പുതിയ കൽപാത്തി; മന്ദക്കര മഹാഗണപതിയും പ്രദക്ഷിണ വഴിയിൽ; കൽപാത്തി ഭക്തിസാന്ദ്രം
കൽപാത്തി ∙ ഗംഗാപ്രവാഹം പോലെ ജനം ഒഴുകിയെത്തുന്ന കൽപാത്തിയിൽ അനുഗ്രഹ പ്രസാദവുമായി മന്ദക്കര മഹാഗണപതിയും പ്രദക്ഷിണ വഴികളിലേക്കിറങ്ങി. രാവിലെ പൂജ, രുദ്രാഭിഷേകം, വേദപാരായണ സമാപനം, ആശീർവാദം ചടങ്ങുകൾക്കു ശേഷം മന്ദക്കര ഗണപതിയെ പുറത്തേക്കെഴുന്നള്ളിച്ച് കൽപാത്തി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി

കൽപാത്തി ∙ ഗംഗാപ്രവാഹം പോലെ ജനം ഒഴുകിയെത്തുന്ന കൽപാത്തിയിൽ അനുഗ്രഹ പ്രസാദവുമായി മന്ദക്കര മഹാഗണപതിയും പ്രദക്ഷിണ വഴികളിലേക്കിറങ്ങി. രാവിലെ പൂജ, രുദ്രാഭിഷേകം, വേദപാരായണ സമാപനം, ആശീർവാദം ചടങ്ങുകൾക്കു ശേഷം മന്ദക്കര ഗണപതിയെ പുറത്തേക്കെഴുന്നള്ളിച്ച് കൽപാത്തി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെത്തിച്ചു ശിവപാർവതിമാരെ വണങ്ങി തിരിച്ചെഴുന്നള്ളിച്ചു. തുടർന്നായിരുന്നു രഥാരോഹണം.
പുതിയ കൽപാത്തി ഗ്രാമത്തിലൂടെ കുറച്ചു ദൂരം സഞ്ചരിച്ച ശേഷം രാവിലത്തെ പ്രദക്ഷിണം സമാപിച്ചു. വൈകിട്ട് പ്രദക്ഷിണം പുനരാരംഭിച്ച് തേരുമുട്ടിക്കു സമീപം ക്ഷിപ്രപ്രസാദ ഗണപതി ക്ഷേത്രത്തിനു മുന്നിലെത്തി നിലയുറപ്പിച്ചു. ഇന്നു വൈകിട്ട് ഇവിടെ പുതിയ കൽപാത്തി ഗ്രാമത്തിലേക്കു പ്രദക്ഷിണം പുനരാരംഭിക്കും. ക്ഷേത്രത്തിൽ ഭക്തർക്കായി രഥോത്സവ സദ്യയും നടന്നു. ഇന്നു രാവിലെ 8നു രുദ്രാഭിഷേകം, 11നു ദീപാരാധന, വൈകിട്ട് 4നു രഥപ്രദക്ഷിണം, നാളെ പുലർച്ചെ നാദസ്വരത്തോടെ പുഷ്പപ്പല്ലക്കിൽ ഗ്രാമ പ്രദക്ഷിണം ചടങ്ങുകൾ നടക്കും.
പാലക്കാട് താലൂക്കിൽ ഇന്ന് പ്രാദേശിക അവധി
പാലക്കാട് ∙ കൽപാത്തി രഥോത്സവത്തോടനുബന്ധിച്ച് ഇന്ന് പാലക്കാട് താലൂക്കിലെ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.
ഇന്നു വൈകിട്ട് ഗതാഗത നിയന്ത്രണ
പാലക്കാട് ∙ കൽപാത്തി രഥോത്സവത്തോടനുബന്ധിച്ചു ദേവരഥ സംഗമ ദിനമായ ഇന്ന് ഒലവക്കോട്– ശേഖരീപുരം– കൽമണ്ഡപം ബൈപാസിൽ വൈകിട്ട് 5 മുതൽ രാത്രി 10 വരെ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് അറിയിച്ചു.
∙ വാളയാർ ഭാഗത്തു നിന്നു കോഴിക്കോട്ടേക്കുള്ള ഗ്യാസ് ടാങ്കർ, ട്രക്ക് അടക്കമുള്ള വലിയ വാഹനങ്ങൾ വാളയാർ ടോൾ പ്ലാസ, ഹൈവേയിൽ പാർക്കിങ് സൗകര്യം ഉള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിർത്തിയിടണം ∙ ചെറുവാഹനങ്ങൾ കോട്ടമൈതാനം കെഎസ്ആർടിസി, മേലാമുറി, പറളി, മുണ്ടൂർ വഴി പോകണം.
∙ കോഴിക്കോട്, മണ്ണാർക്കാട് ഭാഗത്തു നിന്നു വാളയാർ ഭാഗത്തേക്കുള്ള ട്രക്ക്, ടാങ്കർ അടക്കമുള്ള വലിയ വാഹനങ്ങൾ മുണ്ടൂർ ഭാഗത്തു നിർത്തിയിടണം. ചെറിയ വാഹനങ്ങൾ മുണ്ടൂർ– കൂട്ടുപാത– പറളി വഴി പാലക്കാട് ടൗണിൽ എത്തി കൽമണ്ഡപം– ചന്ദ്രനഗർ വഴി പോകണം.
വാഹന പാർക്കിങ്
∙ രഥോത്സവത്തിന് എത്തുന്നവരുടെ വാഹനങ്ങൾ ചാത്തപുരം – ശേഖരീപുരം റോഡിലുള്ള പഴയ റോസി സ്കൂൾ ഗ്രൗണ്ട്, ശേഖരീപുരം – കൽമണ്ഡപം ബൈപാസിലെ പച്ചക്കറി മാർക്കറ്റിനു പിന്നിലുള്ള സ്ഥലം എന്നിവിടങ്ങളിൽ നിർത്തിയിടാമെന്ന് പൊലീസ് അറിയിച്ചു.