പാതിരാത്രിയിലെ റെയ്ഡ്: കോൺഗ്രസ് ഒറ്റക്കെട്ടായി; ഇനി ശ്രമം സിപിഎം–ബിജെപി ഡീൽ സ്ഥാപിക്കാൻ
പാലക്കാട് ∙ പാതിരാത്രിയിലെ ഹോട്ടൽ റെയ്ഡ് വിവാദത്തോടെ പാലക്കാട് ഉപതിരഞ്ഞെടുപ്പിനു മറ്റൊരു രാഷ്ട്രീയ മുഖം. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിലെ എതിർപ്പ് മുതലെടുക്കാനാണ് ഇതു വരെ സിപിഎം ശ്രമിച്ചതെങ്കിൽ റെയ്ഡ് വിവാദത്തോടെ കോൺഗ്രസ് ഒറ്റക്കെട്ടായി. അതേസമയം, കൊടകരയിൽ ബിജെപി കോടികൾ

പാലക്കാട് ∙ പാതിരാത്രിയിലെ ഹോട്ടൽ റെയ്ഡ് വിവാദത്തോടെ പാലക്കാട് ഉപതിരഞ്ഞെടുപ്പിനു മറ്റൊരു രാഷ്ട്രീയ മുഖം. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിലെ എതിർപ്പ് മുതലെടുക്കാനാണ് ഇതു വരെ സിപിഎം ശ്രമിച്ചതെങ്കിൽ റെയ്ഡ് വിവാദത്തോടെ കോൺഗ്രസ് ഒറ്റക്കെട്ടായി. അതേസമയം, കൊടകരയിൽ ബിജെപി കോടികൾ ഒഴുക്കിയെന്ന വിവാദത്തിൽ ഒന്നും ചെയ്യാതിരുന്ന പൊലീസ്, കോൺഗ്രസിലെ വനിതാ പ്രവർത്തകരുടെ ഹോട്ടൽ മുറി റെയ്ഡ് ചെയ്യാനെത്തിയത് ആയുധമാക്കുകയും ചെയ്യും.
റെയ്ഡ് വിവാദത്തിൽ യുഡിഎഫിനെതിരെ സിപിഎമ്മും ബിജെപിയും ഒരുപോലെ സമരത്തിനിറങ്ങിയതോടെ അവർ തമ്മിലാണ് ‘ഡീൽ ’ എന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിലായിരിക്കും കോൺഗ്രസ്. കെപിസിസിക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റി അയച്ച കത്തു ചൂണ്ടിക്കാണിച്ച് രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിൽ എല്ലാവരുടെയും സ്ഥാനാർഥിയല്ലെന്ന വാദം സിപിഎം തുടക്കം മുതൽ ഉയർത്തിയിരുന്നു. എന്നാൽ ഇന്നലത്തെ സംഭവത്തോടെ അകന്നു നിന്നിരുന്നവർ പോലും പ്രചാരണത്തിൽ സജീവമായി. യുഡിഎഫിലെ പ്രധാന നേതാക്കളെല്ലാം ഇന്നലെ ഈ വിഷയത്തിൽ ശക്തമായി രംഗത്തെത്തി.
ബിജെപി, സിപിഎം നേതാക്കൾ ഒരുമിച്ചാണ് കഴിഞ്ഞ ദിവസം ഹോട്ടലിൽ സമരം നടത്തിയത്. എ.എ.റഹീം എംപി, നിതിൻ കണിച്ചേരി, പി.എം.ആർഷോ, വി.വസീഫ് ഉൾപ്പെടെയുള്ള സിപിഎം, ഡിവൈഎഫ്ഐ നേതാക്കളും എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാർ, ബിജെപി, യുവമോർച്ച നേതാക്കളായ പ്രഫുൽ കൃഷ്ണ, പ്രശാന്ത് ശിവൻ ഉൾപ്പെടെയുള്ളവരും പ്രതിഷേധവുമായെത്തി. ബിജെപി നേതാക്കൾക്കു വിവരം ചോർത്തി നൽകിയത് സിപിഎം ആണെന്നു കോൺഗ്രസ് ആരോപിക്കുന്നു. സിപിഎമ്മിന്റെയും ബിജെപിയുടെയും നേതാക്കൾ സമരത്തിനിടെ ഒരുമിച്ചു സംസാരിച്ചു നിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ പ്രചരിക്കുകയാണ്.