ബസിനു പിന്നിൽ ലോറിയിടിച്ചു; 25 പേർക്കു പരുക്ക്
കല്ലടിക്കോട് (പാലക്കാട്) ∙ദേശീയപാതയിൽ കല്ലടിക്കോട് ചുങ്കത്ത് കെഎസ്ആർടിസി ബസിനു പിന്നിൽ സിമന്റ് കയറ്റിയ ലോറി ഇടിച്ച് 25 പേർക്ക് പരുക്ക്. 12 പേർ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിലും 4 പേർ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. 9 പേർക്ക് പ്രഥമ ചികിത്സ നൽകി വിട്ടു.ഇന്നലെ രാത്രി 12.15 നു പാലക്കാട് നിന്നു

കല്ലടിക്കോട് (പാലക്കാട്) ∙ദേശീയപാതയിൽ കല്ലടിക്കോട് ചുങ്കത്ത് കെഎസ്ആർടിസി ബസിനു പിന്നിൽ സിമന്റ് കയറ്റിയ ലോറി ഇടിച്ച് 25 പേർക്ക് പരുക്ക്. 12 പേർ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിലും 4 പേർ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. 9 പേർക്ക് പ്രഥമ ചികിത്സ നൽകി വിട്ടു.ഇന്നലെ രാത്രി 12.15 നു പാലക്കാട് നിന്നു കോഴിക്കോട്ടേക്കു പോവുകയായിരുന്ന ബസിനു പിന്നിൽ അതേദിശയിൽ വരികയായിരുന്ന ലോറി ഇടിച്ചാണ് അപകടം.
ആളെയിറക്കാൻ നിർത്തിയതായിരുന്നു ബസ്. ഇടിയുടെ ആഘാതത്തിൽ ബസിനുള്ളിലെ കമ്പികളിൽ ഇടിച്ചാണ് കൂടുതൽ ആളുകൾക്കും പരുക്കേറ്റത്.ലോറിയുടെ വേഗം കുറവായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ഓടിക്കൂടിയ നാട്ടുകാരും കല്ലടിക്കോട് പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.