ഇത്തവണ പാലക്കാട്ട് കാറ്റ് ഇടതുപക്ഷത്തിന് അനുകൂലമെന്ന് സരിൻ
പാലക്കാട് ∙ കണ്ണാടി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലായി ഇന്നലെ എൽഡിഎഫ് സ്ഥാനാർഥി ഡോ. പി.സരിൻ പര്യടനം നടത്തി.രാവിലെ വടപ്പറമ്പിൽ നിന്ന് ആരംഭിച്ച പര്യടനം കാളിമടപ്പറമ്പ്, കൊടക്കാട്, മണലൂർ, വടക്കുമുറി, ഞായറാഴ്ചക്കാവ്, ഇന്തക്കാട് എന്നിങ്ങനെ കണ്ണാടിയുടെ നാട്ടുതുടിപ്പുകളോടു രാഷ്ട്രീയം സംവദിച്ചു

പാലക്കാട് ∙ കണ്ണാടി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലായി ഇന്നലെ എൽഡിഎഫ് സ്ഥാനാർഥി ഡോ. പി.സരിൻ പര്യടനം നടത്തി.രാവിലെ വടപ്പറമ്പിൽ നിന്ന് ആരംഭിച്ച പര്യടനം കാളിമടപ്പറമ്പ്, കൊടക്കാട്, മണലൂർ, വടക്കുമുറി, ഞായറാഴ്ചക്കാവ്, ഇന്തക്കാട് എന്നിങ്ങനെ കണ്ണാടിയുടെ നാട്ടുതുടിപ്പുകളോടു രാഷ്ട്രീയം സംവദിച്ചു ചാത്തൻകുളങ്ങരപ്പറമ്പിൽ സമാപിച്ചു.സ്വീകരണ കേന്ദ്രത്തിലെത്തിയ മെഡിക്കൽ വിദ്യാർഥികൾ ആവേശകരമായി വരവേറ്റു. കുരുന്നുകൾ, തങ്ങൾ വരച്ച സ്ഥാനാർഥിയുടെ ചിത്രങ്ങൾ നൽകിയും കർഷക ജനത കതിർക്കൂടു നൽകിയും വരവേറ്റു.
ഇത്തവണ ഇടതുപക്ഷത്തിന് അനുകൂലമായ കാറ്റ് പാലക്കാട്ടു വീശുന്നുണ്ടെന്നു സ്വീകരണ കേന്ദ്രത്തിലെ ജനക്കൂട്ടത്തെ സാക്ഷിയാക്കി ഡോ. പി.സരിൻ പറഞ്ഞു.ഓരോ കേന്ദ്രത്തിലും നൽകിയ സ്വീകരണത്തിൽ നൂറുകണക്കിനുപേരാണ് ആവേശകരമായി വരവേറ്റത്.അമ്മമാരും തൊഴിലാളികളുമുൾപ്പെടെ വയൽവരമ്പിലും നാട്ടുവഴികളിലും വീട്ടുമുറ്റത്തും കാത്തുനിന്നവരോടെല്ലാം വോട്ടഭ്യർഥിച്ചാണു സ്ഥാനാർഥി മടങ്ങിയത്.