ആദ്യത്തെ ‘റെയിൽവേ ജോലി’, അവസാനത്തേതും; മുന്നിൽ ഇടിമുഴക്കം പോലെ മരണം
ഷൊർണൂർ ∙ ഭാരതപ്പുഴയ്ക്കു കുറുകെയുള്ള റെയിൽവേ ട്രാക്കിൽ മാലിന്യം ശേഖരിക്കുകയായിരുന്ന ശുചീകരണത്തൊഴിലാളികളെ ട്രെയിനിടിച്ച അപകടം നടന്ന പാലക്കാട് – തൃശൂർ റെയിൽപ്പാതയിലെ പാലത്തിൽ പരമാവധി വേഗം മണിക്കൂറിൽ 70 കിലോ മീറ്റർ.അപകടം നടക്കുമ്പോൾ ഇന്നലെ കേരള എക്സ്പ്രസ് ട്രെയിൻ ഇതേ വേഗത്തിലായിരുന്നുവെന്നാണു
ഷൊർണൂർ ∙ ഭാരതപ്പുഴയ്ക്കു കുറുകെയുള്ള റെയിൽവേ ട്രാക്കിൽ മാലിന്യം ശേഖരിക്കുകയായിരുന്ന ശുചീകരണത്തൊഴിലാളികളെ ട്രെയിനിടിച്ച അപകടം നടന്ന പാലക്കാട് – തൃശൂർ റെയിൽപ്പാതയിലെ പാലത്തിൽ പരമാവധി വേഗം മണിക്കൂറിൽ 70 കിലോ മീറ്റർ.അപകടം നടക്കുമ്പോൾ ഇന്നലെ കേരള എക്സ്പ്രസ് ട്രെയിൻ ഇതേ വേഗത്തിലായിരുന്നുവെന്നാണു
ഷൊർണൂർ ∙ ഭാരതപ്പുഴയ്ക്കു കുറുകെയുള്ള റെയിൽവേ ട്രാക്കിൽ മാലിന്യം ശേഖരിക്കുകയായിരുന്ന ശുചീകരണത്തൊഴിലാളികളെ ട്രെയിനിടിച്ച അപകടം നടന്ന പാലക്കാട് – തൃശൂർ റെയിൽപ്പാതയിലെ പാലത്തിൽ പരമാവധി വേഗം മണിക്കൂറിൽ 70 കിലോ മീറ്റർ.അപകടം നടക്കുമ്പോൾ ഇന്നലെ കേരള എക്സ്പ്രസ് ട്രെയിൻ ഇതേ വേഗത്തിലായിരുന്നുവെന്നാണു
ഷൊർണൂർ ∙ ഭാരതപ്പുഴയ്ക്കു കുറുകെയുള്ള റെയിൽവേ ട്രാക്കിൽ മാലിന്യം ശേഖരിക്കുകയായിരുന്ന ശുചീകരണത്തൊഴിലാളികളെ ട്രെയിനിടിച്ച അപകടം നടന്ന പാലക്കാട് – തൃശൂർ റെയിൽപ്പാതയിലെ പാലത്തിൽ പരമാവധി വേഗം മണിക്കൂറിൽ 70 കിലോ മീറ്റർ. അപകടം നടക്കുമ്പോൾ ഇന്നലെ കേരള എക്സ്പ്രസ് ട്രെയിൻ ഇതേ വേഗത്തിലായിരുന്നുവെന്നാണു വിവരം.റെയിൽവേ പാലത്തിനു മുൻപു മാന്നനൂർ സ്റ്റേഷൻ പിന്നിട്ടാൽ 90 ആണ് ഡൗൺ ലൈനിലെ പരമാവധി വേഗം. പാലത്തോടടുക്കുമ്പോൾ അനുവദനീയമായ 70 കിലോമീറ്റർ വേഗം വള്ളത്തോൾ നഗർ വരെ തുടരുന്നതാണു നിലവിലെ സംവിധാനം.
ജീവനെടുത്ത അപകടം മുഖാമുഖം കണ്ടെങ്കിലും രക്ഷപ്പെടാൻ തൊഴിലാളികൾക്കു പഴുതുകളുണ്ടായില്ല. പാലത്തിൽ നിന്ന് ഓടി കരഭാഗത്തെ ട്രാക്കിലേക്കോ ക്യാബിനിലേക്കോ കയറാൻ സമയം ലഭിക്കാതിരുന്ന തൊഴിലാളികളാണു മരണത്തിനു കീഴടങ്ങിയത്.പാലക്കാട് ഭാഗത്തുനിന്നു വരുന്ന ട്രെയിനുകൾ ഭാരതപ്പുഴയ്ക്കു കുറുകെയുള്ള പാലത്തിലേക്കു കയറുന്ന കരഭാഗത്തെ വളവും അപകടത്തിനു കാരണമായി. തൊഴിലാളികൾ വള്ളത്തോൾ നഗർ സ്റ്റേഷൻ പരിസരത്തുനിന്നു മാലിന്യങ്ങൾ ശേഖരിച്ചു ഷൊർണൂർ ഭാഗത്തേക്കു നടന്നുവരുമ്പോഴാണ് അപകടത്തിൽപെട്ടത്.
റെയിൽവേ അന്വേഷണം തുടങ്ങി
ഷൊർണൂർ ∙ ശുചീകരണ തൊഴിലാളികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ റെയിൽവേ അന്വേഷണം തുടങ്ങി. ആർപിഎഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ട്രാക്കിൽ നിന്നു മാലിന്യം നീക്കാനുള്ള പരിശീലനം ഉൾപ്പെടെ കരാർ വ്യവസ്ഥകൾ പ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങൾ കരാറുകാരൻ ഒരുക്കിയിട്ടുണ്ടോയെന്നാണു പ്രാഥമികമായി അന്വേഷിക്കുന്നത്. അപകടം സംബന്ധിച്ചു ഷൊർണൂർ പൊലീസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.
മുന്നിൽ ഇടിമുഴക്കം പോലെ മരണം;നടുക്കം മാറാതെ ശക്തിവേൽ
ഷൊർണൂർ ∙ ഉറ്റവരുടെ മരണം നേരിൽ കണ്ട് നടുക്കം മാറാതെ ശക്തിവേൽ. അപകടം നടന്ന ഇന്നലെ വൈകിട്ട് 3 മണിക്ക് ശക്തിവേൽ സമീപത്തെ റെയിൽവേ ട്രാക്കിൽ ഉണ്ടായിരുന്നു. പാഞ്ഞെത്തിയ ട്രെയിൻ തട്ടി പാലത്തിനു താഴേക്കു വീണ വള്ളിയുടെയും റാണിയുടെയും നിലവിളി ശബ്ദം മാത്രമാണ് ശക്തിവേലിന്റെ ഓർമയിൽ.ആദ്യം ഇരു സ്ത്രീകളെയും ഇടിച്ച് മുന്നോട്ടു നീങ്ങിയ ട്രെയിൻ മറ്റു രണ്ടു പേരെയും ഇടിച്ചു പായുന്നത് കണ്ടുകൊണ്ടു നിസ്സഹായനായി നിൽക്കാനേ ശക്തിവേലിനായുള്ളൂ. ട്രെയിൻ ആദ്യം സ്ത്രീകളെ ഇടിച്ചപ്പോൾ ശക്തിവേൽ നിലവിളിച്ചെങ്കിലും ട്രെയിനിന്റെ ശബ്ദത്തിൽ ആരും അതു കേട്ടില്ല. ഓടിച്ചെന്നു നോക്കിയപ്പോൾ കണ്ടത് ട്രാക്കിൽ ചിതറിക്കിടക്കുന്ന ലക്ഷ്മണന്റെ ശരീരാവശിഷ്ടങ്ങളായിരുന്നു. ശക്തിവേലാണ് പിന്നീട് റെയിൽവേ പൊലീസിനെയും മറ്റും വിവരമറിയിക്കുന്നത്. റെയിൽവേയുടെ ശുചീകരണ പ്രവൃത്തികൾക്ക് കരാറുകാർ നിയോഗിച്ച സംഘത്തിലെ അംഗമാണ് ശക്തിവേൽ.
ആദ്യത്തെ ‘റെയിൽവേ ജോലി’,അവസാനത്തേതും
ഒറ്റപ്പാലം ∙ ഷൊർണൂരിൽ അപകടത്തിൽപെട്ട നാലു പേരും റെയിൽവേ ജോലിക്കു പോകുന്നത് ആദ്യം. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനു സമീപം ചെറിയ വാടക വീട്ടിൽ താമസിക്കുന്ന ഇവർക്ക് കൂലിപ്പണിയായിരുന്നു ഉപജീവനമാർഗം.ഇന്നലെ രാവിലെ മാലിന്യം നീക്കുന്ന ജോലിയുണ്ടെന്ന് അറിയിച്ച് പരിചയക്കാരൻ ചെലമ്പരശ്ശൻ വിളിച്ചാണു നാലു പേരും ഷൊർണൂരിലേക്കു തിരിച്ചത്. ഒരു ദിവസത്തെ വരുമാനം മാത്രമായിരുന്നു ലക്ഷ്യം. വള്ളിയും റാണിയുടെ ഭർത്താവ് ലക്ഷ്മണനും ഒറ്റപ്പാലത്തും പരിസരത്തും സ്ഥിരമായി കൂലിപ്പണിക്കു പോകാറുണ്ട്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ള റാണി ഇടയ്ക്കു മാത്രമാണു പണിക്കു പോകാറുള്ളതെന്ന് അയൽവാസി കസ്തൂരി പറയുന്നു.
ശാരീരിക പ്രശ്നങ്ങൾ ഉള്ളതിനാൽ വള്ളിയുടെ ഭർത്താവ് ലക്ഷ്മണനും സ്ഥിരമായി ജോലിക്കു പോകാറില്ല. വലിയ അധ്വാനമില്ലാത്ത ജോലിയാകുമെന്നു കരുതിയാണു ദമ്പതികൾ ഇന്നലെ ഷൊർണൂരിലേക്കു പോയത്. 3 വർഷമായി ഒറ്റപ്പാലത്തെ റെയിൽവേ സ്റ്റേഷനു സമീപമുള്ള ടി.കെ.അഷറഫിന്റെ വീട്ടിലാണു റാണിയും ലക്ഷ്മണനും വാടകയ്ക്കു താമസിക്കുന്നത്.2 മാസം മുൻപാണു വള്ളിയും ഭർത്താവ് ലക്ഷ്മണനും ഇവിടെ ജോലിക്കായി എത്തുന്നത്. ഒരു ചെറിയ വീടിന്റെ രണ്ടു ഭാഗങ്ങളിലായാണു രണ്ടു ദമ്പതികളും താമസിക്കുന്നത്. മറ്റു മുറികളിൽ സേലം സ്വദേശികളായ 6 പേർകൂടി ഇവിടെയുണ്ട്. ഇപ്പോഴും മരണം ഉൾക്കൊള്ളാനാകാത്ത അവസ്ഥയിലാണ് അയൽവാസികളും നാട്ടുകാരും.
ഉണ്ടായത് വലിയ സുരക്ഷാ വീഴ്ച: വി.കെ. ശ്രീകണ്ഠൻ
ഷൊർണൂർ ∙ റെയിൽവേ ട്രാക്കിൽ ട്രെയിനിടിച്ചു തൊഴിലാളികൾ മരിച്ച സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നു വി.കെ.ശ്രീകണ്ഠൻ എംപി ആവശ്യപ്പെട്ടു.റെയിൽവേ ട്രാക്കിൽ നിന്നു മാലിന്യം നീക്കുകയായിരുന്ന ഇവർ ട്രെയിൻ അടുത്തു വരുന്നത് അറിയാതിരുന്നതു വലിയ സുരക്ഷാ വീഴ്ചയാണ്.ട്രെയിൻ കടന്നുപോകുന്ന സമയത്തെക്കുറിച്ച് അറിയാതിരുന്നതാവാം ദാരുണമായ അപകടത്തിനു കാരണം.റെയിൽവേയുടെ സുരക്ഷാക്രമീകരണങ്ങൾ കൃത്യമല്ല എന്നത് ഈ സംഭവത്തോടെ വ്യക്തമാവുകയാണ്.റെയിൽവേയുടെ എല്ലാ മേഖലയിലും തൊഴിലാളികളുടെ കുറവു കാരണമുണ്ടാകുന്ന അപകടങ്ങൾ തുടർക്കഥയാവുകയാണ്. ഇത്തരം വിഷയങ്ങൾ പരിഹരിക്കണമെന്നും ഷൊർണൂരിൽ ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിനു മതിയായ നഷ്ടപരിഹാരം നൽകണമെന്നും കേന്ദ്ര റെയിൽവേ മന്ത്രിക്കു കത്തെഴുതി.
കരാറുകാരനെ ചാരി കയ്യൊഴിയാൻ ആവില്ല കെ. രാധാകൃഷ്ണൻ
പാലക്കാട് ∙ റെയിൽവേ കരാർ ശുചീകരണ തൊഴിലാളികൾ ട്രെയിൻ തട്ടി മരിക്കാനിടയായതിൽ അന്വേഷണം വേണമെന്നു കെ.രാധാകൃഷ്ണൻ എംപി ആവശ്യപ്പെട്ടു.ട്രെയിനുകളും സ്റ്റേഷനുകളും ട്രാക്കും ശുചീകരിക്കാൻ കരാർ തൊഴിലാളികളാണു റെയിൽവേയിലുള്ളത്. ശേഖരിച്ച മാലിന്യം സംസ്‌കരിക്കാൻ സംവിധാനമില്ല. അപകടകരമായ സ്ഥിതിയിൽ തൊഴിൽ ചെയ്യുന്നവരുടെ സുരക്ഷയ്ക്കു ശാസ്ത്രീയ സംവിധാനങ്ങളോ സൂപ്പർവൈസറി സംവിധാനങ്ങളോ റെയിൽവേ ഏർപ്പെടുത്തുന്നില്ല. ആമയിഴഞ്ചാൻതോട്ടിൽ ഉൾപ്പെടെയുണ്ടായ ദുരന്തങ്ങളിൽ നിന്നു പാഠം പഠിച്ചിട്ടില്ല. കരാറുകാരനെ ചാരി കയ്യൊഴിയാതെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും മരിച്ചവരുടെ ആശ്രിതർക്കു ജോലി നൽകാനും ധനസഹായം നൽകാനും റെയിൽവേ തയാറാകണമെന്നും ആവശ്യപ്പെട്ടു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ
ഷൊർണൂർ∙ ട്രെയിൻ തട്ടി മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം അടിയന്തര ധനസഹായം പ്രഖ്യാപിച്ച് റെയിൽവേ. കരാറുകാരനായ മലപ്പുറം സ്വദേശിയുടെ പേരിൽ ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്തതായി റെയിൽവേ അറിയിച്ചു.കരാർ പ്രകാരമുള്ള സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടെന്ന് ആരോപിച്ചാണു നടപടി. ഇയാളെ കരാറിൽ നിന്ന് ഒഴിവാക്കാനുള്ള നടപടി തുടങ്ങി.