നഗരസഭയിൽ ദാഹജലമെത്തിച്ചത് കേന്ദ്ര നേട്ടം: സി. കൃഷ്ണകുമാർ
പാലക്കാട് ∙ പുത്തൂർ ദേവീക്ഷേത്ര ദർശനത്തോടെയാണ് എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാർ പര്യടനത്തിനു തുടക്കമിട്ടത്. തുടർന്ന് പുത്തൂർ, മാണിയക്കാട്, ശേഖരപുരം, കിഴക്കേത്തറ എന്നിവിടങ്ങളിൽ ഭവനസന്ദർശനം നടത്തി. മാട്ടുമന്ത ജംക്‌ഷൻ, കാളിപ്പാറ, കല്ലേപ്പുള്ളി ഹൗസിങ് കോളനി, അമ്പലക്കാട്, പുത്തൂർ എന്നിവിടങ്ങളിലും

പാലക്കാട് ∙ പുത്തൂർ ദേവീക്ഷേത്ര ദർശനത്തോടെയാണ് എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാർ പര്യടനത്തിനു തുടക്കമിട്ടത്. തുടർന്ന് പുത്തൂർ, മാണിയക്കാട്, ശേഖരപുരം, കിഴക്കേത്തറ എന്നിവിടങ്ങളിൽ ഭവനസന്ദർശനം നടത്തി. മാട്ടുമന്ത ജംക്‌ഷൻ, കാളിപ്പാറ, കല്ലേപ്പുള്ളി ഹൗസിങ് കോളനി, അമ്പലക്കാട്, പുത്തൂർ എന്നിവിടങ്ങളിലും ഭവനസന്ദർശനം നടത്തി. തുടർന്ന ശ്രീ ശാരദശങ്കര കല്യാണമണ്ഡപത്തിൽ നടക്കുന്ന യുവഭജൻ മേളയിലും സ്ഥാനാർഥിയെത്തി.ദേശീയ സമിതിയംഗം എൻ.ശിവരാജൻ, കൗൺസിലർമാരായ ടി.എസ്.മീനാക്ഷി, പി.സ്മിതേഷ്, കർഷക മോർച്ച മണ്ഡലം സെക്രട്ടറി കൃഷ്ണകുമാർ, ഗിരീഷ്, എസ്.പി.അച്യുതാനന്ദൻ, ഗംഗാധരൻ, അശോക് പുത്തൂർ തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.
പിരായിരി പഞ്ചായത്തിലെ ചേങ്ങോടു നിന്നാണു റോഡ്ഷോ ആരംഭിച്ചത്. നഗരസഭയിൽ ദാഹജലമെത്തിച്ചതു കേന്ദ്ര സർക്കാരാണെന്നു സി.കൃഷ്ണകുമാർ പറഞ്ഞു. അമൃത് പദ്ധതിയിൽ 109 കോടിയോളം രൂപ ലഭിച്ചതോടെയാണു ജലക്ഷാമം പരിഹരിച്ചതെന്നും അദ്ദേഹം പറഞ്ഞു.കല്ലേക്കാട് മില്ല്, തരുവക്കോട്, കല്ലേക്കാട് സ്കൂൾ, തെക്കുമുറി, മഴവിൽ ഗാർഡൻ, വാരാമ്പള്ളം, കാടൂർ, ചാമക്കാട്, മലമ്പാറ, പാളയം, നെല്ലിപറമ്പ് വഴി മണിക്കുറ്റിക്കളം, കുട്ടിശാലക്കളം തുടങ്ങിയ സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി വാരിയൻ പറമ്പിൽ പര്യടനം സമാപിച്ചു. ആദ്യ സ്വീകരണ യോഗം ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.അനുരാഗ് ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി.രമ, സമിതിയംഗം എൻ.ശിവരാജൻ, ബിഡിജെഎസ് ജില്ലാ അധ്യക്ഷൻ കെ.രഘു എന്നിവർ പ്രസംഗിച്ചു.