ലക്കിടി റെയിൽവേ ഗേറ്റ്: ഗതാഗതം ബുദ്ധിമുട്ടിലാക്കി ട്രാക്കിലെ അറ്റകുറ്റപ്പണി
ഒറ്റപ്പാലം∙ ലക്കിടി റെയിൽവേ ഗേറ്റിനു സമീപം ട്രാക്കിലെ അറ്റകുറ്റപ്പണിക്കു പിന്നാലെ ഇതുവഴി വാഹനഗതാഗതം ദുഷ്കരമായെന്നു പരാതി. ട്രാക്ക് കുറുകെ കടന്നുപോകുന്ന ഭാഗം ഉയർത്തിയതോടെ വാഹന ഗതാഗതം പ്രതിസന്ധിയിലായെന്നാണു സ്വകാര്യ ബസ് ഉടമകളുടെ ആക്ഷേപം. ബൈക്കുകൾ മുതൽ ബസുകൾ വരെ എല്ലാ വാഹനങ്ങളും റെയിൽവേ ഗേറ്റ്

ഒറ്റപ്പാലം∙ ലക്കിടി റെയിൽവേ ഗേറ്റിനു സമീപം ട്രാക്കിലെ അറ്റകുറ്റപ്പണിക്കു പിന്നാലെ ഇതുവഴി വാഹനഗതാഗതം ദുഷ്കരമായെന്നു പരാതി. ട്രാക്ക് കുറുകെ കടന്നുപോകുന്ന ഭാഗം ഉയർത്തിയതോടെ വാഹന ഗതാഗതം പ്രതിസന്ധിയിലായെന്നാണു സ്വകാര്യ ബസ് ഉടമകളുടെ ആക്ഷേപം.ബൈക്കുകൾ മുതൽ ബസുകൾ വരെ എല്ലാ വാഹനങ്ങളും റെയിൽവേ ഗേറ്റ് കടക്കാൻ ബുദ്ധിമുട്ടുകയാണെന്നാണു തിരുവില്വാമല–ഒറ്റപ്പാലം മേഖലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷന്റെ പരാതി. അറ്റകുറ്റപ്പണികൾ പൂർത്തിയായതോടെ ഇവിടെ റോഡിൽ നിന്ന് അൽപം ഉയരത്തിലാണു റെയിൽപ്പാളം കടന്നുപോകുന്നത്.
വാഹനങ്ങൾ ട്രാക്ക് കുറുകെ കടക്കുമ്പോൾ അടിഭാഗം ഉരഞ്ഞു കേടുപാടുകൾ സംഭവിക്കുന്നതായാണ് ആക്ഷേപം. ബൈക്കുകൾ ഉൾപ്പെടെ ചെറുവാഹനങ്ങൾ അപകടഭീഷണി നേരിടുന്നതായും പരാതിയുണ്ട്. പ്രശ്നം പരിഹരിക്കാൻ നടപടി വേണമെന്നാണ് ആവശ്യം. അതേസമയം, തുടർച്ചയായ ദിവസങ്ങളിൽ റെയിൽവേ ഗേറ്റ് അടച്ചുള്ള അറ്റകുറ്റപ്പണികൾ ഒഴിവാക്കണമെന്നും മേഖലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ആവശ്യപ്പെടുന്നു. കഴിഞ്ഞ 2 മാസത്തിനിടെ 3 തവണയാണു ദിവസങ്ങളോളം ഗേറ്റ് അടച്ചിട്ടതെന്നാണ് ആക്ഷേപം. ഇനിയുള്ള നവീകരണ പ്രവർത്തനങ്ങൾ ജനജീവിതത്തെ ബാധിക്കാത്ത വിധം ക്രമീകരിക്കണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടു.