ഹോട്ടലിലെ പൊലീസ് റെയ്ഡ്: പുലർച്ചെ വരെ സംഘർഷാവസ്ഥ, കൂടുതൽ പൊലീസെത്തി നിയന്ത്രിച്ചു
പാലക്കാട്∙ പൊലീസ് റെയ്ഡിനെ തുടർന്നു പുലർച്ചെ സംഘർഷം രൂക്ഷമായി. നേതാക്കളും പൊലീസുമായി മണിക്കൂറുകൾ നീണ്ട വാദപ്രതിവാദങ്ങൾക്കു ശേഷം പ്രവർത്തകർ ഏറ്റുമുട്ടലിലേക്കു നീങ്ങിയപ്പോൾ എഎസ്പി അശ്വതി ജിജിയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസെത്തി എല്ലാവരെയും ഹോട്ടൽ പരിസരത്തു നിന്നു പുറത്താക്കി. ഇതോടെയാണ്

പാലക്കാട്∙ പൊലീസ് റെയ്ഡിനെ തുടർന്നു പുലർച്ചെ സംഘർഷം രൂക്ഷമായി. നേതാക്കളും പൊലീസുമായി മണിക്കൂറുകൾ നീണ്ട വാദപ്രതിവാദങ്ങൾക്കു ശേഷം പ്രവർത്തകർ ഏറ്റുമുട്ടലിലേക്കു നീങ്ങിയപ്പോൾ എഎസ്പി അശ്വതി ജിജിയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസെത്തി എല്ലാവരെയും ഹോട്ടൽ പരിസരത്തു നിന്നു പുറത്താക്കി. ഇതോടെയാണ് സംഘർഷാവസ്ഥയ്ക്ക് അയവു വന്നത്.
രാത്രി ഇലക്‌ഷൻ കമ്മിഷനു ലഭിച്ച പരാതിയെ തുടർന്നു പൊലീസിനു ലഭിച്ച നിർദേശത്തിലാണ് പരിശോധനയ്ക്ക് എത്തിയതെന്ന് എഎസ്പി നേതാക്കളോടു പറഞ്ഞു. എംപിമാരായ വി.കെ.ശ്രീകണ്ഠനും ഷാഫി പറമ്പിലുമായും അര മണിക്കൂറോളം എഎസ്പിയുമായി ചർച്ച നടത്തി. പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ലെന്ന് എഴുതി നൽകണമെന്ന ആവശ്യവും പൊലീസ് അംഗീകരിച്ചതോടെയാണ് പ്രവർത്തകർ പിരിഞ്ഞുപോയത്.
തുടക്കത്തിൽ വനിതാ ഉദ്യോഗസ്ഥരില്ലാതെ പൊലീസ് റെയ്ഡിനെത്തിതാണ് കോൺഗ്രസ് നേതാക്കളെ പ്രകോപിപ്പിച്ചത്. പരിശോധനയിൽ ഒന്നും കണ്ടെത്താനാകാതെ വന്നപ്പോൾ രണ്ടു മുറികളും പൂട്ടി ബിന്ദുകൃഷ്ണയും ഷാനിമോൾ ഉസ്മാനും പുറത്ത് ഇറങ്ങി നിന്നു. ഇവരുടെ ആവശ്യ പ്രകാരം വനിതാ ഉദ്യോഗസ്ഥരെത്തി സാധന സാമഗ്രികളും മറ്റും വലിച്ചിട്ടു പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.
ഇതിനിടെ പുറത്ത് സിപിഎം, ബിജെപി നേതാക്കൾ സംഘടിച്ചെത്തി പരിശോധന മറ്റു മുറികളിലേക്കു നീട്ടണമെന്നാവശ്യപ്പെട്ടു പ്രതിഷേധിച്ചു. കൂടുതൽ കോൺഗ്രസ് നേതാക്കൾ ഹോട്ടലിനു അകത്തേക്കും എത്തി. ഇതോടെ ഹോട്ടലിൽ വലിയ സംഘർഷാവസ്ഥയായി. മാധ്യമ പ്രവർത്തകർക്കു നേരെയും കയ്യേറ്റ ശ്രമമുണ്ടായി.
എംപിമാരായ വി.കെ.ശ്രീകണ്ഠൻ , ഷാഫി പറമ്പിൽ, ജ്യോതികുമാർ ചാമക്കാല എന്നിവർ ഹോട്ടലിലേക്ക് എത്തിയെങ്കിലും ഇവരെയും പുറത്തു കാത്തു നിന്ന ബിജെപി, സിപിഎം നേതാക്കളെയും അകത്തേക്കു കയറ്റി വിട്ടില്ല. തുടർന്നു വീണ്ടും സംഘർഷാവസ്ഥയുണ്ടായി. എൽഡിഎഫിലെ എ.എ.റഹീം എംപിയും മറ്റും പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് പൊലീസിനോടു തർക്കിച്ചു.