മലമ്പുഴ ഡാം സീ പ്ലെയ്നുകൾക്ക് അനുയോജ്യമായ സ്ഥലം: മന്ത്രി
പാലക്കാട്∙ മലമ്പുഴ ഡാം സീ പ്ലെയ്നുകൾക്ക് ഏറ്റവും അനുയോജ്യമായ ഇടമാണെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയിൽ നടന്ന ‘പാലക്കാടിന്റെ വിനോദസഞ്ചാര സാധ്യതകൾ’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൈതൃക ടൂറിസം, സാംസ്കാരിക ടൂറിസം, സിനിമ ടൂറിസം, ഫാം

പാലക്കാട്∙ മലമ്പുഴ ഡാം സീ പ്ലെയ്നുകൾക്ക് ഏറ്റവും അനുയോജ്യമായ ഇടമാണെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയിൽ നടന്ന ‘പാലക്കാടിന്റെ വിനോദസഞ്ചാര സാധ്യതകൾ’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൈതൃക ടൂറിസം, സാംസ്കാരിക ടൂറിസം, സിനിമ ടൂറിസം, ഫാം ടൂറിസം, തീർഥാടന ടൂറിസം എന്നിങ്ങനെ ഒട്ടേറെ വൈവിധ്യങ്ങളായ വിനോദസഞ്ചാര സാധ്യതകൾ ഉള്ള ജില്ലയാണ് പാലക്കാട്. നഗരഹൃദയത്തിൽ കോട്ടയുള്ള ലോകത്തെ തന്നെ അപൂർവമായ സ്ഥലമാണ് പാലക്കാട്. ഇതിനു സമീപമുള്ള പാർക്കുകളുടെ നവീകരണം കൂടി നടത്തി വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്ന രീതിയിലേക്കു പദ്ധതികൾ ഇവിടെ നടപ്പാക്കാൻ കഴിയും.
കൽപാത്തിയെ ലോകപ്രസിദ്ധ തീർഥാടന കേന്ദ്രമാക്കി ടൂറിസം പദ്ധതികൾ നടപ്പാക്കാൻ കഴിയും. പാലക്കാട്ടെ ടൂറിസം മേഖലയുടെ വികസനത്തിൽ വലിയ പ്രാധാന്യം നൽകിയാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.ആർ.അജയൻ അധ്യക്ഷത വഹിച്ചു. ഡോ.തോമസ് ജോർജ് വിഷയാവതരണം നടത്തി. ടി.കെ.നാരായണദാസ്, സി.സോമശേഖരൻ, ജ്യോതിബായ് പരിയാടത്ത്, രാമചന്ദ്രമേനോൻ, മോഹൻ മേനോൻ തുടങ്ങിയവർ പ്രസംഗിച്ചു.