തൃത്താല ഗവ. ആശുപത്രി: പുതിയ കെട്ടിടത്തിന്റെ നിർമാണം തുടങ്ങി
തൃത്താല ∙ നാട്ടുകാരുടെ നീണ്ട കാത്തിരിപ്പിനു വിരാമമിട്ട് തൃത്താല സർക്കാർ ആശുപത്രി വികസന പദ്ധതിയുടെ ആദ്യഘട്ട നിർമാണം തുടങ്ങി. സംസ്ഥാന ബജറ്റിൽ 2022 ൽ അനുവദിച്ച 12.50 കോടി രൂപ വിനിയോഗിച്ചാണ് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമിക്കുന്നത്. കെട്ടിട നിർമാണം നടത്താൻ ഏതാനും മാസം മുൻപ് ആശുപത്രി വളപ്പിലെ

തൃത്താല ∙ നാട്ടുകാരുടെ നീണ്ട കാത്തിരിപ്പിനു വിരാമമിട്ട് തൃത്താല സർക്കാർ ആശുപത്രി വികസന പദ്ധതിയുടെ ആദ്യഘട്ട നിർമാണം തുടങ്ങി. സംസ്ഥാന ബജറ്റിൽ 2022 ൽ അനുവദിച്ച 12.50 കോടി രൂപ വിനിയോഗിച്ചാണ് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമിക്കുന്നത്. കെട്ടിട നിർമാണം നടത്താൻ ഏതാനും മാസം മുൻപ് ആശുപത്രി വളപ്പിലെ മരങ്ങൾ മുറിച്ചു മാറ്റുകയും ആശുപത്രിയുടെ ക്വാർട്ടേഴ്സുകൾ, പോസ്റ്റ്മോർട്ടം റൂം തുടങ്ങിയവ ഉൾപ്പെടുന്ന ജീർണിച്ച പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കുകയും ചെയ്തിരുന്നു. നടപടിക്രമങ്ങൾ വൈകിയതു മൂലമാണ് പദ്ധതി തുടങ്ങാൻ കാലതാമസം നേരിട്ടത്. നിലവിൽ പിഎച്ച്സി ആയി പ്രവർത്തിക്കുന്ന ആശുപത്രിയെ മാതൃകാ സിഎച്ച്സി ആയി ഉയർത്തി മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഒരുക്കുന്നതിനുള്ള പ്രവൃത്തികളാണ് ആരംഭിച്ചത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് കെട്ടിടത്തിന്റെ നിർമാണം നടത്തുന്നത്.
2 നിലകളിലായി നിർമിക്കുന്ന 2446 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പുതിയ കെട്ടിടത്തിൽ 4 ഒപി, ഒബ്സർവേഷൻ റൂം, സ്റ്റാഫ് റൂം, എഎച്ച് ക്ലിനിക്, ഡ്രസിങ് റൂം, ഫീഡിങ് റൂം, വെൽനെസ് ഏരിയ, സ്പെഷൽ ക്ലിനിക്, ഡെന്റൽ ലാബ്, വിഷൻ ടെസ്റ്റിങ് റൂം, സ്റ്റോർ റൂം, ഓഫിസ് റൂം, സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം നഴ്സസ് റൂം, പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക്, ഫാർമസി, ഫാർമസി സ്റ്റോർ, ടോയ്‌ലറ്റ്, കോൺഫറൻസ് ഹാൾ, ഹെൽത്ത് ഇൻസ്പെക്ടർ റൂം, വാക്സിനേഷൻ റൂം, ആശുപത്രി സൂപ്രണ്ട് ഐയുഡി റൂം, എംഎൽഎസ് പി റൂം, ലേഡീസ് ഡ്രസിങ് റൂം, ലിഫ്റ്റ് എന്നിവ വിഭാവനം ചെയ്തിട്ടുണ്ട്.ആശുപത്രിയുടെ തകർന്ന ചുറ്റുമതിലും ഇതോടനുബന്ധിച്ച് പുനർനിർമിക്കും. ആശുപത്രിയുടെ പുതിയ കെട്ടിട നിർമാണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.