നടപ്പാത വേണം: സ്ഥാനാർഥിയോട് സങ്കടം പറഞ്ഞ് ജൈനിമേട് മേനോൻ കോളനിവാസികൾ
പാലക്കാട് ∙ ജനകീയ വിഷയങ്ങൾ ഏറ്റെടുത്തും സങ്കടങ്ങൾ കേട്ടും നഗരസഭാ പരിധിയിലും കണ്ണാടി പഞ്ചായത്തിലും എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാറിന്റെ പര്യടനം. ജൈനിമേട് മേനോൻ കോളനിലെത്തിയപ്പോൾ റോഡില്ലാത്തതിന്റെ സങ്കടം. റെയിൽവേ പാതയോടു ചേർന്നുകിടക്കുന്ന ഇവിടെ നടപ്പാതയോ മേൽപാലമോ ഇല്ല.രോഗികളെ ആശുപത്രിയിലെത്തിക്കാൻ

പാലക്കാട് ∙ ജനകീയ വിഷയങ്ങൾ ഏറ്റെടുത്തും സങ്കടങ്ങൾ കേട്ടും നഗരസഭാ പരിധിയിലും കണ്ണാടി പഞ്ചായത്തിലും എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാറിന്റെ പര്യടനം. ജൈനിമേട് മേനോൻ കോളനിലെത്തിയപ്പോൾ റോഡില്ലാത്തതിന്റെ സങ്കടം. റെയിൽവേ പാതയോടു ചേർന്നുകിടക്കുന്ന ഇവിടെ നടപ്പാതയോ മേൽപാലമോ ഇല്ല. രോഗികളെ ആശുപത്രിയിലെത്തിക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്നു പ്രദേശവാസിയായ കദീജ പറഞ്ഞു.
അടുത്തിടെ ആശുപത്രിയിലെത്തിക്കാൻ വൈകിയതിനാൽ രോഗി മരിച്ചതായും, മേൽപാല ആവശ്യം പല തവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും എംപിയും എംഎൽഎയും അവഗണിക്കുകയാണെന്നാണു നാട്ടുകാരുടെ ആരോപണം. പ്രശ്നം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് സ്ഥാനാർഥി ഉറപ്പുനൽകി. 60 കുടുംബങ്ങൾ ഇവിടെയുണ്ട്. രാവിലെ നൂറണിയിലും ഗൃഹസന്ദർശനം നടത്തി. വൃന്ദാവൻ കോളനി, വ്യാപാര സ്ഥാപനങ്ങൾ, അരയാൽക്കുളം എന്നിവിടങ്ങളിലും വോട്ടഭ്യർഥിച്ചു.
ഉച്ചയോടെ കൽപാത്തിയിൽ ഗൃഹസന്ദർശനം, കൂടെ രഥോത്സവത്തിൽ എത്തിയവരോടും കുശലംപറച്ചിൽ. വടക്കുന്തറ തരവനാട്ട് ലൈൻ, കണ്ണാടി, കിണാശ്ശേരി, കാളിയംകുന്നം, തണ്ണീർപന്തൽ പ്രദേശങ്ങളിലും പര്യടനം നടത്തി. കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണുമെന്ന് ഉറപ്പുനൽകി. മണ്ഡലം പ്രസിഡന്റ് കെ.വിജേഷ്, ബിഡിജെഎസ് ജില്ലാ ജനറൽ സെക്രട്ടറി എ.ഗംഗാധരൻ, കൗൺസിലർ ജയലക്ഷ്മി, മുൻ കൗൺസിലർ വടക്കുന്തറ ബേബി, എസ്സി മോർച്ച മണ്ഡലം സെക്രട്ടറി കോമളം എന്നിവരും ഒപ്പമുണ്ടായിരുന്നു.