വാട്ടർ ബിൽ ഓൺലൈനായി അടയ്ക്കാം; പഠിപ്പിക്കാൻ ഹ്രസ്വചിത്രം
പാലക്കാട് ∙ മൊബൈൽ ഫോൺ ഉപയോഗിച്ച് വാട്ടർ ബിൽ അടയ്ക്കാൻ അറിയില്ലേ? എങ്കിൽ അതെങ്ങനെയെന്നു ഷോർട് ഫിലിം പഠിപ്പിക്കും. ‘വാട്ടർ ചാർജടയ്ക്കാം, വീട്ടിലിരുന്നു തന്നെ...’ എന്ന സന്ദേശവുമായി ജല വകുപ്പാണ് 'epay.kwa’ എന്ന ട്യൂട്ടോറിയൽ ഷോർട് ഫിലിം ഇറക്കിയിരിക്കുന്നത്. മൊബൈൽ ഫോൺ ഉപയോഗിച്ച് epay.kwa.kerala.gov.in

പാലക്കാട് ∙ മൊബൈൽ ഫോൺ ഉപയോഗിച്ച് വാട്ടർ ബിൽ അടയ്ക്കാൻ അറിയില്ലേ? എങ്കിൽ അതെങ്ങനെയെന്നു ഷോർട് ഫിലിം പഠിപ്പിക്കും. ‘വാട്ടർ ചാർജടയ്ക്കാം, വീട്ടിലിരുന്നു തന്നെ...’ എന്ന സന്ദേശവുമായി ജല വകുപ്പാണ് 'epay.kwa’ എന്ന ട്യൂട്ടോറിയൽ ഷോർട് ഫിലിം ഇറക്കിയിരിക്കുന്നത്. മൊബൈൽ ഫോൺ ഉപയോഗിച്ച് epay.kwa.kerala.gov.in എന്ന സൈറ്റിലൂടെ എങ്ങനെ എളുപ്പത്തിൽ ഓൺലൈനായി വാട്ടർ ചാർജടയ്ക്കാം എന്നതാണ് ചിത്രം പരിചയപ്പെടുത്തുന്നത്. ഹ്രസ്വചിത്രത്തിന്റെ പ്രകാശനം മന്ത്രി റോഷി അഗസ്റ്റിൻ തന്റെ ഫേസ് ബുക്ക് പേജിലൂടെ നിർവഹിച്ചു.
കേരള വാട്ടർ അതോറിറ്റിയുടെ ഫേസ്ബുക്ക് പേജിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചലച്ചിത്ര അഭിനേതാക്കളായ പ്രഹ്ലാദ് മുരളി, വേദ സുനിൽ, ശോഭ പഞ്ചമം എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. കേരള വാട്ടർ അതോറിറ്റി ഫിനാൻസ് മാനേജർ ആൻഡ് ചീഫ് അക്കൗണ്ട് ഓഫിസർ വി.ഷിജിത്തിന്റെ നേതൃത്വത്തിൽ ജീവനക്കാരുടെയും കലാകാരന്മാരുടെയും കൂട്ടായ്മയാണ് ഫിലിം ഒരുക്കിയിരിക്കുന്നത്. സംവിധാനം ഷിബു വെമ്പല്ലൂരും നിർമാണം മുരളീധരൻ കൊട്ടാരത്തുമാണ്.