വടക്കഞ്ചേരിയിൽ റോഡിൽ കച്ചവടം; വ്യാപാരികൾക്കു പ്രതിഷേധം
വടക്കഞ്ചേരി∙ ടൗണിൽ റോഡിൽ വാഹനം നിർത്തി കച്ചവടവും നടപ്പാത കയ്യേറി കച്ചവടവും പൊടിപൊടിക്കുന്നു. വിദ്യാർഥികൾ അടക്കമുള്ള കാൽനട യാത്രക്കാർ നടുറോഡിലൂടെ നടക്കുമ്പോൾ അനധികൃത കച്ചവടം വ്യാപകമാകുന്നു. പല പരാതികൾ പഞ്ചായത്തിലും പൊലീസിലും കൊടുത്തിട്ടും നടപടിയില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്

വടക്കഞ്ചേരി∙ ടൗണിൽ റോഡിൽ വാഹനം നിർത്തി കച്ചവടവും നടപ്പാത കയ്യേറി കച്ചവടവും പൊടിപൊടിക്കുന്നു. വിദ്യാർഥികൾ അടക്കമുള്ള കാൽനട യാത്രക്കാർ നടുറോഡിലൂടെ നടക്കുമ്പോൾ അനധികൃത കച്ചവടം വ്യാപകമാകുന്നു. പല പരാതികൾ പഞ്ചായത്തിലും പൊലീസിലും കൊടുത്തിട്ടും നടപടിയില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.എം.ജലീൽ പറഞ്ഞു.
വൈകുന്നേരമായാൽ പച്ചക്കറിയും മത്സ്യവും പഴങ്ങളുമായി വാഹനങ്ങൾ റോഡിൽ നിറയുന്നു. കടകൾക്ക് മുൻപിൽ നിന്ന് മാറ്റിയിടാൻ കടക്കാർ ആവശ്യപ്പെട്ടാൽ കേസു കൊടുക്കൂ എന്ന മറുപടിയും ഭീഷണിയുമാണന്ന് വ്യാപാരികൾ പറയുന്നു. വൻ തുക നികുതി അടച്ച് കടവാടകയും യൂസർ ഫീസും നൽകി കച്ചവടം നടത്തുന്നവർക്ക് ജീവിക്കാൻ വഴിയില്ലാതായതായി വ്യാപാരിയായ സുനിൽ പറഞ്ഞു. മംഗലം പാലം മുതൽ തങ്കം ജംക്‌ഷൻ വരെ പാതയോരങ്ങൾ കയ്യേറി കച്ചവടം നടക്കുന്നുണ്ട്. മുൻപ് 6 മണിക്ക് ശേഷം വഴിയോര കച്ചവടം നടത്തിയാൽ മതിയെന്ന് പൊലീസും അറിയിച്ചിരുന്നതാണ്.
ഇപ്പോൾ ചില രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ വഴിയോര കച്ചവടക്കാരുടെ സംഘടന എന്ന പേരിലാണ് കച്ചവടം. ഒരാൾക്ക് തന്നെ ആറും ഏഴും പെട്ടിവണ്ടികളുണ്ട്. ഇവ വാടകയ്ക്കു കൊടുത്താണ് കച്ചവടം. വടക്കഞ്ചേരി ടൗണിൽ ഗതാഗതക്കുരുക്ക് നിത്യസംഭവമായി. ട്രാഫിക് റഗുലേറ്ററി കമ്മിറ്റി അടിയന്തരമായി വിളിച്ച് ചേർക്കണമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ.ഗുരു പഞ്ചായത്തിൽ കത്ത് നൽകിയിട്ടും നടപടി സ്വീകരിച്ചിട്ടില്ല.