യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതികൾ സഞ്ചരിച്ച 2 കാറുകൾ പിടികൂടി
വടക്കഞ്ചേരി∙ ദേശീയപാത നീലിപ്പാറയിൽ കാർ തടഞ്ഞു നിർത്തി യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികൾ സഞ്ചരിച്ച 2 കാറുകൾ പൊലീസ് പിടികൂടി. മൂന്നു കാറുകളിലെത്തിയ 7 പ്രതികളെക്കുറിച്ചു പൊലീസിനു വ്യക്തമായ സൂചന ലഭിച്ചു. പ്രതികൾ ഉടൻ പിടിയിലാകുമെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണു ദേശീയപാത നീലിപ്പാറയിൽ 7

വടക്കഞ്ചേരി∙ ദേശീയപാത നീലിപ്പാറയിൽ കാർ തടഞ്ഞു നിർത്തി യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികൾ സഞ്ചരിച്ച 2 കാറുകൾ പൊലീസ് പിടികൂടി. മൂന്നു കാറുകളിലെത്തിയ 7 പ്രതികളെക്കുറിച്ചു പൊലീസിനു വ്യക്തമായ സൂചന ലഭിച്ചു. പ്രതികൾ ഉടൻ പിടിയിലാകുമെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണു ദേശീയപാത നീലിപ്പാറയിൽ 7 അംഗ സംഘം എറണാകുളം ഫോർട്ടുകൊച്ചി സ്വദേശി കൊച്ചുപറമ്പിൽ മുഹമ്മദ് റിയാസ് (47), ആലുവ സ്വദേശി ഷംനാദ് (46) എന്നിവരെയും ഇവർ സഞ്ചരിച്ച കാറും തട്ടിക്കൊണ്ടുപോയത്. പിന്നീടു റിയാസിനെയും ഷംനാദിനെയും തൃശൂർ പുത്തൂരിനു സമീപം കുരിശുമൂലയിൽ ഇറക്കിവിട്ടു. കാർ വടക്കഞ്ചേരി കൊന്നഞ്ചേരിയിൽ ഉപേക്ഷിക്കുകയും ചെയ്തു.
പൊലീസ് സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ തൃശൂർ കുന്നംകുളത്തുനിന്നു പ്രതികൾ സഞ്ചരിച്ച കാറുകൾ കണ്ടെത്തി. ഒരു കാർ കൂടി കണ്ടെത്താനുണ്ട‌്. കാറുകളുടെ നമ്പർ വ്യാജമാണെന്നു പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നിൽ കുഴൽപണ സംഘമാണോ എന്നും പണം തട്ടിയെടുക്കാനുള്ള ശ്രമം ആയിരുന്നോ എന്നും പൊലീസ് പരിശോധിച്ചുവരികയാണ്.