പാലക്കാട്ട് ഒരു ഗ്രാമം ദത്തെടുക്കാൻ ആഗ്രഹമെന്ന് പി.ടി.ഉഷ; സി.കൃഷ്ണകുമാറിന്റെ പ്രചാരണത്തിന് എത്തി
പാലക്കാട് ∙ എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാറിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷ എംപി പാലക്കാട്ടെത്തി. പാലക്കാട് തനിക്ക് ഏറെ പ്രിയപ്പെട്ട നാടാണെന്നും തന്റെ കോളജ് പഠനവും റെയിൽവേയിലെ ജോലിയുടെ തുടക്കവും സ്ഥാനക്കയറ്റവും ഒളിംപിക്സിൽ പങ്കെടുത്തതും പാലക്കാട്ടു

പാലക്കാട് ∙ എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാറിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷ എംപി പാലക്കാട്ടെത്തി. പാലക്കാട് തനിക്ക് ഏറെ പ്രിയപ്പെട്ട നാടാണെന്നും തന്റെ കോളജ് പഠനവും റെയിൽവേയിലെ ജോലിയുടെ തുടക്കവും സ്ഥാനക്കയറ്റവും ഒളിംപിക്സിൽ പങ്കെടുത്തതും പാലക്കാട്ടു വച്ചായിരുന്നു എന്നും അവർ പറഞ്ഞു.പാലക്കാടിനെ നന്നായി അറിയാം. നല്ലപോലെ ബന്ധങ്ങളും ഉണ്ട്. കഴിവുള്ളവരെ വേണം തിരഞ്ഞെടുക്കാൻ. സി.കൃഷ്ണകുമാർ പാലക്കാട് നഗരസഭയുടെ ഭരണത്തിൽ കഴിവു തെളിയിച്ചയാളാണ്.
ആ കഴിവു നാടിനായി പ്രയോജനപ്പെടുത്താൻ അദ്ദേഹത്തെ വിജയിപ്പിക്കണം. കോഴിക്കോട്ട് ഒരു ഗ്രാമം ദത്തെടുത്തു പദ്ധതികൾ നടപ്പാക്കിവരുന്നുണ്ട്. അതുപോലെ പാലക്കാട്ടും ഒരു ഗ്രാമം ദത്തെടുക്കണമെന്ന് ആഗ്രഹമുണ്ടെന്നു പി.ടി.ഉഷ പറഞ്ഞു.നഗരത്തിൽ അമൃതനഗർ, ബാപ്പുജി ഹാൾ, മുരുകണി, തോണിപ്പാളയം, തരവക്കോട്, കണ്ണോട്ടുകാവ് എന്നിവിടങ്ങളിലെ കുടുംബയോഗങ്ങളിൽ പങ്കെടുത്താണു പി.ടി.ഉഷ പ്രചാരണം നടത്തിയത്. നഗരസഭാംഗങ്ങളായ ടി.ബേബി, ടി.എസ്.മീനാക്ഷി, സുഭാഷ് കൽപാത്തി എന്നിവരും ബിജെപി നേതാക്കളും ഒപ്പമുണ്ടായിരുന്നു.