ദേശീയപാതയിൽ കാർ തടഞ്ഞ് യുവാക്കളെ തട്ടിക്കൊണ്ടുപോയി
വടക്കഞ്ചേരി ∙ ദേശീയപാതയിലെ നീലിപ്പാറയിൽ കാർ തടഞ്ഞു 2 യുവാക്കളെ തട്ടിക്കൊണ്ടു പോയി. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ 3 കാറുകളിലെത്തിയ സംഘമാണു മറ്റൊരു കാറിൽ സഞ്ചരിച്ചിരുന്ന യുവാക്കളെ കാറടക്കം തട്ടിക്കൊണ്ടുപോയത്. കാറുടമ ഫോർട് കൊച്ചി സ്വദേശി കൊച്ചുപറമ്പിൽ മുഹമ്മദ് റിയാസ് (47), ആലുവ സ്വദേശി ഷംനാദ് (46)

വടക്കഞ്ചേരി ∙ ദേശീയപാതയിലെ നീലിപ്പാറയിൽ കാർ തടഞ്ഞു 2 യുവാക്കളെ തട്ടിക്കൊണ്ടു പോയി. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ 3 കാറുകളിലെത്തിയ സംഘമാണു മറ്റൊരു കാറിൽ സഞ്ചരിച്ചിരുന്ന യുവാക്കളെ കാറടക്കം തട്ടിക്കൊണ്ടുപോയത്. കാറുടമ ഫോർട് കൊച്ചി സ്വദേശി കൊച്ചുപറമ്പിൽ മുഹമ്മദ് റിയാസ് (47), ആലുവ സ്വദേശി ഷംനാദ് (46) എന്നിവരെയാണു തട്ടിക്കൊണ്ടുപോയത്. സംഘം ഇവരെ ക്രൂരമായി മർദിച്ച ശേഷം തൃശൂർ പുത്തൂരിനു സമീപം കുരിശുമൂലയിൽ ഇറക്കിവിട്ടു. ഇവർ പിന്നീട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തൃശൂർ ഭാഗത്തേക്കു പോവുകയായിരുന്ന യുവാക്കളുടെ കാറിനു മുന്നിലും പിന്നിലുമായി 3 കാറുകൾ എത്തി തടയുകയായിരുന്നു. സംഭവം കണ്ട നാട്ടുകാർ വടക്കഞ്ചേരി പൊലീസിനെ വിവരമറിയിച്ചു. നാട്ടുകാരിലൊരാൾ പകർത്തിയ ദൃശ്യം പൊലീസിനു കൈമാറി. തുടരന്വേഷണത്തിനിടെ, തട്ടിയെടുത്ത കാർ വടക്കഞ്ചേരി കൊന്നഞ്ചേരിക്കു സമീപം റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിനു പിന്നിൽ കുഴൽപണ സംഘമാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.