അലനല്ലൂർ വഴങ്ങല്ലി ഭാഗത്ത് റോഡരികിലെ മരം ഭീഷണി
അലനല്ലൂർ∙ അലനല്ലൂർ - വെട്ടത്തൂർ റോഡിൽ വഴങ്ങല്ലി ഭാഗത്തു റോഡരികിലെ ഉണങ്ങിയ മരം അപകടഭീഷണിയായി. കഴിഞ്ഞ ദിവസം ഇതിന്റെ കൊമ്പ് റോഡിലേക്കു പൊട്ടിവീണെങ്കിലും തലനാരിഴയ്ക്കു വാഹന യാത്രക്കാർ രക്ഷപ്പെട്ടു. മുൻപ് ശക്തമായ കാറ്റിൽ മരം വീണ് ഒട്ടേറെ വൈദ്യുതിത്തൂണുകൾ തകരുകയും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുകയും

അലനല്ലൂർ∙ അലനല്ലൂർ - വെട്ടത്തൂർ റോഡിൽ വഴങ്ങല്ലി ഭാഗത്തു റോഡരികിലെ ഉണങ്ങിയ മരം അപകടഭീഷണിയായി. കഴിഞ്ഞ ദിവസം ഇതിന്റെ കൊമ്പ് റോഡിലേക്കു പൊട്ടിവീണെങ്കിലും തലനാരിഴയ്ക്കു വാഹന യാത്രക്കാർ രക്ഷപ്പെട്ടു. മുൻപ് ശക്തമായ കാറ്റിൽ മരം വീണ് ഒട്ടേറെ വൈദ്യുതിത്തൂണുകൾ തകരുകയും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു. പിന്നീട് നാട്ടുകാരുടെ നിരന്തരമായ പരാതിയെത്തുടർന്ന് അധികൃതരുടെ നേതൃത്വത്തിൽ ഒരു മരത്തിന്റെ കൊമ്പുകളെല്ലാം വെട്ടിയെങ്കിലും ഇതിനു സമീപത്തെ മൂന്നു മരങ്ങളുടെ അപകടഭീഷണിയായ കൊമ്പുകൾ വെട്ടിമാറ്റിയില്ല. ഇതിൽ ഒന്നു പൂർണമായും ഉണങ്ങിയ നിലയിലായതിനാൽ ഏതു നിമിഷവും കൊമ്പുകൾ റോഡിലേക്കു പൊട്ടി വീഴാവുന്ന നിലയിലാണ്. വൻ അപകടങ്ങൾ സംഭവിക്കും മുൻപ് ഇവ വെട്ടിമാറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.