യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതികളെ പിടികൂടാനായില്ല
വടക്കഞ്ചേരി ∙ ദേശീയപാത നീലിപ്പാറയിൽ കാർ തടഞ്ഞു യുവാക്കളെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പ്രതികളെ പിടികൂടാനായില്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ മൂന്നു കാറുകളിൽ എത്തിയ സംഘം മറ്റൊരു കാറിൽ സഞ്ചരിച്ചിരുന്ന എറണാകുളം ഫോർട്ടുകൊച്ചി സ്വദേശി കൊച്ചുപറമ്പിൽ മുഹമ്മദ് റിയാസ് (47), ആലുവ സ്വദേശി ഷംനാദ് (46)

വടക്കഞ്ചേരി ∙ ദേശീയപാത നീലിപ്പാറയിൽ കാർ തടഞ്ഞു യുവാക്കളെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പ്രതികളെ പിടികൂടാനായില്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ മൂന്നു കാറുകളിൽ എത്തിയ സംഘം മറ്റൊരു കാറിൽ സഞ്ചരിച്ചിരുന്ന എറണാകുളം ഫോർട്ടുകൊച്ചി സ്വദേശി കൊച്ചുപറമ്പിൽ മുഹമ്മദ് റിയാസ് (47), ആലുവ സ്വദേശി ഷംനാദ് (46) എന്നിവരെയും കാറും തട്ടിക്കൊണ്ടുപോയി എന്നാണു കേസ്.സംഘം ക്രൂരമായി മർദിച്ച ശേഷം തൃശൂർ പുത്തൂരിനു സമീപം കുരിശുമൂലയിൽ ഇറക്കിവിടുകയായിരുന്നു എന്നു റിയാസും ഷംനാദും പൊലീസിനോടു പറഞ്ഞു.തട്ടിക്കൊണ്ടുപോയവരെ അറിയില്ലെന്നാണ് ഇന്നലെ ചോദ്യം ചെയ്തപ്പോൾ യുവാക്കൾ പറഞ്ഞത്. തട്ടിയെടുത്ത കാർ പിന്നീടു വടക്കഞ്ചേരി കൊന്നഞ്ചേരിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
കാര്‍ വടക്കഞ്ചേരി സ്റ്റേഷനിലെത്തിച്ചു ഫൊറൻസിക്, വിരലടയാള വിദഗ്ധർ പരിശോധിച്ചു. വാഹനത്തിൽ നിന്നു നിരോധിത ലഹരിവസ്തുക്കൾ കണ്ടെത്തി. തട്ടിക്കൊണ്ടുപോകാൻ എത്തിയ സംഘം സഞ്ചരിച്ച കാറുകളുടെ നമ്പർ വ്യാജമാണെന്നും പൊലീസ് പറഞ്ഞു.ബെംഗളൂരുവിൽ ബിസിനസ് ആവശ്യത്തിനു പോയി എറണാകുളത്തെ വീട്ടിലേക്കു മടങ്ങുന്ന വഴിയാണ് ആക്രമണമുണ്ടായത്. മർദനമേറ്റ യുവാക്കളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണു പൊലീസ് കരുതുന്നത്. പിന്നിൽ കുഴൽപണ സംഘം ആണോ എന്നും സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.