരണക്കാരാണ് സിപിഎമ്മിന്റെ അഹങ്കാരത്തിനും ധിക്കാരത്തിനും ഇരയാകുന്നത്. വേദനയേ‍ാടെ കഴിയുന്ന അവർ തിരഞ്ഞെടുപ്പിൽ പ്രതികരിക്കും.  വയനാട്ടിൽ പ്രിയങ്ക ഗാന്ധി റെക്കേ‍ാർഡ് ഭൂരിപക്ഷത്തിൽ വിജയിക്കും. പാലക്കാടും ചേലക്കരയും വൻഭൂരിപക്ഷം നേടും. സംസ്ഥാനത്തു രാഷ്ട്രീയാന്തരീക്ഷം യുഡിഎഫിനെ‍ാപ്പമെന്നു ഫലം തെളിയിക്കും.

പാലക്കാടിനെ കേരളത്തിലെ മണിപ്പൂരാക്കാനാണു ചിലരുടെ നീക്കം. വിഭാഗീയത മാത്രം ചർച്ചയാക്കാനുളള ബിജെപിയുടെ ആസൂത്രിത നീക്കങ്ങൾ ഇവിടെ നടക്കുന്നതായി അദ്ദേഹം ആരേ‍ാപിച്ചു. ഇത്തരം അജൻഡകൾ ജനം തള്ളും. പാലക്കാട് യുഡിഎഫ് പ്രവർത്തകർ തികഞ്ഞ ആത്മവിശ്വാസത്തേ‍ാടെയും ചിട്ടയേ‍ാടെയുമാണ് രംഗത്തുളളത്. ബിജെപി–കേ‍ാൺഗ്രസ് പോരാട്ടമാണ് മണ്ഡലത്തിൽ. കേ‍ാൺഗ്രസിനെതിരെ ഒരു ആരേ‍ാപണവും ഉന്നയിക്കാൻ എൽഡിഎഫിന് അവകാശമില്ല. 10 വർഷമായി സിപിഎം–ബിജെപി ധാരണയാണു സംസ്ഥാനത്ത് നടക്കുന്നത്.

ADVERTISEMENT

ലേ‍ാക്സഭാ തിരഞ്ഞെടുപ്പിൽ അതു കൂടുതൽ വ്യക്തമായി. ഏതു രീതിയിലായാലും ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമം വേ‍ാട്ടർമാർ നിരാകരിക്കും. പാലക്കാട് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് അയച്ചുവെന്നു പറയപ്പെടുന്ന കത്തിന്മേൽ ചർച്ച നടത്തി വിഷയം തിരിച്ചു വിടാനാണ് ശ്രമം. സ്ഥാനാർ‌ഥിയെ തീരുമാനിക്കുന്നതിനു മുൻപു പല പേരുകളും ചർച്ചയിൽ വരുന്നത് സാധാരണയാണ്. മസാലക്കാര്യങ്ങളല്ല, ജീവിതപ്രശ്നങ്ങളാണ് തിരഞ്ഞെടുപ്പിൽ അവതരിപ്പിക്കപ്പെടേണ്ടത്.‌ സാമുഹിക പ്രശ്നങ്ങൾ ചർച്ചചെയ്യപ്പെടാൻ എൽഡിഎഫ് ആഗ്രഹിക്കുന്നില്ല–കെ.സി.പറഞ്ഞു. .

ഭരിക്കുന്നത് യഥാർഥ കമ്യുണിസ്റ്റ് സർക്കാരാണോ?  വേണുഗോപാൽ
പാലക്കാട് ∙ കേരളം ഭരിക്കുന്നത് ഒരു കമ്യുണിസ്റ്റ് സർക്കാരാണോ എന്ന് യഥാർഥ കമ്യൂണിസ്റ്റുകാർ ചിന്തിക്കണമെന്നും ഒരു തിരഞ്ഞെടുപ്പു ജയത്തിനായി തൃശൂർ പൂരം കലക്കൽ മാതൃക ബിജെപി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആരോപിച്ചു. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ തിര‍ഞ്ഞെടുപ്പു കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഇവന്റ് മാനേജ്മെന്റും പിആർ ഏജൻസികളും കുത്തകകളുമാണ് പിണറായി വിജയനെ നയിക്കുന്നത്. ആ ഭരണം കൊണ്ട് ആകെ 2 കുടുംബത്തിനാണ് മെച്ചം. നിങ്ങൾ മുഖ്യമന്ത്രിയെ മാറ്റി പരീക്ഷിക്കുകയോ എന്തു വേണമെങ്കിലും ചെയ്തോളൂ. അതൊക്കെ സിപിഎമ്മിന്റെ ഇഷ്ടമാണ്. പക്ഷേ കമ്യുണിസ്റ്റ് സർക്കാർ ചെയ്യുന്നതല്ല പിണറായി വിജയൻ നടപ്പാക്കുന്നത്. 

ADVERTISEMENT

മെട്രോമാൻ ഇ.ശ്രീധരന്റെ വ്യക്തിപ്രഭാവത്തിൽ ഷാഫി പറമ്പിലിനെ പരാജയപ്പെടുത്താമെന്നാണു ബിജെപി വിചാരിച്ചത്. ഇ.ശ്രീധരനോട് ബിജെപിക്ക് ബഹുമാനം ഉണ്ടെങ്കിൽ അദ്ദേഹത്തെ കേന്ദ്രമന്ത്രിയാക്കുകയായിരുന്നു വേണ്ടിയിരുന്നത്. തൃശൂർ പൂരം കലക്കിയതിൽ ബിജെപി എന്തു പ്രക്ഷോഭമാണു നടത്തിയിട്ടുള്ളതെന്നു വ്യക്തമാക്കണം. യുഡിഎഫ് അഭിമാനത്തോടെയാണ് പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയത്. അദ്ദേഹം വിജയിക്കൂന്നതിലൂടെ പാലക്കാടിന് വി.കെ.ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ എന്നിങ്ങനെ മൂന്നു ജനപ്രതിനിധികളുടെ സേവനവും സഹായവും ലഭിക്കുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.

കേരളത്തിലും കേന്ദ്രത്തിലുമായി മാർക്സിസ്റ്റ്–ഫാഷിസ്റ്റ് ശക്തികളുടെ കൂട്ടായ്മയുടെ ദുരിതഫലമാണ് സംസ്ഥാനത്തെ ജനങ്ങൾ അനുഭവിക്കുന്നതെന്നു മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞു. ബിജെപി ഭരിക്കുന്ന കേന്ദ്രത്തിന്റെയും പിണറായി ഭരിക്കുന്ന കേരളത്തിന്റെയും സമ്മർദങ്ങൾക്കു നടുവിൽ പൊറുതി മുട്ടിയിരിക്കുകയാണ് കേരളമെന്നും ഉപതിരഞ്ഞെടുപ്പ് ഇതിനെതിരെയുള്ള വിധി എഴുത്താകുമെന്നും അദ്ദേഹം പറ‍ഞ്ഞു.  ബിജെപി മുതൽ പിഡിപിയുമായി വരെ കൂട്ടുകൂടിയ ഏക പ്രസ്ഥാനം പിണറായി വിജയന്റെ സിപിഎമ്മാണെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ പറഞ്ഞു. സ്വന്തം ചിഹ്നത്തിൽ സ്ഥാനാർഥിയെ നി‍ർത്താൻ പോലും സാധിക്കാത്ത അപചയത്തിലാണ് സിപിഎമ്മെന്ന് ബെന്നി ബഹനാൻ എംപി പറഞ്ഞു.  വി.കെ.ശ്രീകണ്ഠൻ എംപി അധ്യക്ഷനായി.

ADVERTISEMENT

സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ, എംപിമാരായ അടൂ‍ർ പ്രകാശ്, ഷാഫി പറമ്പിൽ, ജെബി മേത്തർ, എംഎ‍ൽഎമാരായ പി.സി.വിഷ്ണുനാഥ്, അൻവർ സാദത്ത്, മോൻസ് ജോസഫ്, എൻ.ഷംസുദീൻ, നജീബ് കാന്തപുരം, എഐസിസി സെക്രട്ടറി പി.വി.മോഹൻ, കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം, ജനറൽ സെക്രട്ടറിമാരായ എം.ലിജു, ബി.എ.അബ്ദുൽ മുത്തലിബ്, സി.ചന്ദ്രൻ, കെ.എ.തുളസി, ടി.യു.രാധാകൃഷ്ണൻ, എഐസിസി അംഗം ബിന്ദു കൃഷ്ണ, മുസ്‍ലിം ലീഗ് ജില്ലാ പ്രസിഡന്റ് മരയ്ക്കാർ മാരായമംഗലം, നേതാക്കളായ കെ.സി.ജോസഫ്, ഡൊമിനിക് പ്രസന്റേഷൻ, പി.ഹരിഗോവിന്ദൻ, പി.ബാലഗോപാൽ, പി.വി.രാജേഷ്, അജയ് തറയിൽ, പി.കെ.ഫിറോസ്,   ടി.എ.സിദ്ദിഖ്, എം.എം.ഹമീദ്, ജോബി ജോൺ, സുരേഷ് വേലായുധൻ, ബി.രാജേന്ദ്രൻ നായർ, കെ.ശിവാനന്ദൻ, പി.കലാധരൻ, പി.ഇ.എ.സലാം, കെ.രാജൻ, സലിം പി.മാത്യു, എസ്.ശരത്ത്, സിന്ധു രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

English Summary:

This article covers AICC General Secretary K.C. Venugopal's campaign speeches for the Palakkad and Wayanad by-elections. He criticizes both the ruling LDF and the BJP while advocating for the UDF candidates and their vision for Kerala.