റോഡരിക് ഇടിഞ്ഞ് അപകടക്കെണിയായി
ചിറ്റിലഞ്ചേരി∙ മംഗലം–ഗോവിന്ദാപുരം സംസ്ഥാനാന്തര പാതയിൽ കല്ലത്താണി പെട്രോൾ പമ്പിനും കല്ലത്താണി ജംക്‌ഷനും ഇടയിലായി റോഡരിക് ഇടിഞ്ഞത് അപകട ഭീഷണി ഉയർത്തുന്നു. വൻ കുഴിയാണ് ഇവിടെ രൂപപ്പെട്ടിട്ടുള്ളത്. റോഡരിക് ചേർന്നു വരുന്ന ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവ അപകടത്തിൽപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇവിടം

ചിറ്റിലഞ്ചേരി∙ മംഗലം–ഗോവിന്ദാപുരം സംസ്ഥാനാന്തര പാതയിൽ കല്ലത്താണി പെട്രോൾ പമ്പിനും കല്ലത്താണി ജംക്‌ഷനും ഇടയിലായി റോഡരിക് ഇടിഞ്ഞത് അപകട ഭീഷണി ഉയർത്തുന്നു. വൻ കുഴിയാണ് ഇവിടെ രൂപപ്പെട്ടിട്ടുള്ളത്. റോഡരിക് ചേർന്നു വരുന്ന ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവ അപകടത്തിൽപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇവിടം കാടുപിടിച്ചു കിടക്കുന്നതിനാൽ പെട്ടെന്ന് കുഴി ശ്രദ്ധയിൽപെടുകയുമില്ല.
ദിനംപ്രതി പതിനായിരക്കണക്കിനു വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്. ശബരിമല മണ്ഡല–മകര വിളക്ക് സീസൺ കൂടി ആകുന്നതോടെ തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് ഒട്ടേറെ അയ്യപ്പഭക്തരുടെ വാഹനങ്ങളും ഇതുവഴി കടന്നുപോകും. ഇതോടെ റോഡിൽ തിരക്കും കൂടും. അടിയന്തരമായി കുഴി മണ്ണിട്ട് മൂടി അപകടഭീഷണി ഒഴിവാക്കണമെന്ന് നാട്ടുകാരും വാഹനയാത്രക്കാരും ആവശ്യപ്പെട്ടു.